Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

കൊറോണ സ്ഥിരീകരിച്ച ചാൾസ് രാജകുമാരനെ ബാൽമോർ എസ്റ്റേറ്റിൽ ഐസൊലേഷനിലാക്കി ചികിത്സിക്കുന്നു; രാജ്ഞിയുമായി കണ്ടിട്ട് രണ്ടാഴ്ച ആയതിനാൽ പേടിക്കാനൊന്നുമില്ലെന്ന് ബക്കിങ്ഹാം പാലസ്; ബ്രിട്ടീഷ് രാജകുടുംബം കൊറോണ ഭീതിയിലാവുമ്പോൾ

കൊറോണ സ്ഥിരീകരിച്ച ചാൾസ് രാജകുമാരനെ ബാൽമോർ എസ്റ്റേറ്റിൽ ഐസൊലേഷനിലാക്കി ചികിത്സിക്കുന്നു; രാജ്ഞിയുമായി കണ്ടിട്ട് രണ്ടാഴ്ച ആയതിനാൽ പേടിക്കാനൊന്നുമില്ലെന്ന് ബക്കിങ്ഹാം പാലസ്; ബ്രിട്ടീഷ് രാജകുടുംബം കൊറോണ ഭീതിയിലാവുമ്പോൾ

സ്വന്തം ലേഖകൻ

യുകെയിൽ ഭീഷണിയുയർത്തിക്കൊണ്ട് പടർന്ന് പിടിക്കുന്ന കോവിഡ്-19 ബ്രിട്ടീഷ് രാജകുടുംബത്തിലും കടുത്ത ആശങ്ക പടർത്തുന്നുവെന്ന് റിപ്പോർട്ട്. കിരീടാവകാശിയും രാജ്ഞിയുടെ പുത്രനുമായ ചാൾസ് രാജകുമാരനം കൊറോണ സ്ഥിരീകരിച്ചതോടെയാണ് ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച് വരെ കടുത്ത ആശങ്കയുയർന്നിരിക്കുന്നത്. എന്നാൽ ചാൾസിന്റെ ആരോഗ്യത്തിന് പ്രശ്നമൊന്നുമില്ലെന്നും അദ്ദേഹത്തെ ബാൽമോർ എസ്റ്റേറ്റിൽ ഐസൊലേഷനിലാക്കി ചികിത്സ നൽകി വരുന്നുവെന്നുമാണ് ഔദ്യോഗിക റിപ്പോർട്ട്.

ചാൾസ് രാജ്ഞിയെ ഒടുവിൽ കണ്ടത് 14 ദിവസം മുമ്പാണെന്നതിനാൽ രാജ്ഞിക്ക് കൊറോണ ഭീഷണിയില്ലെന്നും റിപ്പോർട്ടുണ്ട്. അതായത് മാർച്ച് 12നായിരുന്നു ചാൾസ് ബക്കിങ്ഹാം കൊട്ടാരത്തിൽ വച്ച് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയത്. ചാൾസിന് രോഗബാധയുണ്ടായത് മാർച്ച് 13ന് ശേഷമാണെന്നാണ് 71 കാരനായ ചാൾസിന്റെ രോഗലക്ഷണങ്ങളെ അപഗ്രഥിച്ച് കൊണ്ട് ഡോക്ടർ നിർണയിച്ചിരിക്കുന്നത്. ചാൾസിന്റെ ഭാര്യ കാമിലയുടെ കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവാണെങ്കിലും ഭർത്താവിന്റെ അടുത്ത് നിന്നും വേറിട്ട് പാർപ്പിച്ചിട്ടുണ്ട്. തങ്ങളുടെ സ്‌കോട്ടിഷ് റിട്രീറ്റിലാണ് ഇരുവരും നിലവിൽ താമസിക്കുന്നത്.

ആശങ്കയുയർത്തുന്ന സാഹചര്യത്തിൽ രാജ്ഞിയെ കോവിഡ്-19 ടെസ്റ്റിന് വിധേയയാക്കിയിട്ടുണ്ടോ എന്ന കാര്യത്തിൽ വെളിപ്പെടുത്തലുകൾ നടത്താൻ കൊട്ടാരം തയ്യാറായിട്ടില്ല. എന്നാൽ രാജ്ഞിയുടെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെന്നാണ് റിപ്പോർട്ട്.ഇന്നെ വൈകുന്നേരം പ്രധാനമന്ത്രിയുമായി രാജ്ഞി ടെലിഫോണിൽ സംസാരിക്കുന്നതിന്റെ ഫോട്ടോ പുറത്ത് വിട്ടിരുന്നു. നിലവിൽ തന്റെ ഭർത്താവും 98 കാരനുമായ ഫിലിപ്പ് രാജകുമാരനൊപ്പം വിൻഡ്സൽ കാസിലിൽ ഐസൊലേഷനിലാണ് രാജ്ഞി. 70 വയസു കഴിഞ്ഞവരെല്ലാം കോവിഡ് കരുതലിന്റെ ഭാഗമായി ഐസൊലേഷനിൽ പോകണമെന്ന ഗവൺമെന്റ് നിർദ്ദേശം രാജ്ഞിയും ഭർത്താവും ചാൾസും കാമിലയുമെല്ലാം നേരത്തെ തന്നെ പാലിച്ചിരുന്നു.

ഇന്നലെ പുറത്ത് വന്ന ഫോട്ടോയിൽ ബ്ലൂ ബ്ലൗസും കാർഡിഗനും ധരിച്ച് വളരെ പ്രസന്നവതിയായിട്ടായിരുന്നു രാജ്ഞി കാണപ്പെട്ടിരുന്നത്. 1970 സ്‌റ്റൈലിലുള്ള ടെലിഫോണിലായിരുന്നു രാജ്ഞി സംസാരിച്ചിരുന്നത്. രാജ്ഞിയുടെ ആരോഗ്യത്തിന് യാതൊരു പ്രശ്നവുമില്ലെന്നാണ് പാലസ് വക്താവ് പ്രതികരിച്ചിരിക്കുന്നത്. ചാൾസിന് കൊറോണ സ്ഥിരീകരിച്ചുവെങ്കിലും അദ്ദേഹത്തെ രാജ്ഞി മാർച്ച് 12നാണ് ഏറ്റവുമൊടുവിൽ നേരിട്ട് കണ്ടതെന്നതിനാൽ രാജ്ഞിക്ക് കൊറോണ ഭീഷണിയില്ലെന്നും കൊട്ടാരം വക്താവ് പറയുന്നു. സ്‌കോട്ട്ലൻഡിലേക്ക് ഞായറാഴ്ച പറക്കുന്നതിന് മുമ്പ് തന്റെ ഗ്ലൗസെസ്റ്റെർഷെയറിലെ ഹൈഗ്രോവ് എസ്റ്റേറ്റിൽ വച്ചായിരുന്നു വീക്കെൻഡിൽ ചാൾസിന് ആദ്യം അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നത്.

തുടർന്ന് തിങ്കളാഴ്ച എൻഎച്ച്എസ് വഴി അദ്ദേഹം കോവിഡ് പരിശോധനക്ക് വിധേയനാവുകയും ചൊവ്വാഴ്ച വൈകുന്നേരം രോഗബാധ സ്ഥിരീകരിച്ച് പോസിറ്റീവ് ഫലം പുറത്ത് വരുകയുമായിരുന്നു. നിലവിലെ സാഹചര്യത്തിൽ ചാൾസിനും കാമിലക്കും പ്രത്യേക ചികിത്സ നൽകണമെന്നാണ് ക്ലാറെൻസ് ഹൗസ് നിർദ്ദേശിച്ചിരിക്കുന്നത്.ചാൾസിന്റെ രോഗലക്ഷണങ്ങൾ നേരിയതായതിനാൽ അദ്ദേഹം കിടപ്പിലൊന്നുമല്ലെന്നാണ് രാജകീയ ഉറവിടങ്ങൾ വെളിപ്പെടുത്തുന്നത്.

ഇദ്ദേഹത്തിന് അധികം വൈകാതെ രോഗമുക്തിയുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.അദ്ദേഹം വീട്ടിലിരുന്ന് കൊണ്ട് പതിവു പോലെ ജോലികൾ ചെയ്യുന്നുവെന്നും ക്ലാറെൻസ് ഹൗസ് വെളിപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP