Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെയർഹോമുകളിലെ മരണം കൂടി ഉൾപ്പെടുത്തിയിട്ടും ഇന്നലെ 468 പേർ മാത്രം; ബ്രിട്ടൻ ജീവിതത്തിലേക്ക് മടങ്ങുന്നുവോ..? എതിർപ്പുകൾക്കിടയിലും അടുത്ത മാസം സ്‌കൂളുകൾ തുറക്കാൻ ഉറച്ച് ബോറിസ് സർക്കാർ

കെയർഹോമുകളിലെ മരണം കൂടി ഉൾപ്പെടുത്തിയിട്ടും ഇന്നലെ 468 പേർ മാത്രം; ബ്രിട്ടൻ ജീവിതത്തിലേക്ക് മടങ്ങുന്നുവോ..? എതിർപ്പുകൾക്കിടയിലും അടുത്ത മാസം സ്‌കൂളുകൾ തുറക്കാൻ ഉറച്ച് ബോറിസ് സർക്കാർ

സ്വന്തം ലേഖകൻ

കൊറോണയുടെ മരണം വിതയ്ക്കുന്ന നീരാളിക്കൈകളിൽ നിന്നും ബ്രിട്ടൻ കുറെശ്ശെ മോചനം നേടിക്കൊണ്ടിരിക്കുന്നുവെന്ന സൂചനയേകുന്ന പുതിയ കണക്കുകൾ പുറത്ത് വന്നു. ഇത് പ്രകാരം ഇന്നലെ ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് വെറും 468 കൊറോണ മരണങ്ങൾ മാത്രമാണ്. രാജ്യമാകമാനമുള്ള കെയർഹോമുകളിലെ കൊറോണ മരണങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടും പ്രതിദിനമരണസംഖ്യ ഇത്രയും ചുരുങ്ങിയത് കടുത്ത ആശ്വാസത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്.ലോക്ക്ഡൗണിൽ ഇളവുകളേകിയതിന് ശേഷമുള്ള ആദ്യത്തെ ശനിയാഴ്ച മരണം ഇത്രയും താഴ്ന്നത് രാജ്യത്തിന് ആശ്വാസമേകുന്നുണ്ട്.

കഴിഞ്ഞ ശനിയാഴ്ചത്തെ മരണവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിൽ 30 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ മൊത്തം കൊറോണ മരണം ഔദ്യോഗിക കണക്ക് പ്രകാരം 34,466 ആയാണ് കുതിച്ചുയർന്നിരിക്കുന്നത്. രാജ്യത്തെ മൊത്തം രോഗികൾ ഔദ്യോഗിക കണക്ക് പ്രകാരം 237,000 ആണ്. എന്നാൽ എതിർപ്പുകൾക്കിടയിലും അടുത്ത മാസം ഇംഗ്ലണ്ടിലെ സ്‌കൂളുകൾ തുറക്കാൻ ഉറച്ച് സർക്കാർ മുന്നോട്ട് പോകുന്നുമുണ്ട്. ഏറ്റവും പുതിയ കൊറോണ മരണക്കണക്കുകൾ ഇന്നലെ ഡൗണിങ് സ്ട്രീറ്റിലെ പതിവ് കൊറോണ പ്രസ് ബ്രീഫിംഗിനിടെ എഡ്യുക്കേഷൻ സെക്രട്ടറി ഗാവിൻ വില്യംസൻ ആണ് പുറത്ത് വിട്ടിരിക്കുന്നത്.

ഹോസ്പിറ്റലുകൾ, കെയർഹോമുകൾ പോലുള്ള വ്യത്യസ്തമായ സെറ്റിങ്സുകളിൽ ഇന്നലെ എത്രയെത്ര കൊറോണ മരണങ്ങളാണ് നടന്നിരിക്കുന്നതെന്ന വേർതിരിച്ച കണക്കുകൾ ഗവൺമെന്റ് പുറത്ത് വിട്ടിട്ടില്ല. എന്നാൽ എൻഎച്ച്എസ് ഇംഗ്ലണ്ടിലെ ഹോസ്പിറ്റലുകളിൽ ഇന്നലെ 181 കൊറോണ മരണങ്ങളാണ് നടന്നിരിക്കുന്നത്. സ്‌കോട്ട്ലൻഡില് 41ഉം വെയിൽസിൽ 18ഉം നോർത്തേൺ അയർലണ്ടിൽ നാലും കൊറോണ മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഔദ്യോകിക കണക്ക് പ്രകാരം 240,500 പേരാണ് കൊറോണ ബാധിച്ച് രാജ്യത്ത് ചികിത്സ നേടിയിരിക്കുന്നത്.

എന്നാൽ രോഗത്തിന്റെ തുടക്കത്തിൽ വ്യാപകമായ ടെസ്റ്റിങ് നടത്തേണ്ടെന്ന് ഗവൺമെന്റ് അപകടകരമായ തീരുമാനമെടുത്തതിനാൽ കൊറോണ ബാധിച്ച മില്യൺ കണക്കിന് പേരെ തിരിച്ചറിയാൻ സാധിക്കാത്തതിനാൽ രാജ്യത്തെ കൊറോണവ്യാപനത്തിന്റെ യഥാർത്ഥ വ്യാപ്തി ഇനിയും വെളിപ്പെട്ടിട്ടില്ലെന്ന് അഭിപ്രായപ്പെടുന്ന എക്സ്പർട്ടുകൾ ഏറെയാണ്. ഇതിനാൽ ചുരുങ്ങിയത് 6.6 മില്യൺ പേർക്കെങ്കിലും ഇംഗ്ലണ്ടിൽ മാത്രം കൊറോണ ബാധിച്ചിരിക്കാമെന്നാണ് ഗവൺമന്റ് ഒഫീഷ്യലുകൾ പറയുന്നത്.

ഇംഗ്ലണ്ടിലെ സ്‌കൂളുകൾ അടുത്ത മാസം തുറക്കാനുള്ള വിവാദ തീരുമാനത്തെ ഇന്നലെ ഗാവിൻ ശക്തമായി ന്യായീകരിക്കുകയും ചെയ്തിരുന്നു. രാജ്യത്തുകൊറോണ ഭീഷണി ശക്തമായി നിലനിൽക്കുമ്പോൾ സ്‌കൂളുകൾ തുറക്കുന്നത് കടുത്ത അപകടം വിളിച്ച് വരുത്തുമെന്ന് ടീച്ചിങ് യൂണിയനുകളിൽ നിന്നും കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും ഡോക്ടർമാരിൽ നിന്നും കടുത്ത മുന്നറിയിപ്പ് ആവർത്തിച്ച് ഉയർന്നിട്ടും അതിനെ അവഗണിച്ച് സ്‌കൂളുകൾ തുറക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കൊറോണ ഭീഷണിയുണ്ടെങ്കിലും കുട്ടികൾ എത്രയും വേഗം സ്‌കൂളുകളിലേക്ക് തിരിച്ചെത്തേണ്ടതുണ്ടെന്നും ഇല്ലെങ്കിൽ സമൂഹത്തിലെ പാവപ്പെട്ട കുട്ടികളെ അത് കൂടുതൽ പരിതാപകരമായ അവസ്ഥയിലേക്കെത്തിക്കുമെന്നുമാണ് എഡ്യുക്കേഷൻ സെക്രട്ടറി പറയുന്നത്.

സ്‌കൂൾ തുറക്കുമ്പോൾ ടീച്ചേർസ് അടക്കമുള്ള ജീവനക്കാർക്ക് പഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെന്റ്(പിപിഇ) നൽകാതിരിക്കുകയും സ്‌കൂളുകളിൽ സാമൂഹിക അകലം പാലിക്കാൻ സാധിക്കാതിരിക്കുകയും ചെയ്താൽ കൊറോണ ദുരന്തം ഭീകരമാകുമെന്ന മുന്നറിയിപ്പാണ് ടീച്ചിങ് യൂണിയനുകളും രക്ഷിതാക്കളും സർക്കാരിന് നൽകിയിരിക്കുന്നത്. സ്‌കൂളുകൾ സുരക്ഷിതമാക്കാൻ ഒരു ക്ലാസിൽ 15ൽ കൂടുതൽ കുട്ടികളെ ഇരുത്തില്ലെന്നും കർക്കശമായ രീതിയിലുള്ള ശുചിത്വ നിയമങ്ങൾ നടപ്പിലാക്കുമെന്നുമാണ് എഡ്യുക്കേഷൻ സെക്രട്ടറി മുന്നറിയിപ്പേകുന്നത്.

സർക്കാരിന്റെ പുതിയ തീരുമാനം അനുസരിച്ച് നഴ്സറി, പ്രീ സ്‌കൂൾ, ഇയേർസ് 1, 6 എന്നീ ക്ലാസുകളിലുള്ള കുട്ടികളാണ് ജൂൺ ഒന്നിന് സ്‌കൂളുകളിലേക്ക് മടങ്ങിയെത്തുന്നത്. ഇയേർസ് 10, 12 ക്ലാസുകളിലുള്ള കുട്ടികളെ പരിമിമതായ തോതിൽ മാത്രമേ ക്ലാസുകളിലേക്ക് മടങ്ങിയെത്താൻ അനുവദിക്കുകയുള്ളൂവെന്നും എഡ്യുക്കേഷൻ സെക്രട്ടറി പറയുന്നു. പക്ഷേ സ്‌കൂളുകളിൽ കുട്ടികളെ കർക്കശമായ രീതിയിൽ സാമൂഹിക അകലം പാലിച്ചിരുത്താൻ സാധിക്കില്ലെന്നും കുട്ടികൾ പരസ്പരം അടുത്തിടപഴകി രോഗത്തിന്റെ രണ്ടാം ഘട്ടം പൊട്ടിപ്പുറപ്പെടുമെന്നുമാണ് ഡോക്ടർമാരും ടീച്ചേഴ്സ് യൂണിയനുകളും രക്ഷിതാക്കളും ആവർത്തിച്ച് മുന്നറിയിപ്പേകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP