Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202105Thursday

13 ദിവസം പ്രായമുള്ള പൂർണ്ണ ആരോഗ്യവാനായ കുട്ടി ഉൾപ്പെടെ ഇന്നലെ മരിച്ചത് 135 പേർ; ഒരാഴ്ചയായി മൂന്നിലൊന്ന് ആശുപത്രികളിലും മരണമില്ല; ബ്രിട്ടനിലെ കൊറോണ രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു

13 ദിവസം പ്രായമുള്ള പൂർണ്ണ ആരോഗ്യവാനായ കുട്ടി ഉൾപ്പെടെ ഇന്നലെ മരിച്ചത് 135 പേർ; ഒരാഴ്ചയായി മൂന്നിലൊന്ന് ആശുപത്രികളിലും മരണമില്ല; ബ്രിട്ടനിലെ കൊറോണ രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു

സ്വന്തം ലേഖകൻ

ലണ്ടൻ: കൊറോണ വൈറസിന്റെ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷിയായി 13 ദിവസം മാത്രം പ്രായമുള്ള കുരുന്ന് മരണത്തിന് കീഴടങ്ങി. പൂർണ്ണ ആരോഗ്യവാനായ കുരുന്ന് ഉൾപ്പെടെ ഇന്നലെ 135 പേരാണ് ബ്രിട്ടനിൽ കൊറോണ വൈറസിന് കീഴടങ്ങിയത്. ഇതോടെ ബ്രിട്ടനിൽ ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,288 ആയി. രാജ്യത്ത് മരണ സംഖ്യ കുറഞ്ഞതിന് പുറമേ ഒരാഴ്ചയായി മൂന്നിലൊന്ന് ആശുപത്രികളിലും ഒരു മരണം പോലുമില്ലെന്നതും ബ്രിട്ടന് ആശ്വാസമായി മാറുകയാണ്. എന്നാൽ 13 ദിവസം മാത്രം പ്രായമുള്ള പൂർണ്ണ ആരോഗ്യവാനായ കുഞ്ഞിന്റെ മരണമാണ് ആരോഗ്യ പ്രവർത്തകരെ സങ്കടത്തിലാക്കിയിരിക്കുന്നത്.

ഇന്നലത്തെ മരണ കണക്ക് കൂടി കൂട്ടിയാൽ ഇതുവരെ 42,288 പേരാണ് ബ്രിട്ടനിൽ കൊറോണ ബാധിച്ച് മരിച്ചത്. ലാബിൽ നിന്നും കൺഫേം ചെയ്ത കേസുകൾ മാത്രം പരിഗണിച്ചുള്ള മരണ റിപ്പോർട്ട് മാത്രമാണ് ഇത്. യഥാർത്ഥ കണക്ക് ഇതിനും മുകളിലാണെന്നും ബ്രിട്ടനിലെ മരണ കണക്ക് 50,000ത്തിനും മുകളിൽ കടന്നെന്നുമാണ് റിപ്പോർട്ട്. എൻഎച്ച്എസ് ഇംഗ്ലണ്ടിലാണ് 13ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചത്. ഈ കുരുന്ന് ഉൾപ്പടെ 62 കൊറോണ മരണമാണ് ഇന്നലെ എൻഎച്ച്എസ് ഇംഗ്ലണ്ടിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ കുട്ടിക്ക് എങ്ങനെയാണ് വൈറസ് ബാധ ഉണ്ടായതെന്ന് വ്യക്തമല്ല. ആറാഴ്ച പ്രായമായ കുഞ്ഞായിരുന്നു നേരത്തെ ബ്രിട്ടനിലെ വൈറസിന്റെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി. എന്നാൽ ബ്രിട്ടനെ സങ്കടക്കടലിലാക്കി ഇന്നലെ 13 ദിവസം പ്രായമുള്ള കുഞ്ഞ് വൈറസ് ബാധയ്ക്ക് കീഴടങ്ങുക ആയിരുന്നു.

അതേസമയം ദിവസം കഴിയുന്തോറും ബ്രിട്ടനിൽ മരണ നിരക്ക് കുറഞ്ഞു വരുന്ന കാഴ്ചയാണ് ഉള്ളത്. ബുധനാഴ്ചത്തേക്കാളും മരണ നിരക്കിൽ 26.7 ശതമാനം കുറവാണ് വ്യാഴാവ്ച ഉണ്ടായത്. 184 പേരാണ് ബുധനാഴ്ച ബ്രിട്ടനിൽ മരിച്ചത്. ഇന്നലെ മരണ നിരക്ക് 135 ആയി കുറഞ്ഞു. രണ്ടാഴ്ചയായി മരണ കണക്കിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വ്യാഴാഴ്ചത്തേതിനേക്കാൾ 151 മരണങ്ങളുടെ കുറവാണ് ഒരാഴ്ചത പിന്നിടുമ്പോൾ ഇന്നലെ സംഭവിച്ചിരിക്കുന്നത്. നോർത്തേൺ അയർലന്റിൽ കഴിഞ്ഞ രണ്ട് ദിവസമായി മരണങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല എന്നതും ആശ്വാസമാകുകയാണ്.

അതേസമയം ബ്രിട്ടനിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. ഇന്നലെ പുതുതായി 1218 പേരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഫെബ്രുവരിയിൽ ബ്രിട്ടനിൽ കോവിഡ് എത്തിത് മുതൽ ദശലക്ഷക്കണക്കിന് പേരെ ബാധിച്ചതായാണ് റിപ്പോർട്ട് ചെയ്യാത്ത കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരാഴ്ചയായി ഇംഗ്ലണ്ടിലെ മൂന്നിലൊന്ന് എൻഎച്ച്എസുകളിലും കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. 48 മണിക്കൂറിൽ പകുതി എൻഎച്ച്എസുകളിലും ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതും ആശ്വാസമാകുകയാണ്. മരണ നിരക്ക് കുറയുന്നതിന് പുറമേ വൈറസ് ബാധ ഏൽക്കുന്നവരുടെ എണ്ണവും കുറഞ്ഞ് വരികയാണ്. ഒരാഴ്ചയ്ക്ക് മുൻപ് വരെ ദിവസവും പുതുതായി വൈറസ് ബാധ ഏൽക്കുന്നവരുടെ എണ്ണം 4500ന് മുകളിലായിരുന്നെങ്കിൽ ഇന്ന് അത് ആയിരത്തിലേക്ക് കുറഞ്ഞു. അതായതുകൊറോണ വൈറസിനെ തുരത്താൻ ബ്രിട്ടൻ സ്വീകരിച്ച നടപടികൾ എല്ലാം ഫലം കണ്ട് തുടങ്ങി.

ഇന്നലെ 136,516 പേരിലാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. 379 പേരാണ് ബ്രിട്ടനിൽ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. 300469 പേർക്കാണ് ഇതുവരെ വൈറസ് ബധ സ്ഥിരീകരിച്ചത്. അതേസമയം അമേരിക്കയേയും ബ്രസീലിനെയും കൊറോണ വൈറസ് ബാധ വരിഞ്ഞു മുറുകിയിരിക്കുകയാണ്. ഇന്നലെ 747 പേരാണ് അമേരിക്കയിൽ മരിച്ചത്. ഇതോടെ രാജ്യത്തെ മരണ കണക്ക് 120,688 ആയി. ബ്രസീലിൽ ഇന്നലെ 1204 പേർ മരണത്തിന് കീഴടങ്ങി. മരണ കണക്കിൽ ബ്രിട്ടനെയും പിന്തള്ളി രണ്ടാം സ്ഥാനത്തെത്തിയ ബ്രസീലിൽ 47,869 പേരാണ് ഇതുവരെ മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP