Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

മഹാത്മാ ഗാന്ധിജിയേയും വംശീയ വാദിയാക്കി ബ്ലാക്ക് ഫസ്റ്റ് പ്രക്ഷോഭകർ; ലീസസ്റ്ററിൽ ഗാന്ധി പ്രതിമ നീക്കം ചെയ്യാൻ വമ്പൻ ഓൺലൈൻ പെറ്റീഷൻ; ഗാന്ധിജി വംശീയവാദിയും ഫാസിസ്റ്റും ലൈംഗിക മനോരോഗിയുമെന്ന് ആരോപിച്ച് ബ്രിട്ടണിലെ പ്രതിഷേധക്കാർ; മഹാത്മാവിനെതിരെ ഉയർത്തുന്നത് ആരും അംഗീകരിക്കാത്ത വാദങ്ങൾ

മഹാത്മാ ഗാന്ധിജിയേയും വംശീയ വാദിയാക്കി ബ്ലാക്ക് ഫസ്റ്റ് പ്രക്ഷോഭകർ; ലീസസ്റ്ററിൽ ഗാന്ധി പ്രതിമ നീക്കം ചെയ്യാൻ വമ്പൻ ഓൺലൈൻ പെറ്റീഷൻ; ഗാന്ധിജി വംശീയവാദിയും ഫാസിസ്റ്റും ലൈംഗിക മനോരോഗിയുമെന്ന് ആരോപിച്ച് ബ്രിട്ടണിലെ പ്രതിഷേധക്കാർ; മഹാത്മാവിനെതിരെ ഉയർത്തുന്നത് ആരും അംഗീകരിക്കാത്ത വാദങ്ങൾ

സ്വന്തം ലേഖകൻ

ഹിംസയിലൂന്നിയ സത്യാഗ്രഹ സമരത്തിലൂടെ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ മുട്ടുകുത്തിച്ച വ്യക്തിയാണ് മഹാത്മാഗാന്ധി. ഏതൊരു നയം രൂപീകരിക്കുമ്പോഴും അത് നമുക്ക് ചുറ്റുമുള്ളവരിൽ ഏറ്റവും ദരിദ്രനായ വ്യക്തിയെ എങ്ങനെ ബാധിക്കുമെന്ന് ആലോചിക്കണമെന്ന് പറഞ്ഞ ആ മനുഷ്യസ്നേഹിയേയും ഇപ്പോൾ വംശവെറിയനാക്കുകയാണ് അമിതാവേശത്താൽ ബ്രിട്ടനിലെ ചില പ്രക്ഷോഭകർ. ലീസസ്റ്ററിലെ ഗാന്ധിപ്രതിമ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഓണലൈൻ പെറ്റീഷനിൽ ഇതുവരെ 5000 പേരാണ് ഒപ്പിട്ടിരിക്കുന്നത്. ഗാന്ധിജി ഒരു ഫാസിസ്റ്റും, വംശവെറിയനും ലൈംഗിക പിന്തിരിപ്പനും ആയിരുന്നു എന്നാണ് ആ പെറ്റീഷനിൽ ആരോപിക്കുന്നത്.

കഴിഞ്ഞവർഷം മാഞ്ചസ്റ്ററിൽ നിന്നുള്ള വിദ്യാർത്ഥികളും ഒരു ഗാന്ധിപ്രതിമ നീക്കം ചെയ്യുവാൻ ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. കറുത്തവർഗ്ഗക്കാർക്കെതിരായി ഗാന്ധിജി സ്വീകരിച്ച് ചില വർണ്ണ വിവേചന നയങ്ങൾക്കെതിരെ ആയിരുന്നു ഈ ആവശ്യം.

ലീസാസ്റ്ററിലെ എം പി പറഞ്ഞത് ഇത്തരത്തിൽ ഉള്ള ഒരു നീക്കം ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭകാരികളുടെ ഭാഗത്തുനിന്നുമുണ്ടായ സർവ്വ നാശത്തിനുള്ള നീക്കമാണ് എന്നായിരുന്നു. മാർട്ടിൻ ലൂതർ കിങ് നടത്തിയ മുന്നേറ്റം പോലെ മറ്റൊരു മുന്നേറ്റത്തിന് നേതൃത്വം കൊടുത്തയാളാണ് മഹാത്മാഗാന്ധി എന്നാണ് ലേബർ പാർട്ടിനേതാവുകൂടിയായ ലീസസ്റ്റർ ഈസ്റ്റ് എം പി ക്ലോഡിയ വെബ്ബെ പറഞ്ഞത്. അദ്ദേഹത്തിന്റെ അഹിംസയിലൂന്നിയ സമരമുറ വലിയൊരു മാറ്റത്തിനാണ് വഴി തെളിച്ചതെന്നും അവർ പറഞ്ഞു. കറുത്തവർഗ്ഗക്കാരിൽ നിന്നും അദ്ദേഹത്തിന്റെ പ്രതിമ നീക്കം ചെയ്യുവാനുള്ള ആവശ്യം ഉയരില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഇന്ത്യൻ ചരിത്രവിഭാഗത്തിലെ പ്രൊഫസർ ഫൈസൽ ദേവ്ജിഗാന്ധിജിയുടെ പ്രതിമ നീക്കം ചെയ്യണമെന്ന വാദത്തെ വിഢിത്തം എന്നാണ് വിശേഷിപ്പിച്ചത്. എല്ലാ മനുഷ്യരേയും പോലെ ഗാന്ധിജിക്കും തെറ്റുകൾ പറ്റിയിട്ടുണ്ടാകാം പക്ഷെ അത് അദ്ദേഹത്തെ അടിമക്കച്ചവടക്കാരുമായി താരതമ്യം ചെയ്യുന്നിടത്ത് എത്തിനിൽക്കുന്നു എന്നത് തീർച്ചയായും വേദനാജനകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉഗാണ്ടയിൽ നിന്നും ഇദി അമീൻ ഏഷ്യൻ വംശജരെ പുറത്താക്കിയപ്പോൾ അവിടം വിട്ടുവന്ന് ബ്രിട്ടനിൽ അഭയം തേടിയ ഒരു വലിയ കൂട്ടം ഗുജറാത്തികൾ വസിക്കുന്ന സ്ഥലം കൂടിയാണ് ലീസസ്റ്റർ. ഗാന്ധിജിയുടെ പ്രതിമ അവിടെ അവരുടെ സാന്നിദ്ധ്യം കൂടി സൂചിപ്പിക്കുന്ന ഒന്നാണ്. 19-)0 നൂറ്റാണ്ടിൽ ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ഉണ്ടായിരുന്നപ്പോൾ അവിടേയുള്ള കറുത്തവർഗ്ഗക്കാർക്കെതിരെ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ വീക്ഷണ ഗതിയെ ഇതിനു മുൻപും പല ചരിത്രകാരന്മാരും വിമർശിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ജീവചരിത്രകാരനും കൊച്ചുമകനും ആയ രാജ്‌മോഹൻ ഗാന്ധി ഒരിക്കൽ സൗത്ത് ആഫ്രിക്കയിലെ കറുത്തവർഗ്ഗാക്കാരോടുള്ള ഗാന്ധിജിയുടെ സമീപനം മുൻവിധികൾ നിറഞ്ഞതായിരുന്നു എന്നു സമ്മതിച്ചിട്ടുമുണ്ടായിരുന്നു.

എന്നാൽ ഗാന്ധിജിയുടെ കറുത്തവരോടുള്ള സമീപനം സമ്മിശ്രമായിരുന്നു എന്നാണ് പ്രൊഫസർ ദേവ്ജി പറയുന്നത്. ബോയർ, സുലു യുദ്ധസമയങ്ങളിൽ അദ്ദേഹം കറുത്തവർഗ്ഗക്കാരോട് അനുഭാവം പ്രകടിപ്പിച്ചിരുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഗാന്ധിജിയും മറ്റാരേയും പോലെ അപൂർണ്ണനായ ഒരു മനുഷ്യനായിരുന്നു, എന്നാൽ ആ അപൂർണ്ണനായ മനുഷ്യൻ തന്റെ ജീവിതകാലത്തെ മറ്റാരേക്കാളും വലിയ പുരോഗമനവാദിയും വിപ്ലവകാരിയും ആയിരുന്നു എന്നും പ്രൊഫസർ ദേവ്ജി എടുത്തു പറയുന്നു.

2009-ൽ ഈ പ്രതിമ ഇവിടെ സ്ഥാപിക്കുമ്പോൾ അന്നത്തെ എം പിയായിരുന്ന കീത്ത് വാസ് പറഞ്ഞത് ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമാധാന പ്രേമിയായിരുന്നു ഗാന്ധിജി എന്നാണ്. പ്രതിമ നീക്കം ചെയ്യണമെന്ന ആവശ്യത്തെ എതിർക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഔദ്യോഗികമായി അത്തരത്തിലുള്ള ഒരു പെറ്റീഷൻ കിട്ടിയിട്ടില്ല എന്നാണ് ലീസസ്റ്റർ കൗൺസിലിന്റെ വക്താവ് പറയുന്നത്.ബ്രിസ്റ്റോളിൽ, ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭകാരികൾ അടിമ വ്യാപാരിയായിരുന്ന എഡ്വേർഡ് കോൾസ്റ്റണിന്റെ പ്രതിമ നീക്കം ചെയ്തതിനു ശേഷമായിരുന്നു ഇത്തരത്തിലുള്ള വിവിധ പ്രതിമകൾ നീക്കം ചെയ്യണമെന്ന ആവശ്യം ഉയര്ന്നുവന്നത്.

അതിന് ശേഷം മ്യുസിയം ഓഫ് ലണ്ടൻ ഡോക്ക്ലാൻഡ്സിന്റെ മുന്നിൽ നിന്നും മറ്റൊരു അടിമ വ്യാപാരിയായിരുന്ന റോബർട്ട് മില്ലിഗന്റെ പ്രതിമയും നീക്കം ചെയ്തിരുന്നു. കോളനിവത്ക്കരണത്തിൽ പ്രധാന പങ്ക് വഹിച്ച സെസിൽ റോഡ്സിന്റെ പ്രതിമ ഓരിയൽ കോളേജ് അങ്കണത്തിൽ നിന്നും നീക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു. പാർലമെന്റ് ചത്വരത്തിലെ വിൻസ്റ്റൺ ചർച്ചിലിന്റെ പ്രതിമയും പ്രക്ഷോഭകാരികൾ വികൃതമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP