Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

ബ്രിട്ടന് കൊറോണയിൽ നിന്നും ഒരിക്കലും സന്തോഷം കിട്ടില്ലേ...? ലോക്ക്ഡൗണിന് പുല്ലുവില കൽപ്പിച്ച് മൂന്നിൽ രണ്ട് ജനങ്ങളും തെരുവിലിറങ്ങി; മോട്ടോർവേകളിലും ലണ്ടൻ ട്യൂബിലും തിരക്കോട് തിരക്ക്; രോഗവ്യാപനം തടയാൻ നിവൃത്തിയില്ലാതെ ബ്രിട്ടൻ

ബ്രിട്ടന് കൊറോണയിൽ നിന്നും ഒരിക്കലും സന്തോഷം കിട്ടില്ലേ...? ലോക്ക്ഡൗണിന് പുല്ലുവില കൽപ്പിച്ച് മൂന്നിൽ രണ്ട് ജനങ്ങളും തെരുവിലിറങ്ങി; മോട്ടോർവേകളിലും ലണ്ടൻ ട്യൂബിലും തിരക്കോട് തിരക്ക്; രോഗവ്യാപനം തടയാൻ നിവൃത്തിയില്ലാതെ ബ്രിട്ടൻ

സ്വന്തം ലേഖകൻ

കൊറോണ ബ്രിട്ടനിൽ ഇതുവരെ 21,092 പേരുടെ ജീവൻ കവർന്നെടുത്തിട്ടും 1,57,149പേർ രോഗികളായിത്തീർന്നിട്ടും ബ്രിട്ടീഷുകാർക്ക് യാതൊരു കുലുക്കവുമില്ലെന്ന വിധത്തിലാണ് ഇന്നലെ അവർ ലോക്ക്ഡൗണിന് യാതൊരു വിലയും കൽപ്പിക്കാതെ പുറത്തിറങ്ങിയതെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇതോടെ ബ്രിട്ടന് കൊറോണയിൽ നിന്നും മോചനം ലഭിച്ച് ഒരിക്കലും സന്തോഷം ലഭിക്കില്ലേ ? എന്ന ആശങ്ക നിറഞ്ഞ ചോദ്യം ശക്തമായിട്ടുണ്ട്.ഇന്നലെ ലോക്ക്ഡൗണിന് പുല്ലുവില കൽപ്പിച്ച് മൂന്നിൽ രണ്ട് ജനങ്ങളും തെരുവിലിറങ്ങിയെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

തൽഫലമായി മോട്ടോർവേകളിലും ലണ്ടൻ ട്യൂബിലും തിരക്കോട് തിരക്കായിരുന്നു. രോഗവ്യാപനം തടയാൻ പോലും നിവൃത്തിയില്ലാത്ത ദുരവസ്ഥയിലാണ് ബ്രിട്ടനെത്തിയിരിക്കുന്നതെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.ലോക്ക്ഡൗൺ ആരംഭിച്ച സമയവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്നലെ ഉച്ചക്ക് ശേഷം ബ്രിട്ടനിലെ റോഡുകളിൽ വൻ തിരക്കേറിയിരുന്നു. നല്ല തെളിഞ്ഞതും വെയിലുള്ളതുമായ കാലാവസ്ഥയിൽ പുറത്തിറങ്ങാനുള്ള പ്രലോഭനത്തെ അതിജീവിക്കാൻ ബ്രിട്ടീഷുകാർക്ക് കഴിയുന്നില്ലെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

ഇതിനെ തുടർന്ന് ബീച്ചുകളിലേക്കും പാർക്കുകളിലേക്കും ഇന്നലെ നിരവധി പേരാണ് സാമൂഹ്യ അകല നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് ഒഴുകിയെത്തിയിരിക്കുന്നത്. ഇന്നലെ ലണ്ടനിലെ റോഡുകളിലെ കൺജെഷൻ ലെവൽ വൈകുന്നേരം നാല് മണിക്ക് ശരാശരിയേക്കാൾ 34 ശതമാനം താഴെയായിരുന്നുവെങ്കിലും കഴിഞ്ഞ ആഴ്ച ഇതേ സമയുണ്ടായിരുന്നതിനേക്കാൾ വളരെ കൂടിയിരുന്നുവെന്നാണ് ടോം ടോമിൽ നിന്നുള്ള ട്രാഫിക്ക് ഡാറ്റ വെളിപ്പെടുത്തുന്നത്. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് കൺജെഷൻ റേറ്റ് 2019ലെ ശരാശരിയേക്കാൾ 48 ശതമാനം കുറവായിരുന്നു. വ്യാഴാഴ്ച ഇത് 47 ശതമാനം കുറവും ബുധനാഴ്ച 44 ശതമാനം കുറവും ചൊവ്വാഴ്ച 42 ശതമാനം കുറവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പെരിവാലെയിലെ എ 40ലും ഗ്രീൻവിച്ചിലെ എ 102 ഭാഗത്തും ഇന്നലെ വാഹനങ്ങളുടെ നീണ്ട നിരകൾ കാണാമായിരുന്നു. ബ്രിസ്റ്റോളിലെ എം 5 ഭാഗത്തും വാൽസാളിലെ എം6 ഭാഗത്തും കാറുകൾ, വാനുകൾ, ലോറികൾ തുടങ്ങിയവ നിരന്ന് കാണപ്പെട്ടിരുന്നു.ലണ്ടൻ അണ്ടർഗ്രൗണ്ട് ട്രെയിനുകളിൽ ഇടിച്ച് കയറാൻ യാത്രക്കാർ ഇന്നലെ യാതൊരു ഭയവും പ്രകടിപ്പിച്ചിരുന്നില്ല. അത്യാവശ്യ ജോലിക്കാർക്ക് വേണ്ടി മാത്രം സർവീസ് നടത്തുകയെന്ന നയം ട്യൂബ് ഓപ്പറേറ്റർമാർ സ്വീകരിച്ചിട്ടും നിരവധി പേരാണ് ഉള്ള ട്രെയിനുകളിൽ തിക്കുംതിരക്കും കൂട്ടി സഞ്ചരിക്കാനെത്തിയിരുന്നത്.

കൊറോണ മരണങ്ങളും രോഗവ്യാപനവും തുടരുമ്പോഴും രാജ്യത്തെ നിരവധി ഷോപ്പുകൾ സാധാരണ പോലെ തുറക്കാൻ തീരുമാനിച്ചുവെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. ട്രയലെന്നോണം ബേക്കറി ഗ്രെഗ്സ് നിരവധി സ്റ്റോറുകൾ തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കട്ടിങ് ആൻഡ് ഷൂ റിപ്പയർ സ്ഥാപനമായ ടിംപ്സൻ ചില സൈറ്റുകളിലെ ഷോപ്പുകൾ തുറക്കാനൊരുങ്ങുന്നുണ്ട്.ആപ്പിളിൽ നിന്നുള്ള മൊബിലിറ്റി ഡാറ്റ പ്രകാരം ബ്രിട്ടനിൽ പുറത്തിറങ്ങുന്നവരുടെ എണ്ണം വർധിച്ച് വരുന്നുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

വണ്ടിയുമായി പുറത്തിറങ്ങുന്നവരുടെ എണ്ണത്തിൽ ഒരാഴ്ച മുമ്പുള്ളതിനേക്കാൾ നാല് ശതമാനം ലണ്ടനിൽ വർധിച്ചിരിക്കുന്നു. നടക്കാനായി പുറത്തിറങ്ങുന്നവരുടെ എണ്ണത്തിൽ എട്ട് ശതമാനമാണീ വർധനവ്. വൈറ്റ് വേ ബീച്ച്, സ്‌കാർബറോ സാൻഡി ബീച്ച്,തുടങ്ങിയ ബീച്ചുകളിലും പ്രധാനപ്പെട്ട പാർക്കുകളിലും ഇന്നലെ വൻ ജനക്കൂട്ടത്തെ കാണാമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP