Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

കൊറോണ കാലത്ത് മുമ്പിൽ നിന്ന് പോരാടാൻ ഉറച്ച് വില്യം രാജകുമാരൻ; ഹെലികോപ്റ്ററിൽ ആംബുലൻസ് പൈലറ്റായി കൊറോണ രോഗികളുമായി കിരീടാവകാശി പറക്കും

കൊറോണ കാലത്ത് മുമ്പിൽ നിന്ന് പോരാടാൻ ഉറച്ച് വില്യം രാജകുമാരൻ; ഹെലികോപ്റ്ററിൽ ആംബുലൻസ് പൈലറ്റായി കൊറോണ രോഗികളുമായി കിരീടാവകാശി പറക്കും

സ്വന്തം ലേഖകൻ

കോവിഡ്-19 യുകെയിൽ മരണം വാരിവിതറിക്കൊണ്ട് താണ്ഡവമാടുമ്പോൾ കൊട്ടാരത്തിന്റെ സുഖലോലുപതയിലും സുരക്ഷിതത്വത്തിലും കഴിയാൻ തനിക്കാവില്ലെന്ന മാതൃകാപരമായ നിലപാടുമായി കിരീടാവകാശിയായ വില്യം രാജകുമാരൻ രംഗത്തിറങ്ങുന്നു. കൊറോണ കാലത്ത് മുമ്പിൽ നിന്ന് പോരാടാൻ ഉറച്ച് വില്യം എൻഎച്ച്എസിലെ എയർ ആംബുലൻസ് പൈലറ്റായി സേവനം ചെയ്യാനെത്തുന്നു. ഇതിനെ തുടർന്ന് ഹെലികോപ്റ്റർ പൈലറ്റായി കൊറോണ രോഗികളുമായി പറക്കാനാണ് വില്യം തീരുമാനിച്ചിരിക്കുന്നത്. 2017 വരെ എൻഎച്ച്എസിൽ ഈസ്റ്റ് ആംഗ്ലിയൻ എയർ ആംബുലൻസ് സർവീസിൽ പൈലറ്റായി വില്യം സേവനം അനുഷ്ഠിച്ചിരുന്നു.

രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഈ വേളയിൽ വീണ്ടും എയർ ആംബുലൻസ് പൈലറ്റിന്റെ കുപ്പായമണിഞ്ഞ് സേവനനിരതനാകാനാണ് വില്യം ഒരുങ്ങുന്നത്. ഈ മാസം ആദ്യം സൗത്ത് ലണ്ടനിലെ ക്രോയ്ഡോണിലെ എൻഎച്ച്എസ് കോൾ സെന്റർ സന്ദർശിച്ചപ്പോൾ തന്നെ വില്യം തന്റെ ഈ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. നിലവിൽ രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണവും മരണവും നാൾക്ക് നാൾ വർധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തന്റെ സേവനം എൻഎച്ച്എസിന് ഏറ്റവും കൂടുതൽ ആവശ്യമായ സന്ദർഭമാണിതെന്നും അതിനാൽ ഉടൻ കളത്തിലിറങ്ങുമെന്നുമാണ് രാജകുമാരൻ നൽകുന്ന സൂചന.

രാജ്യത്ത് പകർച്ചവ്യാധി പടരുമ്പോൾ രാജ്യത്തുള്ള ഓരോരുത്തരും അതിനെ നേരിടുന്നതിന് തങ്ങളാൽ സാധിക്കുന്നത് ചെയ്തുകൊണ്ടിരിക്കുമ്പോൾ തനിക്കും എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം വില്യം പ്രകടിപ്പിച്ചുവെന്നാണ് ഒരു ഉറവിടം വെളിപ്പെടുത്തുന്നത്. നിലവിൽ തന്റെ ഭാര്യ കേയ്റ്റിനും മക്കളായ ജോർജ്, ചാർലറ്റ്, ലൂയീസ് എന്നിവർക്കൊപ്പം ആന്മർഹാളിലാണ് കൊറോണക്കാലത്ത് വില്യം കഴിയുന്നത്.വില്യമിന്റെ പിതാവായ ചാൾസ് രാജകുമാരൻ(71) കൊറോണ ബാധിച്ച് സെൽഫ് ഐസൊലേഷനിൽ ചികിത്സയിലാണ്.ഇതിന് പുറമെ വില്യമിന്റെ മുത്തശ്ശി എലിസബത്ത് രാജ്ഞിയും(93) അപ്പൂപ്പനായ ഫിലിപ്പ് രാജകുമാരനും(98) ഗവൺമെന്റ് നിർദ്ദേശം മാനിച്ച് മുൻകരുതലായി വിൻഡ്സർ കാസിലിൽ സെൽഫ് ഐസൊലേഷനിലാണ്.

തന്റെ അനുജനായ ഹാരി രാജകുമാരൻ ഭാര്യ മേഗനൊപ്പം രാജപദവികളെല്ലാം ഉപേക്ഷിച്ച് നിലവിൽ യുഎസിലേക്ക് പറന്നത് കിരീടാവകാശിയെന്ന നിലയിൽ വില്യമിന് മേൽ ഉത്തവാദിത്വങ്ങൾ വർധിപ്പിച്ച കാലമായിട്ട് പോലും എൻഎച്ച്എസിലെ എയർആംബുലൻസ് പൈലറ്റായി സേവനമനുഷ്ഠിക്കാൻ വില്യം കാണിച്ച സന്നദ്ധത പരക്കെ പ്രശംസിക്കപ്പെടുന്നുണ്ട്.

2015നും 2017നും ഇടയിൽ ഈസ്റ്റ് ആംഗ്ലിയൻ എയർ ആംബുലൻസിൽ 18 മാസങ്ങൾ പൈലറ്റായി പ്രവർത്തിച്ച പരിചയം വില്യമിന് ഈ അവസരത്തിൽ തുണയാകുമെന്നുറപ്പാണ്.തുടർന്ന് രാജ്ഞിക്ക് വേണ്ടി രാജകീയ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിന് വേണ്ടിയായിരുന്നു പൈലറ്റ് സ്ഥാനം വില്യം ഉപേക്ഷിക്കാൻ നിർബന്ധിതനായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP