Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓരോ രണ്ടുമിനുറ്റിലും ഒരാൾ ബ്രിട്ടനിൽ മരിച്ച് വീഴുന്നു; ബെർമിങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ മാത്രം മരിച്ചത് 263 പേർ; ബ്രിട്ടനിലെ കൊറോണ ഹോട്ട്സ്പോട്ടായി മാറി മിഡ്ലാൻഡ്സ് പട്ടണം; ന്യൂകാസിലെ യുവതിയായ നഴ്സും ലിവർപൂളിലെ പേഷ്യന്റ് ഡിസ്ചാർജ് ഓഫീസറും മരിച്ചു; ഇതുവരെ കൊറോണ ബാധിച്ച് ജീവൻ നഷ്ടമായത് 17 ആരോഗ്യ പ്രവർത്തകർക്ക്

ഓരോ രണ്ടുമിനുറ്റിലും ഒരാൾ ബ്രിട്ടനിൽ മരിച്ച് വീഴുന്നു; ബെർമിങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ മാത്രം മരിച്ചത് 263 പേർ; ബ്രിട്ടനിലെ കൊറോണ ഹോട്ട്സ്പോട്ടായി മാറി മിഡ്ലാൻഡ്സ് പട്ടണം; ന്യൂകാസിലെ യുവതിയായ നഴ്സും ലിവർപൂളിലെ പേഷ്യന്റ് ഡിസ്ചാർജ് ഓഫീസറും മരിച്ചു; ഇതുവരെ കൊറോണ ബാധിച്ച് ജീവൻ നഷ്ടമായത് 17 ആരോഗ്യ പ്രവർത്തകർക്ക്

സ്വന്തം ലേഖകൻ

ലോകത്തിൽ കൊറോണ ദുരന്തം ഏറ്റവും അധികം ആഘാതമേൽപ്പിക്കുന്ന രാജ്യമായി ബ്രിട്ടൻ മാറാനുള്ള സാധ്യതയേറുന്നുവെന്നാണ് പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം രാജ്യത്ത് ഓരോ രണ്ടുമിനുറ്റിലും ഒരാൾ വീതം കൊറോണ ബാധിച്ച് മരിച്ച് വീഴുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ബെർമിങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ മാത്രം മരിച്ചത് 263 പേരാണ്.ഇതിനിടെ മിഡ്ലാൻഡ്സ് പട്ടണം ബ്രിട്ടനിലെ കൊറോണ ഹോട്ട്സ്പോട്ടായി മാറിയിട്ടുമുണ്ട്. ബ്രിട്ടനിൽ ഇന്നലെ കൊറോണ റെക്കോർഡ് മരണം രേഖപ്പെടുത്തിയതിനിടെയാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങൾ കൂടി പുറത്ത് വന്നിരിക്കുന്നത്. ഇന്നലെ ഒരു ദിവസം മാത്രം രാജ്യത്തുകൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത് 938 പേരാണ്.

ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ പേർ കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ബെർമിങ്ഹാമിലാണ്. ഈ ഹോസ്പിറ്റലിൽ ഇതുവരെ കൊറോണ ബാധിച്ച് മരിച്ച 263 പേരിൽ 37 പേർ മരിച്ചത് ചൊവ്വാഴ്ചയാണ്. മറ്റ് ലോക്കൽ അഥോറിറ്റികളുമായി താരതമ്യപ്പെടുത്തുമ്പോൾ ബെർമിങ്ഹാമിലാണ് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത്. യുകെയിലെ മൊത്തം 55,242 കൊറോണ കേസുകളിൽ 1400 എണ്ണവും ബെർമിങ്ഹാമിലാണ്. മറ്റേതൊരു ലണ്ടർ ബറോയിലേക്കാളും കൂടുതലാണിത്. എന്നാൽ ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് റുട്ട്ലാൻഡിലാണ്. ഇവിടെ ഇതുവരെ വെറും ആറ് കൊറോണ രോഗികൾ മാത്രമാണുള്ളത്.

മരണത്തിന്റെ കാര്യത്തിൽ ബെർമിങ്ഹാമിന് തൊട്ട് പുറകിൽ നിൽക്കുന്ന ഇംഗ്ലണ്ടിലെ ട്രസ്റ്റാണ് ലണ്ടൻ നോർത്ത് വെസ്റ്റ്. ഇവിടെ ഇതുവരെ 183 പേരാണ് മരിച്ചത്. കിങ്സ് കോളജിൽ 163 പേരും റോയൽ ഫ്രീയിൽ 151 പേരും ബാർട്സിൽ 138 പേരും സെന്റ് ജോർജ്സിൽ 120പേരും ക്രോയ്ഡോണിൽ 118 പേരും ദി റോയൽ വോൾവർഹാംപ്ടണിൽ 114 പേരും ഇംപീരിയൽ കോളജിൽ 112 പേരും സാൻഡ് വെൽ ആൻഡ് വെസ്റ്റ് ബെർമിങ്ഹാമിൽ 106 പേരുമാണ് കൊറോണ ബാധിച്ച് മരിച്ചത്.എസ്പം ആൻഡ് സെന്റ് ഹെലിയറിൽ 102 പേരും ലെവിഷാം ആൻഡ് ഗ്രീൻവിച്ചിൽ 100 പേരും ദി ഡുഡ്ലെ ഗ്രൂപ്പിൽ 95 പേരും ഡെർബി ആൻഡ് ബർടണിൽ 94 പേരും ലിവർപൂൾ യൂണിവേഴ്സിറ്റി ട്രസ്റ്റിൽ 86 പേരും കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നു.

ഇംഗ്ലണ്ടിലെ ഹോട്ട്സ്പോട്ടുകളിൽ 1372 കേസുകൾ റിപ്പോർട്ട് ചെയ്ത ഏറ്റവും അപകടകരമായ ഇടമായ ബെർമിങ്ഹാമിന് പുറകിലാണ് 1017 കേസുകളുള്ള സറെയുടെ സ്ഥാനം. ഹാംപ്ഷെയറിൽ 989 കേസുകളും എസെക്സിൽ 938 കേസുകളും ഹെർട്ട്ഫോർഡ്ഷെയറിൽ 933 കേസുകളും കെന്റിൽ 923 കേസുകളും ലങ്കാഷെയറിൽ 923 കേസുകളും ഷെഫീൽഡിൽ 883 കേസുകളും ബ്രെൻരിൽ 819 കേസുകളും കുംബ്രിയയിൽ 804 കേസുകളും ബാർനെറ്റിൽ 717 കേസുകളും സൗത്ത് വാർക്കിൽ 710 കേസുകളും ലാംബെത്തിൽ 698 കേസുകളും ക്രോയ്ഡോണിൽ 689 കേസുകളും സ്റ്റാഫോർഡ്ഷെയറിൽ 597 കേസുകളുമാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

പ്രധാനമന്ത്രി ബോറിസ് ജോൺസൻ വരെ കൊറോണ അധികരിച്ച് ഐസിയുവിൽ ആയ വേളയിലാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകൾ പുറത്ത് വന്നിരിക്കുന്നത്. പ്രധാനമന്ത്രിയുടെ അഭാവത്തിൽ വർധിച്ച് വരുന്ന കൊറോണ പ്രതിസന്ധിയെ രാജ്യം എങ്ങനെയാണ് കൈകാര്യം ചെയ്യുകയെന്ന ആശങ്ക നിറഞ്ഞ ചോദ്യം ഉയർന്ന് വരുന്നതിനിടയിലാണ് വിവിധയിടങ്ങളിലെ കൊറോണ മരണമേറി വരുന്നതിന്റെ കണക്കുകളും പുറത്ത് വന്നിരിക്കുന്നത്. അതിനിടെ രാജ്യത്തെ ചുരുങ്ങിയ കൊറോണ കേസുകൾ മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്ന ചിലയിടങ്ങൾ ആശ്വാസത്തിന് വക നൽകുന്നുമുണ്ട്. വെറും ആറ് കൊറോണ കേസുകൾ മാത്രം റിപ്പോർട്ട് ചെയ്ത റുട്ട്ലാൻഡിന് പുറകിലാണ് വെറും 36 കേസുകൾ റിപ്പോർട്ട് ചെയ്ത ഐൽ ഓഫ് വൈറ്റ് നിലകൊള്ളുന്നത്. ഹാർട്ടിൽ പൂളിൽ 36 കേസുകളും കിങ്സ്റ്റൺ അപ്പോൾ ഹിൽ സിറ്റിയിൽ 38 കേസുകളും നോർത്ത് ഈസ്റ്റ് ലിൻകോളിൻഷെയറിൽ 49 കേസുകളും ഡാർലിങ്ടണിൽ 55 കേസുകളും ടോർബിയിൽ 57 കേസുകളും പീറ്റർബറോയിൽ 62 കേസുകളും നോർത്ത് ലിൻകോളിൻഷെയറിൽ 62 കേസുകളും മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ.

ന്യൂകാസിലെ യുവതിയായ നഴ്സും ലിവർപൂളിലെ പേഷ്യന്റ് ഡിസ്ചാർജ് ഓഫീസറും മരിച്ചു; ഇതുവരെ കൊറോണ ബാധിച്ച് എൻഎച്ച്എസിന് ജീവൻ നഷ്ടമായത് 17 ജീവനക്കാരുടെ; മലയാളികൾ കരുതൽ കൂട്ടുക

യുകെയിൽ കൊറോണക്കെതിരെ ഊണും ഉറക്കവും ഉപേക്ഷിച്ച് പോരാടുന്ന എൻഎച്ച്എസിലെ ജീവനക്കാർ മരിക്കുന്ന ദൗർഭാഗ്യകരമായ സംഭവങ്ങൾ തുടരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു. ഏറ്റവും പുതിയ സംഭവങ്ങളിൽ ന്യൂകാസിലെ യുവതിയായ നഴ്സും ലിവർപൂളിലെ പേഷ്യന്റ് ഡിസ്ചാർജ് ഓഫീസറുമാണ് കോവിഡ്-19 ബാധിച്ച് മരിച്ച് വീണിരിക്കുന്നത്. ഇതോടെ നാളിതുവരെ കൊറോണ ബാധിച്ച് ജീവൻ നഷ്ടമായിരിക്കുന്ന എൻഎച്ച്എസ് ജീവനക്കാരുടെ എണ്ണം 17 ആയി ഉയരുകയും ചെയ്തിട്ടുണ്ട്. ഇക്കാരണത്താൽ എൻഎച്ച്എസിൽ ജോലി ചെയ്യുന്ന നഴ്സുമാർ അടക്കമുള്ള മലയാളി ജീവനക്കാർ തികഞ്ഞ ജാഗ്രത പാലിക്കേണ്ടതാണ്.

എയിൻട്രീ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ പേഷ്യന്റ് ഡിസ്ചാർജ് ഓഫീസറായ 54 കാരി ബാർബറ മൂറാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. റോയൽ ലിവർപൂൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വച്ച് ഏപ്രിൽ ആറിനായിരുന്നു അവരുടെ മരണം. കൊറോണ ബാധിച്ച് എയിൻട്രീ ഹോസ്പിറ്റിൽ മരിക്കുന്ന രണ്ടാമത്തെ സ്റ്റാഫാണിത്. ഈ ആശുപത്രിയിൽ ദീർഘകാലമായി സേവനം ചെയ്തിരുന്ന ലിസ് ഗ്ലാനിസ്റ്റർ എന്ന 68കാരിയായ സ്റ്റാഫ് നഴ്സ് കൊറോണ ബാധിച്ച് മരിച്ചിട്ട് അധിക നാളായിട്ടില്ല. കൊറോണ രോഗികളെ അടുത്ത് പരിചരിച്ചതിനെ തുടർന്നായിരുന്നു ഈ നഴ്സ് മരിച്ചത്.

ന്യൂകാസിലിലെ റോയൽ വിക്ടോറിയ ഇർഫേർമറിയിലെ ചൈൽഡ് കാൻസർ നഴ്സായ 29 കാരി റെബേക്ക മാക്കാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്ന യുവ നഴ്സ്.തന്നോട് അടുക്കുന്നവരോടും രോഗികളോടും തികഞ്ഞ സ്നേഹം പകർന്ന് കൊടുത്തിരുന്ന നഴ്സാണ് റെബേക്കയെന്നാണ് സുഹൃത്തുക്കളും അടുത്തിടപഴകിയവരും അനുസ്മരിക്കുന്നത്. കാൻസർ ബാധിച്ച് ആശയറ്റെത്തുന്ന കുട്ടികളോട് വളരെ ഹൃദ്യമായും ധൈര്യം പകർന്നും പെരുമാറിയിരുന്ന റെബേക്ക അവർക്ക് പകർന്ന് നൽകിയിരുന്ന പ്രത്യാശയേറെയാണെന്നാണ് അനുഭവസ്ഥർ വെളിപ്പെടുത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP