Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്‌കൂളിൽ പഠിച്ചുകൊണ്ടിരുന്നപ്പോഴെ ഞാൻ അയാളുടെ വലയിൽ വീണു; 24 കൂട്ടുകാരെ ഞാൻ 200 ഡോളർ പ്രതിഫലം വാങ്ങി അയാൾക്ക് കാഴ്ച വെച്ചു; സ്‌കൂളിൽ പഠിക്കുന്ന സമയത്ത് പിംപായി മാറിയ കഥ പറഞ്ഞ് ഒരു യുവതി രംഗത്ത്

സ്‌കൂളിൽ പഠിച്ചുകൊണ്ടിരുന്നപ്പോഴെ ഞാൻ അയാളുടെ വലയിൽ വീണു; 24 കൂട്ടുകാരെ ഞാൻ 200 ഡോളർ പ്രതിഫലം വാങ്ങി അയാൾക്ക് കാഴ്ച വെച്ചു; സ്‌കൂളിൽ പഠിക്കുന്ന സമയത്ത് പിംപായി മാറിയ കഥ പറഞ്ഞ് ഒരു യുവതി രംഗത്ത്

സ്വന്തം ലേഖകൻ

ഫ്‌ളോറിഡ: സ്‌കൂളിൽ പഠിച്ചു കൊണ്ടിരുന്ന കാലം മുതൽ ഒരു കോടീശ്വരന്റെ പിംപായി പ്രവർത്തിച്ച പെൺകുട്ടി 33-ാം വയസ്സിൽ തന്റെ ജീവിത കഥ തുറന്നു പറയുന്നു. പീഡോഫൈൽ ആയ ജെഫ്രി എപ്സ്റ്റിൻ എന്ന കോടീശ്വരന് വേണ്ടിയാണ് സ്‌കൂൾ കാലം മുതൽ ഈ യുവതി ഒരു പിംപായി മാറിയത്. തന്റെ കൂടെ സ്‌കൂളിൽ പഠിച്ചിരുന്ന 24 പെൺകുട്ടികളെയാണ് ഈ കോടീശ്വരന് വേണ്ടി ഹെയ്‌ലി റോബ്‌സൺ എന്ന പെൺകുട്ടി കൂട്ടിക്കൊടുത്തത്. ജെഫ്രി എന്ന കോടീശ്വരനിൽ നിന്നും ഓരോ പെൺകുട്ടിക്കും 200 ഡോളർ വീതം വാങ്ങിയായിരുന്നു പെൺകുട്ടികളെ കൂട്ടിക്കൊടുത്തത്.

16-ാം വയസ്സിലാണ് റോബ്‌സൺ ഇയാളുടെ കൂട്ടിക്കൊടുപ്പുകാരിയായി മാറിയത്. കൈ നിറയെ പണം കിട്ടിയതിനാൽ ചെയ്ത പ്രവർത്തികൾ തെറ്റാണെന്നും തോന്നിയില്ല. എന്നാൽ വർഷങ്ങളായി താനിത് ഓർത്ത് പശ്ചചാത്തപിക്കുന്നെന്നും താനും ഇയാൾക്കിരയായിരുന്നെന്നും റോബ്‌സൺ പറയുന്നു. നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെൻട്രി സീരിസിലാണ് റോബ്‌സൺ താൻ 16-ാം വയസ്സു മുതൽ കൂട്ടിക്കൊടുപ്പുകാരിയായ കഥ പറഞ്ഞത്.

2003ലാണ് ഒരു സുഹൃത്ത് വഴി ജെഫ്രിയെന്ന ആളെ പരിചയപ്പെടുന്നത്. അന്ന് ഫ്‌ളോറിഡയിലെ ഒരു സ്‌കൂൾ വിദ്യാർത്ഥിനിയായിരുന്നു. ഒരു വയസ്സന് മസാജ് ചെയ്തുകൊടുത്താൽ പണം കിട്ടും എന്ന് സുഹൃത്ത് പറഞ്ഞു. ഇതനുസരിച്ചാണ് ജെഫ്രി എന്നയാളെ റോബ്‌സൺ പരിചയപ്പെടുന്നത്. എന്നാൽ പാം ബീച്ചിലുള്ള ഇയാളുടെ മാളിയകിലെത്തിയ തന്നെ അയാൾ പീഡിപ്പിച്ചു. കരഞ്ഞ് പറഞ്ഞപ്പോൾ തന്നെ ഇനി ഒരിക്കലും തൊടില്ലെന്നും കൂട്ടുകാരെ എത്തിച്ചു നൽകിയാൽ 200 ഡോളർ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു.

കൂട്ടുകാരെ താൻ തന്നെയാണ് കാറിൽ അയാളുടെ വീട്ടിൽ എത്തിച്ച് നൽകിയത്. മുറിയിൽ കയറ്റി വിട്ട ശേഷം പുറത്ത് കാത്തിരിക്കും. പെൺകുട്ടികൾ മടങ്ങുമ്പോൾ അയാൾ തനിക്ക് പണവും നൽകും. 14 വയസ്സുള്ള പെൺകുട്ടിയെ വരെ ഇയാൾക്കായി താൻ കാഴ്ചവെച്ചെന്നം റോബ്‌സൺ പറയുന്നു. വർഷങ്ങളായി താൻ ഇതോർത്ത് പശ്ചാത്തപിച്ചാണ് ജീവിക്കുന്നത്. ജെഫ്രി എന്ന ഈ പീഡോഫൈലിനെ വർഷങ്ങൾക്ക് മുമ്പ് പൊലീസ് പിടികൂടിയിരുന്നു. പിന്നീട് ഇയാൾ ജയിലിൽ വെച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP