Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മരണം വിധിച്ച് പറഞ്ഞയച്ച 81കാരനെ ഗൂഗിളിൽ നോക്കി ചികിത്സിച്ച് ഭേദമാക്കി മകൻ; കൊറോണ യുദ്ധത്തിൽ സ്വയം വിജയിച്ച രാജിന്റെയും പിതാവിന്റെയും കഥ ഏറ്റെടുത്ത് പാശ്ചാത്യ മാധ്യമങ്ങൾ

മരണം വിധിച്ച് പറഞ്ഞയച്ച 81കാരനെ ഗൂഗിളിൽ നോക്കി ചികിത്സിച്ച് ഭേദമാക്കി മകൻ; കൊറോണ യുദ്ധത്തിൽ സ്വയം വിജയിച്ച രാജിന്റെയും പിതാവിന്റെയും കഥ ഏറ്റെടുത്ത് പാശ്ചാത്യ മാധ്യമങ്ങൾ

സ്വന്തം ലേഖകൻ

കൊറോണ ബാധിച്ച സുരിയെന്ന 81 കാരന് ഇനി മരണം മാത്രമേ ഏക വഴിയുള്ളൂവെന്ന് വിധിയെഴുതി ബ്രിട്ടണിലെ വാട്ട്ഫോർഡ് ജനറൽ ഹോസ്പിറ്റൽ വീട്ടിലേക്ക് മടക്കി അയച്ചപ്പോൾ മകനായ 55 കാരൻ രാജ് നത്വാനിക്ക് അച്ഛനെ അങ്ങനെയങ്ങ് മരണത്തിന് വിട്ട് കൊടുക്കാൻ മനസില്ലായിരുന്നു. തുടർന്ന് വീട്ടിൽ ചികിത്സിച്ച് തന്റേതായ ഒരു പോരാട്ടം നടത്തി അച്ഛനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരാൻ നല്ലൊരു ശ്രമം നടത്താൻ രാജ് തീരുമാനിക്കുകയും അവസാനം അതിൽ വിജയിക്കുകയും ചെയ്തിരിക്കുകയാണ്. ഗൂഗിളിൽ നോക്കി ചികിത്സിച്ചാണ് രാജ് അച്ഛനെ കോവിഡിന്റെ പിടിയിൽ നിന്നും മുക്തനാക്കി ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്നിരിക്കുന്നത്.

രാജ്യമെമ്പാടും നിരവധി പേർ കൊറോണ ബാധിച്ച് മരിച്ച് വീണ് കൊണ്ടിരിക്കുമ്പോൾ ഇത്തരത്തിൽ കൊറോണ യുദ്ധത്തിൽ സ്വയം വിജയിച്ച വാട്ട്ഫോർഡിലെ ഈ മകന്റെയും അച്ഛന്റെയും കഥ മത്സരിച്ച് ഏറ്റെടുത്തിരിക്കുകയാണ് പാശ്ചാത്യ മാധ്യമങ്ങളിപ്പോൾ.സുരിയുടെ രോഗത്തിന്റെ ഗതി ഒരു ഗൂഗിൾ സ്പ്രെഡ്ഷീപ്പ് ഉപയോഗിച്ച് മോണിറ്റർ ചെയ്താണ് രാജ് അദ്ദേഹത്തിന് ഉചിതമായ ചികിത്സയേകി രക്ഷിച്ചിരിക്കുന്നത്. ഇതിനായി തന്റെ വീട് നല്ല രീതിയിൽ ശുചീകരിക്കുകയും കൊറോണ ബാധിച്ച അച്ഛനെ മറ്റുള്ള കുടുംബാംഗങ്ങളിൽ നിന്നും വേർതിരിച്ച് താമസിപ്പിക്കുകയുമായിരുന്നു രാജ് ആദ്യം ചെയ്തിരുന്നത്.

നേരത്തെ തന്നെ ക്രോണിക്കിൾ ഒബ്സ്ട്രക്ടീവ് പൽമൊണറി രോഗത്തിന് (സിഒപിഡി)അടിപ്പെട്ടിരുന്ന സുരിക്ക് തന്റെ പതിവ് നടത്തത്തിന് തടസമുണ്ടാവുകയും കൊറോണ വൈറസ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തതിനെ തുടർന്നായിരുന്നു അദ്ദേഹത്തെ വാട്ട്ഫോർഡ് ജനറൽ ഹോസ്പിറ്റലിൽ മാർച്ച് 26ന് പ്രവേശിപ്പിച്ചിരുന്നത്. സുരിക്ക് കൊറോണ ബാധിച്ചുവെന്ന് 95 ശതമാനം ഉറപ്പാണെന്നും രക്ഷിക്കാൻ സാധിക്കാത്തതിനാൽ വീട്ടിലേക്ക് കൊണ്ടു പോകുന്നതായിരിക്കും നല്ലതെന്നും ഡോക്ടർ രാജിനെ വിളിച്ച് നിർദേശിക്കുകയായിരുന്നു.

തന്റെ പിതാവിന്റെ ശ്വാസകോശം ദുർബലമായതിനാൽ അദ്ദേഹത്തെ വെന്റിലേറ്ററിൽ കിടത്തി രക്ഷിക്കാനാവില്ലെന്നാണ് ഹോസ്പിറ്റലിലെ ഒരു മുതിർന്ന കൺസൽട്ടന്റ് തറപ്പിച്ച് പറഞ്ഞതെന്നാണ് അഡൈ്വർടൈസിങ് സ്ഥാപനത്തിലെ ജോലിക്കാരനായ രാജ് സിഎൻഎൻഎന്നിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. നേരത്തെ തന്നെ മറ്റ് രോഗള്ളുള്ളവരും പ്രായമായവരുമായവർക്ക് കോവിഡ് 19 ബാധിച്ചാൽ രക്ഷപ്പെടാൻ പ്രയാസമാണെന്നാണ് വൈദ്യശാസ്ത്രം വിധിച്ചിരിക്കുന്നത്. അതിനാൽ സുരിക്ക് കടുത്ത സിഒപിഡി നേരത്തെ ഉള്ളതിനാൽ ഇദ്ദേഹം കൊറോണയിൽ നിന്നും രക്ഷപ്പെടാൻ സാധ്യത കുറവാണെന്ന് ഡോക്ടർമാർ സ്വാഭാവികമായും വിധിക്കുകയായിരുന്നു.

വീട്ടിലേക്ക് കൊണ്ടു വന്ന പിതാവിനെ നിരീക്ഷിക്കുന്നതിനായി രാജ് ഒരു ഗൂഗിൾ സ്പ്രെഡ്ഷീറ്റ് സജ്ജമാക്കുകയും അതിലൂടെ പിതാവിന്റെ രക്തസമ്മർദം, ഓക്സിജൻ ലെവലുകൾ, ശാരീരികോഷ്മാവ് തുടങ്ങിയവ നിരന്തരം നിരീക്ഷിക്കുയുമായിരുന്നു.പിതാവുമായി സമ്പർക്കം കുറക്കുന്നതിനായി ഒരു ബേബി മോണിറ്ററിങ് സഹിതമുള്ള ഐപാഡ് സജ്ജമാക്കിയിരുന്നു.ഇതിലൂടെ കുടുംബത്തിലെ മറ്റുള്ളവർക്ക് പിതാവിനെ സമ്പർക്കമില്ലാതെ സുരക്ഷിതമായി കാണാനും അദ്ദേഹവുമായി ചാറ്റാനും സാധിച്ചിരുന്നു. ഇവരുടെ ഫാമിലി ജിപിയായ ഭരത് താക്കർ കഴിയാവുന്ന സഹായമെല്ലാം ചെയ്ത് രാജിനൊപ്പമുണ്ടായിരുന്നു.

രാജിന്റെ പപ്പാ മെഷർമെന്റ്സ് എന്ന പേരിലുള്ള ഗൂഗിൾ സ്പ്രെഡ്ഷീറ്റ് താക്കർ നിരീക്ഷിക്കുകയും വൈദ്യോപദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.മാർച്ച് 29ന് സുരിയുടെ നില പെട്ടെന്ന് വഷളായിരുന്നു.തുടർന്ന് സുരിയുടെ ശ്വാസകോശ അണുബാധയെ ചെറുക്കുന്നതിനായി താക്കർ ഒരു ആന്റിബയോട്ടിക്ക് കുറിച്ച് കൊടുക്കുകയുമായിരുന്നു. തുടർന്ന് സുരിയുടെ ശ്വാസോച്ഛാസ തടസങ്ങൾ ലഘൂകരിക്കാൻ അദ്ദേഹത്തെ പ്രോൺ പൊസിഷനിൽ കിടത്താനും രാജ് ശ്രദ്ധിച്ചിരുന്നു.രോഗിയെ കമിഴ്‌ത്തി കിടത്തി ശ്വാസോച്ഛ്വാസം സുഗമമാക്കുന്ന രീതിയാണിത്.തുടർന്ന് സുരിയുടെ നില മെച്ചപ്പെടുകയും ദിവസങ്ങൾക്കകം കോവിഡ് മുക്തനായി ജീവിതത്തിലേക്ക് തിരിച്ച് വരുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP