Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമേരിക്കയിലെ വംശീയതയുടെ വേരറുക്കാൻ ബ്രിട്ടീഷ് രാജകുമാരി; ഹാരിയുടെ ഭാര്യ മേഗൻ കറുത്തവർക്കൊപ്പം തെരുവിലേക്ക്; ലക്ഷ്യം വയ്ക്കുന്നത് ഭാവിയിലെ അമേരിക്കൻ പ്രസിഡണ്ട് പദവി

അമേരിക്കയിലെ വംശീയതയുടെ വേരറുക്കാൻ ബ്രിട്ടീഷ് രാജകുമാരി; ഹാരിയുടെ ഭാര്യ മേഗൻ കറുത്തവർക്കൊപ്പം തെരുവിലേക്ക്; ലക്ഷ്യം വയ്ക്കുന്നത് ഭാവിയിലെ അമേരിക്കൻ പ്രസിഡണ്ട് പദവി

സ്വന്തം ലേഖകൻ

ല്ലാം ഒരു നിയോഗമായിരുന്നുവത്രെ മേഗൻ മാർക്കിൾസിന്. ബ്രിട്ടൻ വിട്ട് പോകുവാനും കാലിഫോർണിയയിൽ താമസിക്കുവാനുമൊക്കെ ഇടയായത് ഒരു നിയാഗത്താലായിരുന്നു. അമേരിക്കൻ ഐക്യനാടുകളിലെ വംശീയതയ്ക്കെതിരെ യുദ്ധം നയിക്കുവാൻ നിയോഗിക്കപ്പെട്ടിരിക്കുന്നവളാണ് താനെന്നാണ് മേഗൻ ഇപ്പോൾ വിശ്വസിക്കുന്നതെന്നാണ് അവരുടെ ഒരു അടുത്ത സുഹൃത്ത് മാധ്യമങ്ങൾക്ക് മുന്നിൽ ഇന്നലെ തുറന്നുപറഞ്ഞത്. വളരെയധികം വേദനിപ്പിച്ചുകൊണ്ടായിരുന്നെങ്കിലും, ധൃതിപിടിച്ച് ബ്രിട്ടനിൽ നിന്നും പുറത്തുകടന്നത് ഈ പോരാട്ടത്തെ മുന്നിൽ നിന്നും നയിക്കുവാനാണെന്നാണ് അവർ പറയുന്നത്.

മേഗൻ ഉടൻ തന്നെ കറുത്ത വർഗ്ഗക്കാരുടെ നേതാക്കളെ നേരിട്ട് കണ്ട് ഭാവിപരിപാടികളെ കുറിച്ച് ചർച്ച ചെയ്യുമെന്നും സുഹൃത്ത് പറയുന്നു. അഭിനയത്തിനുമപ്പുറം തനിക്കായി മാറ്റിവച്ച പലമേഖലകളുമുണ്ടെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു എന്ന് വെളിപ്പെടുത്തിയ മേഗൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്ന കാര്യം നിഷേധിക്കുകയും ചെയ്തിട്ടില്ല. ഭർത്താവ് ഹാരി രാജകുമാരനോടൊപ്പം ഈ വർഷം ആദ്യമാണ് മേഗൻ കൊട്ടാരമുപേക്ഷിച്ച് ഇറങ്ങിയത്. മാർച്ചിലാണ് അവർ ലോസ് ഏഞ്ചൽസിൽ താമസമാരംഭിച്ചത്.

ഇതിനിടെയാണ് ജോർജ്ജ് ഫ്ളോയ്ഡ് എന്ന കറുത്ത വർഗ്ഗക്കാരൻ പൊലീസിന്റെ കൈയാൽ ക്രൂരമായ മരണത്തിനരയായതും അതിനെ തുടർന്ന് ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭം അമേരിക്കയാകെ പടർന്ന് പിടിച്ചതും. ഈ മാസമാദ്യമാണ് മേഗൻ ഈ പ്രക്ഷോഭകാരികൾക്ക് പിന്തുണയുമായി ആദ്യം രംഗത്തെത്തിയത്. കഴിഞ്ഞ ആറു വർഷക്കാലത്തിനിടയിൽ അമേരിക്കൻ പൊലീസിന്റെ ക്രൂരതക്ക് ഇരയായി ജീവൻ വെടിഞ്ഞ കറുത്തവർഗ്ഗക്കാരുടെ പേരുകൾ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു അന്നവർ പ്രക്ഷോഭകാരികളെ അഭിസംബോധന ചെയ്തത്. താൻ ജനിച്ചുവീണ മണ്ണിൽ, താൻ പഠിച്ച സ്‌കൂളിൽ വച്ചായിരുന്നു അവരുടെ ആദ്യ പ്രസംഗവും.

ഇതിനിടയിൽ കഴിഞ്ഞയാഴ്‌ച്ച ഇൻസ്റ്റാഗ്രാമിൽ മേഗന്റെ അടുത്ത സുഹൃത്ത് മുൾറോണിയും കറുത്തവർഗ്ഗക്കാരനായ സാഷാ എക്സീറ്ററും തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്ന് മുൾറോണി, സാഷക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിരുന്നു. വംശീയതയായിരുന്നു തർക്ക് വിഷയമെന്നതിനാൽ തന്റെ സുഹൃത്തിനെ പിന്തുണയ്ക്കാൻ മേഗൻ തയ്യാറായില്ല. ഏതായാലും ഇതിനെ തുടർന്ന് മുൾറോനിയെ എ ബി സി യുടെ ഗുഡ് മോർണീംഗ് അമേരിക്ക എന്ന പരിപാടിയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. അവർ അവതരിപ്പിക്കുന്ന ഒരു റിയാലിറ്റി ഷോയും വേണ്ടെന്നു വച്ചു. മുൾറോണിയുടെ വംശീയത നിറഞ്ഞ പരാമർശങ്ങളോട് യോജിക്കാനാകാത്തതിനാലാണ് മേഗൻ അവരെ പിന്തുണക്കാഞ്ഞതെന്നാണ് മേഗനുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.

തന്റെ കുടുംബത്തിനും വംശീയ വിദ്വേഷം ഏറെ അനുഭവിക്കേണ്ടിവന്നിട്ടുണ്ട് എന്നുപറഞ്ഞ രാജകുമാരി, തന്റെ അമ്മയ്ക്കും മുത്തച്ഛനും ഉണ്ടായ അനുഭവങ്ങൾ വിവരിച്ചു പറഞ്ഞു. ആധുനിക ചരിത്രത്തിൽ ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒരു പ്രധാനപ്പെട്ട അംഗം ആദ്യമായിട്ടാണ് ഒരു മിശ്രവംശജയെ വിവാഹം കഴിക്കുന്നത്. എന്നാൽ അവരും ഹാരി രാജകുമാരനും രാജപദവികളും ചുമതലകളും ഒക്കെ കഴിഞ്ഞ മാർച്ച് മാസത്തിൽ ഒഴിയുകയായിരുന്നു.

ജോർജ്ജ് ഫ്ളോയ്ഡ് മരിച്ചപ്പോഴും പ്രക്ഷോഭണം കത്തിപ്പടരുമ്പോഴും ഹാരിയും മേഗനും മൗനത്തിലായിരുന്നു. കഴിഞ്ഞ രണ്ടുമാസങ്ങളായി സമൂഹ മാധ്യമങ്ങളിൽ നിന്നുപോലും അകലം പാലിച്ചിരുന്നിന്നു ഇവർ. ഇതിനെ കുറിച്ച് ധാരാളം ചോദ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ ഉയര്ന്നു വന്നിരുന്നു. അന്നൊന്നും കാണിക്കാത്ത ആവേശം ഇപ്പോൾ കാണിക്കുന്നതെന്തിനാണെന്ന് ചോദിക്കുന്നവരും ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP