Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

മരിച്ചവരുടെ കുഴിമാടം തോണ്ടി സംസ്‌കരിക്കാൻ ഇടം തേടുന്ന രാജ്യം... കൊറോണ വൈറസ് കൊന്നൊടുക്കിയവരുടെ എണ്ണം ലോകത്തെ രണ്ടാമതായപ്പോൾ ബ്രസീൽ ശവസംസ്‌കാരത്തിനായി പഴയ കുഴിമാടങ്ങൾ മാന്തുന്നു; ബ്രിട്ടനെ മൂന്നാമതാക്കി അമേരിക്കയുടെ തൊട്ടു പിന്നിൽ എത്തി പുതിയ മരണ റെക്കോർഡ് ഇട്ട് ബ്രസീൽ

മരിച്ചവരുടെ കുഴിമാടം തോണ്ടി സംസ്‌കരിക്കാൻ ഇടം തേടുന്ന രാജ്യം... കൊറോണ വൈറസ് കൊന്നൊടുക്കിയവരുടെ എണ്ണം ലോകത്തെ രണ്ടാമതായപ്പോൾ ബ്രസീൽ ശവസംസ്‌കാരത്തിനായി പഴയ കുഴിമാടങ്ങൾ മാന്തുന്നു; ബ്രിട്ടനെ മൂന്നാമതാക്കി അമേരിക്കയുടെ തൊട്ടു പിന്നിൽ എത്തി പുതിയ മരണ റെക്കോർഡ് ഇട്ട് ബ്രസീൽ

സ്വന്തം ലേഖകൻ

യുഎസിന് തൊട്ട് പിന്നിൽ കൊറോണ മരണത്തിൽ രണ്ടാമതെത്തിയ ബ്രസീൽ നിലവിൽ ശവസംസ്‌കാരത്തിന് സ്ഥലമില്ലാതെ പാടുപെടുന്നുവെന്ന് റിപ്പോർട്ട്. നിലവിൽ രാജ്യത്തെ മൊത്തം കൊറോണ മരണം 42,000ത്തിലേക്ക് ഉയർന്നതോടെയാണ് ഈ ദുരവസ്ഥ സംജാതമായിരിക്കുന്നത്. ശവമടക്കിന് സ്ഥലമില്ലാതായതോടെ മരിച്ചവരുടെ കുഴിമാടം തോണ്ടി സംസ്‌കരിക്കാൻ ഇടം തേടുകയാണ് ബ്രസീൽ ഇപ്പോൾ. ശവസംസ്‌കാരത്തിനായി സാവോ പോളോയിലെ പഴയ കുഴിമാടങ്ങൾ മാന്തുന്ന ഹൃദയഭേദകമായ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കൊറോണ മരണത്തിൽ ബ്രിട്ടനെ മൂന്നാമതാക്കി അമേരിക്കയുടെ തൊട്ടു പിന്നിൽ എത്തിയതോടെയാണ് ബ്രസീസിലിൽ ഈ ദയനീയമായ അവസ്ഥ സംജാതമായിരിക്കുന്നത്.

മൂന്ന് വർഷങ്ങൾക്ക് മുമ്പ് മരിച്ചവരുടെ കുഴിമാടങ്ങളാണ് ഇത്തരത്തിൽ മാന്തുന്നതെന്നാണ് സാവോ പോളോയിലെ മുനിസിപ്പൽ ഫ്യൂണറൽ സർവീസ് പറയുന്നു. ഇതിലെ ശരീരാവശിഷ്ടങ്ങൾ ബാഗുകളിലേക്ക് മാറ്റി പകരം പുതിയ മൃതദേഹങ്ങൾ സംസ്‌കരിക്കാനാണ് നീക്കം നടത്തുന്നതെന്നും സർവീസ് വെളിപ്പെടുത്തുന്നു. ഇത്തരത്തിൽ നീക്കം ചെയ്ത ഭൗതികാവശിഷ്ടങ്ങൾ 12 മെറ്റൽ സ്റ്റോറേജ് കണ്ടയിനറുകൽലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഈ കണ്ടയിനെറുകൾ മറ്റ് തിരക്ക് കുറഞ്ഞ സെമിത്തേരിയിലേക്ക് നൽകാനാണ് പദ്ധതി. ലാറ്റിൻ അമേരിക്കയിൽ ഏറ്റവും കൂടുതൽ കൊറോണ മരണങ്ങളുണ്ടായ ബ്രസീലിലെ ഹോട്ട്സ്പോട്ടുകളിലൊന്നാണ് സാവോ പോളോ.

12 മില്യൺ പേരുള്ള സാവോപോളോയിൽ 5480 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇവിടെ കേസുകൾ വർധിച്ചിരിക്കുന്നതിനാൽ ഇന്റൻസീവ് കെയർ ബെഡുകളുടെ കടുത്ത ക്ഷാമം നേരിടുന്നുവെന്നും ഇത് മരണങ്ങൾ വീണ്ടും വർധിക്കാനിടയാക്കുമെന്നും ആശങ്കയുണ്ട്. ഇതിനിടെ ഈ ആഴ്ച ബിസിനസുകൾ ഭാഗികമായി തുറക്കാൻ മേയർ ബ്രൂണോ കോവാസ് അനുമതി നൽകിയത്. ഇതിനെ തുടർന്ന് പബ്ലിക്ക്ട്രാൻസ്പോർട്ടുകളിലും മാളുകളിലും മറ്റും ആളുകൾ സോഷ്യൽ ഡിസ്റ്റൻസിങ് നിയമങ്ങൾ ലംഘിച്ച് തടിച്ച് കൂടാൻ തുടങ്ങിയത് രോഗവ്യാപനം വർധിപ്പിക്കുമെന്ന ആശങ്കയും ശക്തമാക്കുന്നുണ്ട്.

ഓഗസ്റ്റിലായിരിക്കും ബ്രസീലിലെ കൊറോണ മൂർധന്യത്തിലെത്തുകയെന്നാണ് നിരവധി ഹെൽത്ത് എക്സ്പർട്ടുകൾ മുന്നറിയിപ്പേകുന്നത്. ഇതിനെ തുടർന്ന് ഇവിടുത്തെ രോഗവും മരണവും വർധിക്കുമെന്ന ആശങ്കയും ഇതേ തുടർന്ന് ശക്തമായിരിക്കുകയാണ്. ബ്രസീലിലെ അവസ്ഥ ആശങ്കയുയർത്തുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ എമർജൻസീസ് ചീഫായ ഡോ. മൈക്കൽ റ്യാൻ മുന്നറിയിപ്പേകുന്നത്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇന്റൻസീവ് കെയർ ബെഡ് ഒക്യുപൻസി നിരക്ക് 80 ശതമാനത്തിൽ താഴെയാണെന്നതും കടുത്ത ആശങ്കയുയർത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP