Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്നലെ മാത്രം 1000 മരണവും 17,000 പുതിയ രോഗികളും; അമേരിക്കയ്ക്ക് പിന്നിൽ രണ്ടാമതെത്തിയത് ഇതുവരെ 3.5 ലക്ഷം രോഗികളും 22,000 മരണവുമായി; മൃതദേഹങ്ങൾ ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ കൂട്ടത്തോടെ കുഴിച്ച് മൂടുന്ന ദൃശ്യങ്ങൾ ഹൃദയം തപിപ്പിക്കുന്നത്; ലോകത്തിന്റെ കൊറോണ എപിസെന്ററായി മാറിയ ബ്രസീലിന്റെ കഥ

ഇന്നലെ മാത്രം 1000 മരണവും 17,000 പുതിയ രോഗികളും; അമേരിക്കയ്ക്ക് പിന്നിൽ രണ്ടാമതെത്തിയത് ഇതുവരെ 3.5 ലക്ഷം രോഗികളും 22,000 മരണവുമായി; മൃതദേഹങ്ങൾ ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ കൂട്ടത്തോടെ കുഴിച്ച് മൂടുന്ന ദൃശ്യങ്ങൾ ഹൃദയം തപിപ്പിക്കുന്നത്; ലോകത്തിന്റെ കൊറോണ എപിസെന്ററായി മാറിയ ബ്രസീലിന്റെ കഥ

സ്വന്തം ലേഖകൻ

21,116 കൊറോണ മരണങ്ങളും 3,30,000 രോഗികളുമായി കോവിഡ്-19 ദുരന്തത്തിന്റെ കാര്യത്തിൽ യുഎസിന് തൊട്ട് പുറകിൽ ബ്രസീൽ രണ്ടാം സ്ഥാനത്തെത്തിയെന്ന് റിപ്പോർട്ട്. ഇന്നലെ മാത്രം ബ്രസീലിൽ 1000 മരണവും 17,000 പുതിയ രോഗികളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ബ്രസിലീസിൽ നിലവിലെ അവസ്ഥയിൽ മൃതദേഹങ്ങൾ ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ അവ കൂട്ടത്തോടെ കുഴിച്ച് മൂടുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള കൂട്ട ശവസംസ്‌കാരത്തിന്റെ ദൃശ്യങ്ങൾ ഹൃദയം തപിപ്പിക്കുന്നതാണ്. ലോകത്തിന്റെ കൊറോണ എപിസെന്ററായി മാറിയ ബ്രസീലിന്റെ കഥ ആരെയും ഞെട്ടിപ്പിക്കുന്നതാണ്.

ബ്രസീലിസിൽ കൊറോണ ഏറ്റവും അധികം സംഹാരതാണ്ഡവമാടിയ നഗരമായ സാവോ പോളോയിൽ നടന്ന കൂട്ട ശവസംസ്‌കാരത്തിന്റെ ആകാശ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.ഫോർമോസ സെമിത്തേരിയിലേക്ക് കൂട്ടത്തോടെ മൃതദേഹങ്ങൾ എത്തിക്കൊണ്ടിരിക്കുന്നതിനാൽ ഇവിടെ വിശാലമായ സ്ഥലത്ത് അടുത്തടുത്ത് കുഴിയെടുത്ത് കുരിശ് നാട്ടിയാണ് മൃതദേഹങ്ങൾ ഒരുമിച്ച് സംസ്‌കരിച്ച് കൊണ്ടിരിക്കുന്നതെന്ന് ഈ ആകാശദൃശ്യങ്ങൾ വെളിപ്പെടുത്തുന്നു. ഇടതടവില്ലാതെ ഇവിടേക്കെത്തിക്കൊണ്ടിരിക്കുന്ന മൃതദേഹങ്ങളെ എങ്ങനെയാണ് അഴുകാതെ സംസ്‌കരിക്കുകയെന്നറിയാതെ സെമിത്തേരി നടത്തിപ്പുകാർ പാടുപെടുന്നുവന്നാണ് റിപ്പോർട്ട്.

സൗത്ത് അമേരിക്കയാണ് നിലവിൽ കൊറോണയുടെ പുതിയ എപിസെന്ററായി മാറിക്കൊണ്ടിരിക്കുന്നതെന്നും ഇവിടെ ബ്രസീലിലാണ് ഏറ്റവും മോശം അവസ്ഥയുള്ളതെന്നും ലോകാരോഗ്യ സംഘടനയുടെ എമർജൻസീസ് ഡയറക്ടറായ മൈക്ക് റ്യാൻ ഒരു വെർച്വൽ ന്യൂസ് കോൺഫറൻസിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. മിക്ക സൗത്ത് അമേരിക്കൻ രാജ്യങ്ങളിലും കൊറോണ മരണങ്ങളും രോവ്യാപനവും വൻ തോതിൽ വർധിക്കുന്നുവെന്നും റ്യാൻ മുന്നറിയിപ്പേകുന്നു. ഈ ഭൂഖണ്ഡത്തിലെ മിക്ക രാജ്യങ്ങളും കൊറോണ ഭീഷണിയിലാണെങ്കിലും ബ്രസീലിനെയാണ് ഇത് കൂടുതലായി ബാധിച്ചിരിക്കുന്നതെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

കൊറോണയെ തടഞ്ഞ് നിർത്തുന്നതിൽ ഫലപ്രദമായ നടപടി സ്വീകരിക്കാത്ത ബ്രസീലിയൻ പ്രസിഡന്റ് ജെയിർ ബോൽസൊനാരോയുടെ നടപടി കടുത്ത ഭാഷയിലാണ് വിമർശിക്കപ്പെടുന്നത്.ഇതോടെ ബ്രസീസിലിൽ നേരത്തെയുള്ള രാഷ്ട്രീയ പ്രതിസന്ധി ഇപ്പോൾ കൂടുതൽ രൂക്ഷമായിട്ടുമുണ്ട്. മുൻ ആർമി ക്യാപ്റ്റൻ കൂടിയായ ബോൽസൊനാരോയുടെ റേറ്റിങ് ഇക്കഴിഞ്ഞ ദിവസം നടന്ന ഒരു പോളിൽ ഇടിഞ്ഞ് താഴ്ന്നിരുന്നു. സോഷ്യൽ ഡിസ്റ്റൻസിങ് നയത്തെ എതിർക്കുന്ന അദ്ദേഹത്തിന്റെ നിലപാടും ക്ലോറോക്യൂൻ കൊറോണക്ക് ഫലപ്രദമാണെന്ന അദ്ദേഹത്തിന്റെ അശാസ്ത്രീയമായ നിലപാടും ജനങ്ങളിൽ വൻ അസംതൃപ്തിയാണുണ്ടാക്കിയിരിക്കുന്നത്.

ഔദ്യോഗിക കണക്കുകളിലേക്കാൾ എത്രയോ അധികമാണ് ബ്രസീലിലെ കൊറോണ മരണങ്ങളും രോഗികളുടെ എണ്ണവുമെന്നും റിപ്പോർട്ടുണ്ട്. സൗത്ത് അമേരിക്കയിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥയായിരുന്നിട്ട് കൂടി ബ്രസീൽ കോവിഡ് 19 ടെസ്റ്റുകൾ വ്യാപമാക്കുന്നതിൽ താൽപര്യമെടുക്കാത്തതിനെ തുടർന്നാണ് ഇവിടെ കൊറോണ ആഞ്ഞടിച്ചിരിക്കുന്നതെന്ന വിമർശനവും ശക്തമാണ്. മലേറിയക്കുള്ള മരുന്നുകളായ ക്ലോറോക്യൂൻ , ഹൈഡ്രോക്സിക്ലോറോക്യൂൻ എന്നിവ കൊറോണക്കായി ഉപയോഗിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിന് പ്രസിഡന്റ് ബോൽസൊനാരോ സമ്മർദം ചെലുത്തിയതിനെ തുടർന്ന് കൊറോണ ആരംഭിച്ചതിന് ശേഷം രണ്ട് ഹെൽത്ത് മിനിസ്റ്റർമാരാണ് രാജി വച്ച് പോയിരിക്കുന്നത്.

പ്രസിഡന്റ് കൊറോണയെ കൈകാര്യം ചെയ്യുന്നതിൽ പുലർത്തുന്ന അശാസ്ത്രീയമായ നിലപാടുകളിൽ പ്രതിഷേധിച്ച് നിരവധി ഹൈ പ്രൊഫൈൽ ഹെൽത്ത് എക്സ്പർട്ടുകളും സ്ഥാനം ഒഴിഞ്ഞ് പോയതും ബ്രസീസിലിൽ കടുത്ത പ്രതിസന്ധിയണ് സൃഷ്ടിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP