Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ഇന്നലെ മരിച്ചവരുടെ എണ്ണം 683 ആയി കുറഞ്ഞതിന്റെ ആശ്വാസത്തിൽ ഇറ്റലി; എങ്കിലും 7503 മരണങ്ങളും 75000 രോഗബാധിതരുമായി സമാനതകളില്ലാതെ മുന്നോട്ട് തന്നെ; അയൽപ്പക്കത്തെ ദുരന്തങ്ങൾ ഒന്നും മനസ്സിലാക്കാതെ ലോക്ക്ഡൗൺ ഒഴിവാക്കി ആളെ തെരുവിലിറക്കി ഇപ്പോഴും സ്വീഡന്റെ ബുദ്ധിശൂന്യത

ഇന്നലെ മരിച്ചവരുടെ എണ്ണം 683 ആയി കുറഞ്ഞതിന്റെ ആശ്വാസത്തിൽ ഇറ്റലി; എങ്കിലും 7503 മരണങ്ങളും 75000 രോഗബാധിതരുമായി സമാനതകളില്ലാതെ മുന്നോട്ട് തന്നെ; അയൽപ്പക്കത്തെ ദുരന്തങ്ങൾ ഒന്നും മനസ്സിലാക്കാതെ ലോക്ക്ഡൗൺ ഒഴിവാക്കി ആളെ തെരുവിലിറക്കി ഇപ്പോഴും സ്വീഡന്റെ ബുദ്ധിശൂന്യത

സ്വന്തം ലേഖകൻ

റ്റലിയിൽ കൊറോണയുടെ തേരോട്ടത്തിന്റെ വേഗത കുറയുകയാണോ? കാര്യങ്ങളുടെ പോക്ക് സൂചിപ്പിക്കുന്നത് അതാണ് ഇന്നലെ 683 പുതിയ മരണങ്ങാളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇത് കുറവാണ് എന്നുള്ളതാണ് ഇറ്റലിക്ക് ആശ്വാസമേകുന്ന കാര്യം. കൺമുന്നിൽ എത്ര ദുരന്തങ്ങൾ കണ്ടാലും ചിലർ പഠിക്കില്ല. കണ്ടാൽ മാത്രമല്ല കൊണ്ടാലും പഠിക്കില്ലെന്നാണ് സ്വീഡൻ പറയുന്നത്. 2299 രോഗബാധിതരുള്ള സ്വീഡനിൽ ഇതുവരെ 41 മരണങ്ങൾ രേഖപ്പെടുത്തിക്കഴിഞ്ഞു. എന്നിട്ടും ലോക്ക്ഡൗൺ പോലുള്ള നടപടികളിലേക്ക് നീങ്ങില്ല എന്നാണ് സ്വീഡൻ പറയുന്നത്.

നേരിയ പ്രത്യാശയുടെ കിരണം ഇറ്റലിയെ തഴുകുമ്പോൾ

ഇന്നലെ മാത്രം ഇറ്റലിയിൽ രേഖപ്പെടുത്തിയത് 683 മരണങ്ങളാണ്. തൊട്ടു തലേന്ന് ഇത് 743 ആയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്‌ച്ചയാണ് ഇതുവരേയുള്ളതിൽ ഏറ്റവും വലിയ പ്രതിദിന മരണസംഖ്യ രേഖപ്പെടുത്തിയത്, 793. പിന്നീട് അത് ക്രമേണ കുറയാൻ ആരംഭിച്ചു. തിങ്കളാഴ്‌ച്ച 650 ഉം ചൊവ്വാഴ്ച 602 ഉം ആയ മരണസംഖ്യ പിന്നെ ബുധനാഴ്‌ച്ച വീണ്ടും പെട്ടെന്നുയർന്നു. അതേവേഗത്തിൽ ഇന്നലെ അത് താഴ്ന്നത് ഇറ്റലിക്ക് ചെറിയൊരു ആശ്വാസത്തിന് വക നൽകിയിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം 69,176 ൽ നിന്നും 74,386 ആയി വർദ്ധിച്ചിട്ടുണ്ട്.

എന്നാൽ രാജ്യവ്യാപകമായി ഈ രോഗം ഭേദപ്പെട്ടവരുടെ എണ്ണം ഇന്നലെ 9,362 ആയിരുന്നു. തൊട്ടു മുൻപുള്ള ദിവസം ഇത് 8,326 ഉം. എന്നാൽ, ചൊവ്വാഴ്‌ച്ച ഇന്റൻസീവ് കെയറിൽ ഉണ്ടായിരുന്നവരുടെ എണ്ണം 3396 ആയിരുന്ന ത് ഇന്നലെ 3,489 ആയി ഉയർന്നു. രാജ്യത്ത് ഏറ്റവുമധികം കൊറോണാ ബാധിച്ച ലൊംബാർഡി മേഖലയിലും ഇന്നലെ മരണസംഖ്യയിൽ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. എന്നാലും സാഹചര്യം ഗുരുതരമായി തന്നെ തുടരുകയാണ്. ഇതുവരെ 30,703 രോഗബാധകളും 4,178 മരണങ്ങളുമാണ് ഈ മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

രോഗ ബാധ സ്ഥിരീകരിച്ച ഒരു നഴ്സ്, താൻ മറ്റ് പലരിലേക്കും രോഗം പകർന്നിട്ടുണ്ടാകാം എന്ന വിഷമത്തിൽ ആത്മഹത്യ ചെയ്ത ഉടനെയാണ്, ഒരൽപം ആശ്വാസം നൽകുന്ന കണക്കുകൾ പുറത്തുവന്നത്. കൊറോണയെ ചെറുക്കാൻ ലൊംബാർഡിയിലെ ഒരു ആശുപത്രിയിൽ മുൻനിരയിൽ ഉണ്ടായിരുന്ന നഴ്സാണ് 34 കാരിയായ ഡാനിയേല ട്രേസി. രോഗബാധിതയാണെന്ന് തിരിച്ചറിഞ്ഞ ഡാനിയേല വളരെ വിഷമത്തിലായിരുന്നു എന്നാണ് സഹപ്രവർത്തകർ പറയുന്നത്. താന്മൂലം മറ്റാർക്കെങ്കിലും ബാധയുണ്ടായിട്ടുണ്ടാകാം എന്നതായിരുന്നത്രെ വിഷമത്തിന് കാരണം. ഇറ്റാലിയൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് ഇതുവരെ 5760 ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധയുണ്ടായിട്ടുണ്ട്.

കണ്ടാലും കൊണ്ടാലും പഠിക്കാതെ സ്വീഡൻ

സാമൂഹിക അകലം പാലിക്കുക മാത്രമാണ്, ഇതുവരെ വിശ്വസനീയമായ മരുന്നുകളൊന്നും കണ്ടുപിടിക്കാത്ത കോവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാനുള്ള ഒരേയൊരു വഴി എന്നത് ഇന്ന് ലോകം മുഴുവൻ അംഗീകരിക്കപ്പെട്ട കാര്യമാണ്. അതുകൊണ്ട് തന്നെയാണ്, സാമ്പത്തിക തകർച്ചയുൾപ്പടെ പലതും ഉണ്ടായേക്കാമെന്നറിഞ്ഞിട്ടും പല രാജ്യങ്ങളും സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. യൂറോപ്പിലെ അയൽക്കാരെല്ലാം സമ്പൂർണ്ണ ലോക്ക്ഡൗൺ കൂടുതൽ കർക്കശമാക്കാൻ തീരുമാനിക്കുമ്പോൾ ഇതിൽ നിന്നെല്ലാം മുഖം തിരിച്ചു നിൽക്കുകയാണ് സ്വീഡൻ.

സ്വീഡൻ കൊറോണയിൽ നിന്നും മുക്തമല്ല എന്നതാണ് ഏറ്റവും രസകരമായ കാര്യം. ഇതുവരെ 2299 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. 41 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും സ്വീഡൻ ലോക്ക്ഡൗണിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്നുമാത്രമല്ല, പ്രൈമറി സ്‌കൂളുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ പോലും തുറന്നു പ്രവർത്തിക്കുവാൻ അനുമതി നൽകിയിരിക്കുകയണ്. മാത്രമല്ല ആളുകളെ പുറത്തിറങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത് വലിയൊരു സംവാദത്തിന് വഴി തെളിയിച്ചിരിക്കുകയാണ്.

വുഹാനിലും ബെർഗാമോയിലും ഉണ്ടായ മനുഷ്യന്റെ നിരാശ ഇവിടെ ആവർത്തിക്കാൻ അനുവദിക്കാവുന്നതല്ല. അങ്ങനെ ചെയ്താൽ, സമൂഹത്തിന്റെ ഏറ്റവും അടിസ്ഥനപരമായ തത്ത്വങ്ങൾ അവിടെ വെല്ലുവിളിക്കപ്പെടുകയാണ് സ്വീഡനിലേ ഏറ്റവും വലിയ വർത്തമാനപത്രത്തിന്റെ എഡിറ്റർ ഇൻ ചീഫ് ആയ ഡാഗൻസ് നെയ്തർ തന്റെ പത്രത്തിലെഴുതി. ഒന്നുകിൽ രോഗം തടയുന്നതിനുള്ള കൂടുതൽ കർശന നടപടികൾ അല്ലെങ്കിൽ വ്യാപകമായ പരിശോധന ഏതെങ്കിലും ഒന്ന് ആവശ്യമാണെന്ന് അദ്ദേഹം പറയുന്നു.

എന്നാൽ സർക്കാർ ചില നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ജനങ്ങൾ ഉത്തരവാദിത്ത ബോധത്തോടെ അവ നിറവേറ്റണമെന്നുമാണ് സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റിഫാൻ ലോഫ്വാൻ പറയുന്നത്. കഴിയുന്നത്രപേർ വീറ്റുകളിൽ നിന്നും ജോലിചെയ്യുക, നിങ്ങൾക്ക് രോഗ ലക്ഷണമുണ്ടായാൽ വീടുകളിൽ തന്നെയിരുന്ന് സാമൂഹിക അകലം പാലിക്കുക. 70 വയസ്സിനു മുകളിലുള്ളവരോ, മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവരോ ആണെങ്കിൽ വീടുകളിൽ തന്നെ തുടരുക. എന്നിങ്ങനെയാണ് സർക്കാർ നൽകുന്ന നിർദ്ദേശം.

ബ്രിട്ടനിലും ജർമ്മനിയിലും രണ്ടുപേരിലധികം കൂടുന്നത് നിരോധിച്ച സാഹചര്യത്തിൽ സ്വീഡൻ നിരോധിച്ചിരിക്കുന്നത് 500 പേരിലധികം ഒത്തുചേരുന്നതിനേയാണ്. പ്രൈമറി സ്‌കൂളുകൾ തുറന്നുപ്രവർത്തിക്കുമ്പോൾ, സെക്കണ്ടറി സ്‌കൂളുകൾക്കും കോളേജുകൾക്കും ഓൺലൈൻ ക്ലാസ്സുകൾ എടുക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഹോട്ടലുകൾക്ക് ടേബിൾ സർവ്വീസ് മാത്രം നടത്താനാകും. അവർക്ക് ഉൾക്കൊള്ളാനാവുന്നതിനേക്കാൾ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കരുതെന്നാണ് നിർദ്ദേശമെങ്കിലും കഴിഞ്ഞ വാരാന്ത്യത്തിൽ ബാറുകളിലും ഹോട്ടലുകളിലും വൻതിരക്കുണ്ടായിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

തൊട്ടടുത്തുള്ള നോർവ്വേ, സാംസ്‌കാരിക പരിപാടികളും സ്പോർട്സ് ഈവന്റുകളും റദ്ദു ചെയ്തപ്പോൾ, പ്രൈമറി സ്‌കൂളുകളും പ്രീ പ്രൈമറികളും അത്യാവശ്യം വരികയാണെങ്കിൽ അടച്ചിടാം എന്നൊരു നിയമം മാത്രമാണ് സ്വീഡിഷ് പാർലമെന്റ് പാസ്സാക്കിയത്. എന്നിരുന്നാലും യൂറോപ്യൻ യൂണിയന്റെ ആഹ്വാനപ്രകാരം അത്യാവശ്യമല്ലാത്ത യാത്രകൾക്കായി സ്വീഡന്റെ അതിർത്തികൾ അടച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP