Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ ഭയത്തെ അതിജീവിച്ച് 22-ാമത്തെ കുഞ്ഞും പിറന്നു; 45 കാരിയുടെ ഉദരത്തിൽ പിറന്ന കുഞ്ഞുങ്ങൾ എല്ലാം സുഖമായിരിക്കുന്നു; ബ്രിട്ടനിൽ ഏറ്റവും വലിയ കുടുംബത്തിന്റെ കഥ

കൊറോണ ഭയത്തെ അതിജീവിച്ച് 22-ാമത്തെ കുഞ്ഞും പിറന്നു; 45 കാരിയുടെ ഉദരത്തിൽ പിറന്ന കുഞ്ഞുങ്ങൾ എല്ലാം സുഖമായിരിക്കുന്നു; ബ്രിട്ടനിൽ ഏറ്റവും വലിയ കുടുംബത്തിന്റെ കഥ

സ്വന്തം ലേഖകൻ

ങ്കാഷെയറിലെ മോർകാംബെയിലെ നോയൽ റാഡ്ഫോർഡിനെും ഭാര്യ സ്യൂ റാഡ്ഫോർഡിനും ഈ കൊറോണക്കാലത്തും ഒരു കുഞ്ഞ് പിറന്നു. ഇത് ഇവരുടെ 22ാമത്തെ കുട്ടിയാണെന്ന പ്രത്യേകയും ഉണ്ട്. കൊറോണ ഭയത്തെ അതിജീവിച്ച് പിറന്ന ഈ പെൺകുട്ടി ആരോഗ്യത്തോടെയിരിക്കുന്നുവെന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. തന്റെ 45ാമത്തെ വയസിലാണ് സ്യൂ 22ാമത്തെ കുഞ്ഞിന് ജന്മമേകിയിരിക്കുന്നതെന്നത് വൻ വാർത്തായിട്ടുണ്ട്. ബ്രിട്ടനിലെ ഏറ്റവും വലിയ ഈ കുടുംബത്തിന്റെ വിശേഷങ്ങൾ ഇതിന് മുമ്പ് പലവട്ടം ലോകമാധ്യമങ്ങളിൽ നിറഞ്ഞിട്ടുണ്ടെങ്കിലും 22ാമത്തെ സന്തതിയുടെ പിറവിയിലൂടെ ഈ കൊറോണക്കാലത്തും അവർ വാർത്തകളിൽ താരങ്ങളായിത്തീർന്നിരിക്കുകയാണ്.

റോയൽ ലൻകാസ്റ്റർ ഇൻഫേർമറിയിൽ പിറന്നിരിക്കുന്ന ഈ കുട്ടിക്ക് നല്ല ആരോഗ്യമുണ്ടെന്നും ഇത് ഇവരുടെ 11ാമത്തെ പെൺസന്തതിയാണെന്നും റിപ്പോർട്ടുണ്ട്. ലോകം കൊലയാളി വൈറസായ കൊറോണയുടെ പിടിയിൽ അമരുകയും ആയിരക്കണക്കിന് പേർ മരിച്ച് വീഴുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രസവിക്കാനായി ആശുപത്രിയിലേക്ക് പോകുമ്പോൾ താൻ ആശങ്കാകുലയായിരുന്നുവെന്നാണ് സ്യൂ പ്രതികരിച്ചിരിക്കുന്നത്. കൊറോണയെ പിടിച്ച് കെട്ടുന്നതിനായി രാജ്യമാകമാനം സോഷ്യൽ ഡിസ്റ്റൻസിങ് നിയമങ്ങൾ കർക്കശമായതിനാൽ പ്രസവ വേളയിൽ ഭർത്താവ് നോയലിനെ തനിക്കൊപ്പം കഴിയാൻ അനുവദിച്ചേക്കില്ലെന്ന ആശങ്കയും തനിക്കുണ്ടായിരുന്നുവെന്നും സ്യൂ പറയുന്നു.

ഇതിന് മുമ്പ് 21 കുട്ടികൾക്ക് ജന്മമേകിയപ്പോഴും തനിക്കില്ലാത്ത ഭയം കൊറോണ സൃഷ്ടിച്ചിരുന്നു. കുട്ടിക്ക് ഇതുവരെ പേരിട്ടിട്ടില്ലെന്നും കൊറോണ കാരണം കുട്ടിയുടെ പേര് രജിസ്ട്രർ ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും സ്യൂ വെളിപ്പെടുത്തുന്നു. തന്റെ 14ാം വയസിലായിരുന്നു സ്യൂ ആദ്യ കുട്ടിക്ക് ജന്മമേകിയിരുന്നത്. ജീവിതത്തിലെ 800 ആഴ്ചകൾ ഗർഭിണിയായിരുന്നുവെന്ന അപൂർവ അനുഭവത്തിനുടമയാണ് ഈ സ്ത്രീ.2018 നവംബറിലായിരുന്നു ഇവരുടെ 21ാമത്തെ കുട്ടിയായ ബോണി റായെ പിറന്നിരുന്നത്.
റോയൽ ലങ്കാസ്റ്റർ ഇൻഫേർമറിയിൽ തന്നെയാണ് ഇവരുടെ ഇതിന് മുമ്പത്തെ 15 കുട്ടികളും പിറന്നത്.

2017 സെപ്റ്റംബറിൽ 20ാം വട്ടം പ്രസവിക്കുമ്പോൾ ഇത് തന്റെ അവസാന കുട്ടിയാണെന്ന് സ്യൂസത്യം ചെയ്തിരുന്നുവെങ്കിലും അത് പിന്നീട് രണ്ട് വട്ടം ലംഘിക്കപ്പെട്ടിരിക്കുകയാണ്.ദമ്പതികൾ ആദ്യമായി കണ്ടുമുട്ടിയിരുന്നത് സ്യൂവിന് ഏഴ് വയസുള്ളപ്പോഴായിരുന്നു. സ്യൂവിന് 14 വയസുള്ളപ്പോഴായിരുന്നു ഇവരുടെ ആദ്യ കുട്ടിയായ ക്രിസ് പിറന്നത്. ക്രിസിന് ഇപ്പോൾ 30 വയസാണ്. തുടർന്ന് ദമ്പതികൾ വിവാഹിതരാവുകയും പുതിയ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. തന്റെ 17ാം വയസിൽ സ്യൂ രണ്ടാമത്തെ കുഞ്ഞായ സോഫിക്ക് ജന്മമേകി. 2017 സെപ്റ്റംബറിൽ പിറന്ന 20ാമത്തെ കുട്ടിയാണ് ആർച്ചി. ഇവരുടെ 11ാമത്തെ ആൺകുട്ടിയുമാണിത്.

ഈ ദമ്പതികൾക്ക് 2014ൽ ലുണ്ടായ ആൽഫി എന്നൊരു കുട്ടി ഗർഭത്തിൽ വച്ച് തന്നെ മരിച്ചിരുന്നു. 2016 ജൂലൈയിലായിരുന്നു ഇവർക്ക് ഫോയ്ബെ എന്ന 19ാമത്തെ കുട്ടി പിറന്നത്. ക്രിസ്റ്റഫർ(30),സോഫി(26)ച്ലോയ്(24), ജാക്ക്(22), ഡാനിയേൽ(21), ലൂക്ക്(19), മില്ലി(18), കാത്തി(17), ജെയിംസ് (16), എല്ലി(15), എയ്മീ(14), ജോഷ്(12), മാക്സ്(11), ടില്ലി(9), ഓസ്‌കർ(8), കാസ്പെർ(7), ആൽഫി(5)ഹാലി(4), ഫോയ്ബെ(3), ആർച്ചി(2), 17 മാസമായ ബോണി റായെ എന്നിവരാണ് ദമ്പതികളുടെ മറ്റ് സന്തതികൾ. സോഫിയെന്ന മൂത്തമകൾക്ക് മൂന്ന് കുട്ടികൾ പിറന്നതിലൂടെ നോയലും സ്യൂവും അപ്പൂപ്പനും അമ്മൂമ്മയുമായിട്ടുമുണ്ട്. 240,000 പൗണ്ട് മൂല്യമുള്ള വലിയ വിക്ടോറിയൻ ഹൗസിലാണ് കുടുംബം താമസിക്കുന്നത്.ഇതൊരു മുൻ കെയർഹോമായിരുന്നു. 11 വർഷങ്ങൾക്ക് മുമ്പ് ഈ കുടുംബം ഈ വീട് വാങ്ങുകയായിരുന്നു.

വർഷത്തിൽ 30,000 പൗണ്ടാണ് ഇവർ കുട്ടികളെ വളർത്താൻ വേണ്ടി ചെലവഴിക്കുന്നത്. ഗ്രോസറികൾക്കായി ആഴ്ചയിൽ 300 പൗണ്ട് ചെലവാക്കുന്നുണ്ട്. എല്ലാദിവസവും കുടുംബത്തിന്റെ ആവശ്യത്തിനായി രണ്ട് ബോക്‌സ് സെറിലും 18 പിന്റ്‌സ് പാലുമെത്തുന്നുണ്ട്.കുട്ടികൾക്ക് പിറന്നാൾ സമ്മാനം നൽകുന്നതിനായി ഇവർ 100 പൗണ്ടാണ് ചെലവഴിക്കുന്നത്. എന്നാൽ ക്രിസ്മസ് സമ്മാനങ്ങൾ വാങ്ങാനായി 100പൗണ്ട് മുതൽ 250 പൗണ്ട് വരെ ചെലവാക്കുന്നുമുണ്ട്. ഇതിനൊക്കെ പുറമെ ഈ വലിയ കുടുംബമൊന്നാകെ എല്ലാ വർഷവും വിദേശത്ത് ടൂറിനും പോകാറുണ്ട്. ഇതിനൊന്നും സർക്കാരിൽ നിന്നും അഞ്ച് പൈസ പോലും ബെനഫിറ്റ് വാങ്ങുന്നില്ലെന്ന് റാഡ്‌ഫോർഡ് ദമ്പതികൾ ഏറെ അഭിമാനത്തോടെ അവകാശപ്പെടുന്നുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP