Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കണക്കിൽ രോഗികളുടെ എണ്ണം 2.2 ലക്ഷം മാത്രം; യഥാർത്ഥത്തിൽ 1.9 കോടി പേരും രോഗികൾ; ഇന്നലെ 428 പേർ കൂടി മരിച്ചതോടെ ഔദ്യോഗിക മരണം 33614 ആയി; കൊറോണയെ കണക്കിൽ തോൽപിച്ച് ബ്രിട്ടൻ മുന്നോട്ട്

കണക്കിൽ രോഗികളുടെ എണ്ണം 2.2 ലക്ഷം മാത്രം; യഥാർത്ഥത്തിൽ 1.9 കോടി പേരും രോഗികൾ; ഇന്നലെ 428 പേർ കൂടി മരിച്ചതോടെ ഔദ്യോഗിക മരണം 33614 ആയി; കൊറോണയെ കണക്കിൽ തോൽപിച്ച് ബ്രിട്ടൻ മുന്നോട്ട്

സ്വന്തം ലേഖകൻ

ണക്കിലെ കളികളുമായി മുന്നോട്ട് പോവുകയാണ് കൊറോണക്കാലത്തെ ബ്രിട്ടൻ. സർക്കാർ നടത്തിയ ഒരു ടെസ്റ്റിങ് സർവ്വേ പ്രകാരം ഇംഗ്ലണ്ടിൽ ഏകദേശം 2.22 ലക്ഷം പേർക്ക് കൊറോണ ബാധിച്ചിട്ടുണ്ടാകാം എന്നാണ് പറയുന്നത്. പൊതുപരിശോധനയുടെ അദ്യ റൗണ്ട് കഴിഞ്ഞപ്പോൾ 10,075 പേരെ പരിശോധിച്ചതിൽ 33 പേർക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. അതായത്, 0.27%. മറ്റൊരു വിധത്തിൽ പറഞ്ഞാൽ 370 ആളുകളിൽ ഒരാൾക്ക് വീതമാണ് ഇംഗ്ലണ്ടിൽ രോഗബാധയുള്ളത്.

ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ അനുമാനിക്കാവുന്നത് ഏപ്രിൽ 27 നും മെയ്‌ 10 നും ഇടയിൽ 1,48,000 പേർക്ക് കോവിഡ് ബാധ ഉണ്ടായിരുന്നു എന്നാണ്. എന്നാൽ ഈ കാലയളവിൽ ഔദ്യോഗികമായി രോഗബാധ സ്ഥിരീകരിച്ചിരുന്നത് 66,343 പേർക്കായിരുന്നു.ഞെട്ടിക്കുന്ന മറ്റൊരു വിവരം കൂടി ഈ സർവ്വേയിൽ കൂടി പുറത്തുവന്നു. രോഗബാധക്ക് പൊതുജനങ്ങളേക്കാൽ കൂടുതൽ സാദ്ധ്യതയുള്ളത് ആരോഗ്യപ്രവർത്തകർക്കാണ് എന്നതാണത്. ഇതിൽ 1.33% പേർ രോഗബാധിതരുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന ആരോഗ്യപ്രവർത്തകർ ആയിരുന്നു.

ഇന്ന് പുറത്തുവിട്ട ഈ സ്ഥിതിവിവരക്കണക്കിൽ പക്ഷെ കെയർ ഹോമുകളിലെ അന്തേവാസികളുടെ കണക്കുകളില്ല. അവിടങ്ങളിലാണ് രോഗബാധക്ക് സാദ്ധ്യത കൂടുതൽ എന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. അതേ സമയം പ്രാദേശികമായി പല ഭാഗങ്ങളിലായി പഠനങ്ങൾ നടത്തിയ ശാസ്ത്രജ്ഞർ പറയുന്നത് ഏപ്രിൽ 19 ഓടെ ബ്രിട്ടനിലെ 19 ദശലക്ഷം ആളുകൾ കോവിഡ് രോഗികളായി കഴിഞ്ഞു എന്നാണ്. മൊത്തം ജനസംഖ്യയുടെ 29% വരും ഇത്. അതേ ദിവസത്തെ ഔദ്യോഗിക കണക്ക് പ്രകാരം മൊത്തം രോഗബാധിതർ 73,000 മാത്രമായിരുന്നു എന്നോർക്കണം.

എന്നാൽ ഈ കണക്കുകളുടെ കാര്യത്തിൽ നിരവധി ശാസ്ത്രജ്ഞർ സംശയങ്ങളും ഉയർത്തുന്നുണ്ട്. മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ ഈ കണക്കുകൾക്ക് വിശ്വാസ്യത ലഭിക്കുന്നില്ല എന്നവർ ചൂണ്ടിക്കാണിക്കുന്നു. സ്പെയിനിൽ മൊത്തം ജനസംഖ്യയുടെ 5 ശതമാനത്തിന് മാത്രമാണ് രോഗബാധ ഉണ്ടായത്. അതുപോലെ, യു കെ യേക്കാൾ ഗുരുതരമായ രോഗവ്യാപനമുണ്ടായ ന്യുയോർക്കിൽ പോലും 25% പേർക്ക് രോഗബാധ ഉണ്ടായിട്ടുമില്ല.

അതേ സമയം ഇന്ന് 428 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ബ്രിട്ടനിലെ മൊത്തം കോവിഡ് മരണങ്ങളുടെ എണ്ണം 33,614 ആയി ഉയർന്നു. ഇത് ഔദ്യോഗിക കണക്കാണ്. യഥാർത്ഥ മരണസംഖ്യ 50,000 ത്തിന് മുകളിൽ ആയിരിക്കും എന്നാണ് കണക്കാക്കുന്നത്. എന്നിരുന്നാലും പ്രതിദിന മരണസംഖ്യയിൽ വരുന്ന തുടർച്ചയായ കുറവ് ബ്രിട്ടന് നേരിയ ആശ്വാസം നൽകുന്നുണ്ട്. മാർച്ച് അവസാനത്തിനു ശേഷമുള്ള ഏറ്റവും കുറവ് പ്രതിദിന മരണസംഖ്യയായിരുന്നു ഇന്നലത്തേത്.

അതുപോലെത്തന്നെ രോഗ വ്യാപനത്തിന്റെ വേഗതയും ചെറുതായൊന്ന് കുറഞ്ഞിട്ടുണ്ട്. പ്രത്യൂദ്പാദന നിരക്ക് അഥവാ ''ആർ'' ഫാക്ടർ 1 ന് താഴെ തന്നെ പിടിച്ചു നിർത്താനായിട്ടുണ്ട് എന്നാണ് ഔദ്യോഗിക ഭാഷ്യം. ഇത് ശരിയാണെങ്കിൽ, രോഗവ്യാപനം കാര്യക്ഷമമായി തടയാനാകും എന്നതിൽ സംശയമൊന്നുമില്ല.

ഇന്നലെ സ്‌കോട്ടലാൻഡിൽ 34 പേർ കൂടി മരണമടഞ്ഞതോടെ മൊത്തം മരണസംഖ്യ 2000 ത്തിൽ അധികമായി. വെയിൽസിൽ ഇന്നലെ 10 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നോർത്തേൺ അയർലാൻഡിൽ അഞ്ചും. ബാക്കിയുൾല 379 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ഇംഗ്ലണ്ടിൽ നിന്നാണ്. ഇതിൽ 207 മരണങ്ങൾ നടന്നത് ആശുപത്രികളിലാണ്. അതേ സമയം ലണ്ടനിൽ ''ആർ'' മൊല്യം 0.4 ആയി കുറഞ്ഞു. എന്നാൽ നോർത്ത് ഈസ്റ്റിലും യോർക്ക്ഷയറിലും ഇത് 0.8 ആണ്.

''ആർ'' മൂല്യം 0.5 എന്നുപറഞ്ഞാൽ നൂർ രോഗബാധിതരിൽ നിന്നും രോഗം 50 പേരിലേക്ക് പടരും എന്നർത്ഥം. ഈ അമ്പത് പേരിൽ നിന്ന് 25 പേരിലേക്കും. അങ്ങനെരോഗവ്യാപന തോത് കുറഞ്ഞുവരും. എന്നാൽ ഇത് 1.5 ആണെങ്കിൽ നൂറുപേരിൽ നിന്നും പടരുന്നത് 150 പേരിലേക്കായിരിക്കും. രോഗവ്യാപനത്തിന്റെ മൂർദ്ധന്യഘട്ടത്തിൽ ബ്രിട്ടനിലെ ''ആർ'' മൂല്യം 3.5 മുതൽ 4 വരെ ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP