Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുടർച്ചയായി എട്ടാമത്തെ ആഴ്‌ച്ചയിലും ആരോഗ്യപ്രവർത്തകർക്കായി കൈയടിച്ച് ബ്രിട്ടൻ; കയ്യടിയിൽ ചേർന്ന് പ്രധാനമന്ത്രിയും കഴിഞ്ഞയാഴ്‌ച്ച പ്രസവിച്ച കാമുകിയും; തെരുവിൽ മഴവില്ല് തീർത്തും നഴ്സുകാർക്കും ഡോക്ടർമാർക്കും ആദരം

തുടർച്ചയായി എട്ടാമത്തെ ആഴ്‌ച്ചയിലും ആരോഗ്യപ്രവർത്തകർക്കായി കൈയടിച്ച് ബ്രിട്ടൻ; കയ്യടിയിൽ ചേർന്ന് പ്രധാനമന്ത്രിയും കഴിഞ്ഞയാഴ്‌ച്ച പ്രസവിച്ച കാമുകിയും; തെരുവിൽ മഴവില്ല് തീർത്തും നഴ്സുകാർക്കും ഡോക്ടർമാർക്കും ആദരം

സ്വന്തം ലേഖകൻ

കൊറോണയുടെ ദുരന്തം പേറുന്ന ബ്രിട്ടനിലെ വർത്തമാനകാല ജീവിതത്തിൽ ആശയും പ്രതീക്ഷയും ഒക്കെയായ ആരോഗ്യപ്രവർത്തകർക്ക് കൈയടികളോടെ രാജ്യം തുടർച്ചയായ എട്ടാമത്തെ ആഴ്‌ച്ചയും രംഗത്തെത്തി. സ്വന്തം ജീവൻ പണയപ്പെടുത്തിയും, ഈ കെട്ടകാലത്തെ അതിജീവിക്കാൻ അരയും തലയും മുറിക്കിയിറങ്ങിയ ധീരർക്ക് ഐക്യദാർഢ്യവും ആദരവും പ്രകടിപ്പിക്കാൻ ഇറങ്ങിയവരുടെ കൂട്ടത്തിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ കാമുകിയും ഉണ്ടായിരുന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ 29 ന് ഒരു ആൺകുട്ടിക്ക് ജന്മം നൽകിയ കാരീ സിമ്മണ്ട് ആവേശത്തോടുകൂടിയാണ് ലക്ഷക്കണക്കിന് ബ്രിട്ടീഷുകാർക്കൊപ്പം ചേർന്ന് ആരോഗ്യപ്രവർത്തകരോടുള്ള ആദരവ് രേഖപ്പെടുത്തിയത്. രാജ്യം മുഴുവൻ അണിചേർന്ന ഈ പരിപാടിയിൽ രാഷ്ട്രീയക്കാർ, സെലിബ്രിട്ടികൾ തുടങ്ങി വിവിധമേഖലകളിൽ നിന്നുള്ള പ്രമുഖരും പങ്കെടുത്തു. വൈറസ് ബാധ ഉണ്ടായിട്ടുണ്ടോ എന്ന് തെളിയിക്കുന്ന ആന്റിബോഡി പരിശോധന പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് അംഗീകരിച്ചതിന് തൊട്ടുപിന്നാലെയാണ് തുടർച്ചയായ എട്ടാമത്തെ ആഴ്‌ച്ചയിലെ ആദരവ് പ്രകടിപ്പിക്കൽ പരിപാടി നടന്നത്.

ഡൗണിങ് സ്ട്രീറ്റിന് പുറത്ത് പ്രധാനമന്ത്രിക്കൊപ്പമായിരുന്നു സിമ്മണ്ട്സ് ഇതിൽ പങ്കെടുത്തത്. ലേബർ പാർട്ടി നേതാവ് സർ കീർ സ്റ്റാർമെറും ഭാര്യ വിക്ടോറിയയും അവരുടെ അയൽക്കാരുമൊത്തായിരുന്നു ആരോഗ്യപ്രവർത്തകരോടുള്ള ആദരവ് രേഖപ്പെടുത്തിയത്. കൈയടിക്കുന്ന ഒരു ചിത്രം, സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജൻ ട്വീറ്ററിൽ പങ്ക്വച്ചിരുന്നു. ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്കും തെരുവിലിറങ്ങി ആരോഗ്യപ്രവർത്തകർക്കായി കരഘോഷം മുഴക്കി.

എട്ടാമത്തെ ആഴ്ചയിലെ പരിപാടി കൂടുതൽ മനോഹരമാക്കിയത് തെരുവുകളിൽ വിരിഞ്ഞ മഴവില്ലുകളായിരുന്നു. എൻ എച്ച് എസ് ജീവനക്കാർക്കുള്ള പിന്തുണയുടെ സൂചനയായി യു കെ യിലങ്ങോളമിങ്ങോളം ആളുകൾ തെരുവുകളിൽ മഴവില്ലുകൾ വരച്ചു. നോർത്ത് ടീസിലെ യൂണിവേഴ്സിറ്റി ആശുപത്രിക്ക് മുന്നിൽ അത്തരത്തിലൊരു ഭീമൻ മഴവില്ലായിരുന്നു വരച്ചത്.മാഞ്ചസ്റ്റർ ട്രഫോർഡ് ജനറൽ ഹോസ്പിറ്റലിനു മുൻവശത്ത്, ''താങ്ക് യു എൻ എച്ച് എസ്'' എന്നെഴുതി അലങ്കരിച്ച ഒരു പോസ്റ്റ്ബോക്സ് പ്രത്യക്ഷപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരത്തിലുള്ള അഞ്ച് പോസ്റ്റ് ബൊക്സുകളാണ് റോയൽ മെയിൽ സ്ഥാപിച്ചത്.

ലണ്ടനിൽ താമസിക്കുന്ന ഒരു ഡച്ച് സ്ത്രീയാണ് സത്യത്തിൽ ഇത്തരം കരഘോഷം മുഴക്കുന്ന പരിപാടിക്ക് ആരംഭം കുറിച്ചത്. തന്റെ രാജ്യത്ത് ഇത്തരത്തിലൊരു പരിപാടി നടന്നതിൽ നിന്നും ഉത്തേജനം ഉൾക്കൊണ്ട് അന്നെ മേരി പ്ലാസ് എന്ന ഈ വനിത സോഷ്യൽ മീഡിയയിൽ നടത്തിയ അപേക്ഷ വൈറൽ ആകുകയായിരുന്നു. അതാണ് ഇന്നലെ തുടർച്ചയായ എട്ടാമത്തെ ആഴ്‌ച്ചയും നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP