Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

അപ്രതീക്ഷിതമായി മോദി ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയിൽ കുടുങ്ങി; മരണം ബ്രിട്ടനെ കീറി മുറിച്ചപ്പോൾ മനസ് നീറി; ബോസ്റ്റൺ ആശുപത്രിയിൽ കൊറോണ രോഗികളെ ശുശ്രൂഷിക്കാൻ ഭാഷ മുഖർജിയുടെ മടക്കം; മിസ് ഇംഗ്ലണ്ട് കിരീടം ചൂടിയ ഇന്ത്യൻ വംശജയ്ക്ക് ഒരു ജനതയുടെ കൈയടി

അപ്രതീക്ഷിതമായി മോദി ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയിൽ കുടുങ്ങി; മരണം ബ്രിട്ടനെ കീറി മുറിച്ചപ്പോൾ മനസ് നീറി; ബോസ്റ്റൺ ആശുപത്രിയിൽ കൊറോണ രോഗികളെ ശുശ്രൂഷിക്കാൻ ഭാഷ മുഖർജിയുടെ മടക്കം; മിസ് ഇംഗ്ലണ്ട് കിരീടം ചൂടിയ ഇന്ത്യൻ വംശജയ്ക്ക് ഒരു ജനതയുടെ കൈയടി

സ്വന്തം ലേഖകൻ

ന്ത്യയിൽ ചാരിറ്റി പ്രവർത്തനത്തിനെത്തുകയും കൊറോണയെ പിടിച്ച് കെട്ടുന്നതിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായി പ്രഖ്യാപിച്ച രാജ്യമാകമാനമുള്ള ലോക്ക്ഡൗണിൽ പെട്ട് ഇത്രയും നാൾ ഇന്ത്യയിൽ കുടുങ്ങിപ്പോവുകയും ചെയ്ത ഇന്ത്യൻ വംശജയായ എൻഎച്ച്എസ് ഡോക്ടർക്ക് ഇന്ന് യുകെയിലേക്ക് മടങ്ങാനുള്ള അവസരമൊരുങ്ങുന്നു. മിസ് ഇംഗ്ലണ്ട് കിരീടം ചൂടിയ സുന്ദരിയും ബോസ്റ്റൺ ആശുപത്രിയിലെ ജൂനിയർ ഡോക്ടറുമായ ഭാഷ മുഖർജിയെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്.

കൊറോണ ബാധിച്ച് അനുദിനം ബ്രിട്ടനിൽ മരണങ്ങൾ പെരുകുമ്പോൾ തന്റെ രാജ്യത്തിന് വേണ്ടി ഈ നിർണായക അവസരത്തിൽ ഒന്നും ചെയ്യാൻ സാധിക്കുന്നില്ലല്ലോ എന്ന ദുഃഖമായിരുന്നു ഇന്ത്യയിൽ പെട്ട് പോയ ഭാഷയെ ഏറ്റവും കൂടുതൽ അലട്ടിയിരുന്നത്. എന്നാൽ ഇപ്പോൾ യുകെയിലേക്ക് തിരിച്ച്പോകുന്നതിന് വഴിയൊരുങ്ങിയതോടെ എത്രയും വേഗം അവിടെയെത്തി ബോസ്റ്റൺ ആശുപത്രിയിലെ കൊറോണ രോഗികളെ ശുശ്രൂഷിക്കാനുള്ള വെമ്പലിലായിരിക്കുകയാണീ യുവ ഡോക്ടർ. ചുരുക്കിപ്പറഞ്ഞാൽ സേവനത്തിന്റെ ആൾരൂപമായ ഭാഷയെ നിറഞ്ഞ കൈയടിയോടെ സ്വീകരിക്കാനിരിക്കുകയാണ് ബ്രിട്ടീഷ് ജനത.

ബ്രിട്ടനടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകളെല്ലാം നിർത്തി വച്ച് കൊണ്ട് മോദി ഇന്ത്യയിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു 24 കാരിയായ ഭാഷ ഇന്ത്യയിൽ പെട്ട് പോയിരുന്നത്.തുടർന്ന് തന്നെ എത്രയും പെട്ടെന്ന് ബ്രിട്ടനിലെത്തിക്കാൻ സഹായം ചെയ്യണമെന്ന് ഭാഷ ബ്രിട്ടനിലെ ഫോറിൻ ഓഫീസിന് ഒരു അപേക്ഷ നൽകിയിരുന്നു. തുടർന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറായ നിക്ക് ലോ മുൻകൈയെടുത്ത് ഭാഷയ്ക്ക് യുകെയിലേക്ക് തിരിച്ചെത്തുന്നതിന് വിമാനമൊരുക്കുകയായിരുന്നു.

നിലവിൽ ഫ്രാങ്ക്ഫർട്ടിലെത്തിയ ഭാഷ അവിടെ നിന്നും യുകെയിലേക്കുള്ള കണക്ടിങ് ഫ്ലൈറ്റിനായി കാത്തിരിക്കുകയാണ്. അവധിക്കാലത്ത് ഇന്ത്യയിൽ ഹ്യുമാനിറ്റേറിയൻ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കെയാണ് ഭാഷ ലോക്ക്ഡൗണിൽ പെട്ട് പോയത്. കൊറോണ മാർച്ച് ആദ്യം വഷളായിക്കൊണ്ടിരിക്കുന്ന വേളയിലാണ് കൊൽക്കത്തയിലെ തന്റെ അമ്മായിയുടെ വീട്ടിലേക്ക് ഭാഷ എത്തിയിരുന്നത്. ആ വീട്ടിൽ ഭാഷ സെൽഫ് ഐസൊലേഷന് വിധേയയാവുകയും ചെയ്തിരുന്നു.

യുകെയിലേക്ക് തിരിച്ച് പോകാൻ അവസരം ലഭിച്ചതിൽ കൊൽക്കത്ത എയർപോർട്ടിൽ വച്ച് കാണവേ ഭാഷ ഏറെ സന്തോഷവതിയായിരുന്നുവെന്നാണ് ഡെപ്യൂട്ടി ഹൈകമ്മീഷണറായ നിക്ക് ലോ പറയുന്നത്. ബോസ്റ്റണിലെ പിൽഗ്രിം ഹോസ്പിറ്റലിൽ കൊറോണ രോഗികളെ പരിചരിക്കാനെത്തുന്നതിന് മുമ്പ് ഭാഷ ഹെൽത്ത് കെയർ പ്രഫഷുകൾക്കുള്ള നിർബന്ധിത കോവിഡ് 19 ട്രെയിനിംഗിന് വിധേയമാകേണ്ടി വരുമെന്നും ലോ പറയുന്നു. ഇന്ത്യയിൽ നിന്നും ഭാഷക്കൊപ്പം 15 ബ്രിട്ടീഷുകാരെ സ്വദേശത്തേക്ക് ഇന്നലെ കൊണ്ടു പോയിരുന്നുവെന്നും ലോ വെളിപ്പെടുത്തുന്നു.

കൊറോണ പ്രതിസന്ധി മൂർച്ഛിച്ചതിനെ തുടർന്ന് എൻഎച്ച്എസ് ജീവനക്കാർ 13 മണിക്കുർ വരെ തുടർച്ചയായി ജോലി ചെയ്യാൻ നിർബന്ധിതരാകുന്ന സാഹചര്യമാണുള്ളതെന്നറിഞ്ഞ് അവർക്കൊപ്പം പ്രയത്നിക്കാൻ സാധിക്കാതെ പോയതിൽ തനിക്ക് ഏറെ കുററബോധം തോന്നിയിരുന്നുവെന്നാണ് ഇന്ത്യയിൽ വച്ച് ഭാഷ മുഖർജി വെളിപ്പെടുത്തിയിരുന്നത്. തുടർന്ന് ഉടൻ യുകെയിലേക്ക് പോകാൻ ഭാഷ വിമാനത്തിന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെങ്കിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ വിമാനങ്ങളെല്ലാം റദ്ദാക്കപ്പെട്ടപ്പോൾ യാത്ര മുടങ്ങുകയായിരുന്നു.

എന്നാൽ ഇപ്പോൾ യുകെയിലേക്ക് പോകാൻ വഴി തെളിഞ്ഞതിനാൽ എത്രയും വേഗം അവിടെയെത്തി എൻഎച്ച്എസിന്റെ കൊറോണ പ്രതിരോധത്തിൽ പങ്കെടുക്കാൻ വെമ്പുകയാണ് ഭാഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP