Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുരുന്നുകളെ കുത്തിക്കൊന്ന നിതിൻകുമാറിന്റെ നില അതീവഗുരുതരമായി തുടരുന്നു; കൊലപാതകത്തിൽ അവസാനിച്ചത് ഭാര്യയുമായുള്ള തർക്കം; വീടും പരിസരവും സീൽ ചെയ്ത് പൊലീസ്; ബ്രിട്ടണെ കൊറോണക്കാലത്ത് ഞെട്ടിച്ച കുടുംബ കലഹവും കൊലപാതകങ്ങളും

കുരുന്നുകളെ കുത്തിക്കൊന്ന നിതിൻകുമാറിന്റെ നില അതീവഗുരുതരമായി തുടരുന്നു; കൊലപാതകത്തിൽ അവസാനിച്ചത് ഭാര്യയുമായുള്ള തർക്കം; വീടും പരിസരവും സീൽ ചെയ്ത് പൊലീസ്; ബ്രിട്ടണെ കൊറോണക്കാലത്ത് ഞെട്ടിച്ച കുടുംബ കലഹവും കൊലപാതകങ്ങളും

സ്വന്തം ലേഖകൻ

സ്റ്റ് ലണ്ടനിലെ ഇൽഫോർഡിൽ മൂന്ന് വയസുള്ള ആൺകുട്ടിയെയും ഒരു വയസുള്ള പെൺകുട്ടിയെയും ക്രൂരമായി കൊലക്കത്തിക്കിരകളാക്കിയത് അവരുടെ ശ്രീലങ്കൻ വംശജനായ പിതാവ് നിതിൻകുമാർ(40) ആണെന്ന് സ്ഥിരീകരിക്കപ്പെട്ടു. കുട്ടികളെ കൊന്ന് സ്വയം കുത്തി ആത്മഹത്യക്ക് ശ്രമിച്ച ഇയാളുടെ നില ആശുപത്രിയിൽ ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോർട്ട്.ഭാര്യ നിസയുമായള്ള തർക്കമാണ് ഇയാളെ ഇതിന് പ്രേരിപ്പിച്ചതെന്ന് സൂചനയുണ്ട്.

സംഭവത്തെ തുടർന്ന് വീടും പരിസരവും പൊലീസ് സീൽ ചെയ്തിരിക്കുകയാണ്.തന്റെ പൊന്നോമനകളെ കുത്തിക്കൊന്നുവെന്ന ഹൃദയഭേദകമായ വാർത്ത കേട്ട് നിസ അവരുടെ ഇൽഫോർഡിലെ ചെറിയ ഫ്ലാറ്റിൽ നിന്നും ഇറങ്ങി തെരുവിലൂടെ അലറിക്കരഞ്ഞോടിയിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നത്.കത്തിക്കുത്തേറ്റ് പെൺകുട്ടി വീട്ടിൽ വച്ചും ആൺകുട്ടി ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.നിതിനും നിസയും രണ്ട് കുട്ടികളും ഒരുമിച്ചുള്ള കുടുംബഫോട്ടോ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്. ആറ് മാസം മുമ്പ് ഒരു പിറന്നാൾ പാർട്ടിയിൽ വച്ചെടുത്ത ഫോട്ടായാണിതെന്ന് റിപ്പോർട്ടുണ്ട്.

തന്റെ വീടിനടുത്ത് ഇൽഫോർഡിൽ തന്നെ ഒരു ഷോപ്പിലായിരുന്നു നിതിൻ ജോലി ചെയ്തിരുന്നത്. തിങ്കളാഴ്ച അയാൾ വൈകുന്നേരം 4.30ന് വീട്ടിൽ നിന്നും ഷോപ്പിലെത്തിയിരുന്നു. ഒരു ഗ്രീൻ ട്രാക്ക് സ്യൂട്ട് ടോപ് ധരിച്ച അയാൾ ദൈനംദിന കൃത്യങ്ങളിൽ മുഴുകിയതിന്റെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. 2014ലായിരുന്നു ദമ്പതികൾ വിവാഹിതരായിരുന്നത്. ഈ പ്രദേശത്തുകാർക്ക് ഇവരെ നന്നായി അറിയാമായിരുന്നുവെന്നാണ് റിപ്പോർട്ട്. രണ്ട് കുട്ടികളെയും നന്നായി സ്നേഹിച്ചിരുന്ന ഒരു പിതാവായിരുന്നു നിതിനെന്നാണ് കടയുടമയായ ഷൺമുഖത തേവദുരൈ പറയുന്നത്.

നന്നായി അധ്വാനിച്ചിരുന്ന നിതിനെ കടയിൽ സ്ഥിരമായി വരുന്നവർക്കെല്ലാം നല്ല കാര്യമായിരുന്നുവെന്നും കടയുടമ വെളിപ്പെടുത്തുന്നു. ദമ്പതികൾ രണ്ടര വർഷം മുമ്പായിരുന്നു ഇൽഫോർഡിലേക്ക് വന്നിരുന്നത്.കുട്ടികൾ കൊല്ലപ്പെട്ടുവെന്നറിഞ്ഞ നിസ തെരുവിലൂടെ സഹായം അഭ്യർത്ഥിച്ച് അലറിക്കരഞ്ഞ് കൊണ്ടോടുന്നത് കണ്ടിരുന്നുവെന്ന് വെളിപ്പെടുത്തിയത് അയർൽക്കാരിയായ റേഷ്ന ബീഗമാണ്. നിസയെ ആരോ പീഡിപ്പിച്ചുവെന്നാണ് താൻ ആദ്യം ധരിച്ചിരുന്നതെന്നും പിന്നീടാണ് കുട്ടികൾക്കുണ്ടായ ദുരന്തം അറിഞ്ഞതെന്നും റേഷ്ന പറയുന്നു.

ലണ്ടൻ ആംബുലൻസ് സർവീസ്, ലണ്ടൻ എയർ ആംബുലൻസ് സർവീസ് എന്നിവ സംഭവസ്ഥലത്തെത്തിയിരുന്നുവെന്നാണ് മെട്രൊപൊളിറ്റൻ പൊലീസ് പറയുന്നത്. സംഭവസ്ഥലത്ത് നിന്നും നിതിനെ കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് പൊലീസ് വെളിപ്പെടുത്തിയത്.അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്.സംഭവത്തിൽ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി റെഡ്ബ്രിഡ്ജ് കൗൺസിലിന്റെ തലവനായ ജാസ് അത്വാൾ രംഗത്തെത്തിയിട്ടുണ്ട്.

കുത്തേറ്റ് മരിച്ച കുട്ടികളുടെ കുടുംബത്തോട് അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.നിതിൻകുമാറിനെ ഈ പാതകത്തിന് പ്രേരിപ്പിച്ച യഥാർത്ഥ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP