Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വുഹാനിൽ ജനിച്ചു വീണ കൊറോണയെ ഓടിക്കാൻ ഒരുമിച്ച് രംഗത്തിറങ്ങിയ ചൈനീസ് ശാസ്ത്രലോകം വെന്നിക്കൊടി പാറിക്കാൻ ഒരുങ്ങവേ മുട്ടൻപണി; ചൈനയിൽ നിന്നും രോഗം പകർന്ന ഒരാൾ പോലും ഇല്ലാത്ത ദിവസം എത്തിയപ്പോൾ മറ്റു രാജ്യങ്ങളീൽ നിന്നുള്ളവർ കൊണ്ടുവന്നത് 228 രോഗികളെ; രണ്ടാംഘട്ട രോഗവ്യാപനം പേടിച്ച് ചൈനയും

വുഹാനിൽ ജനിച്ചു വീണ കൊറോണയെ ഓടിക്കാൻ ഒരുമിച്ച് രംഗത്തിറങ്ങിയ ചൈനീസ് ശാസ്ത്രലോകം വെന്നിക്കൊടി പാറിക്കാൻ ഒരുങ്ങവേ മുട്ടൻപണി; ചൈനയിൽ നിന്നും രോഗം പകർന്ന ഒരാൾ പോലും ഇല്ലാത്ത ദിവസം എത്തിയപ്പോൾ മറ്റു രാജ്യങ്ങളീൽ നിന്നുള്ളവർ കൊണ്ടുവന്നത് 228 രോഗികളെ; രണ്ടാംഘട്ട രോഗവ്യാപനം പേടിച്ച് ചൈനയും

സ്വന്തം ലേഖകൻ

രു രാജ്യം മുഴിവൻ ഒരു മനസ്സോടെ പോരാടിയതിന്റെ വിജയമായിരുന്നു, ഒരു പുതിയ കൊറോണാ ബാധപോലും റിപ്പോർട്ടു ചെയ്യപ്പെടാതെ ചൈനയിൽ രണ്ടു ദിവസങ്ങൾ കടന്നുപോയത്. ഭരണകൂടവും ജനങ്ങളും ശാസ്ത്രജ്ഞരും ആരോഗ്യപ്രവർത്തകരും എല്ലാവരും ഒത്തുചേർന്ന് അദ്ധ്വാനിച്ചതിന്റെ ഫലം. ഇരുളടഞ്ഞ ദിനങ്ങൾക്കൊടുവിൽ ഒരു ആശ്വാസനിശ്വാസമുതിർക്കാൻ ചൈന ഒരുങ്ങുമ്പോഴാണ് ഇടിത്തീപോലെ ഒരു വാർത്ത വരുന്നത്.

ചൈനയിലെത്തുന്ന വിദേശികളിൽ ഇതുവരെ 228 പേരിൽ കൊറോണ ബാധ സ്ഥിരീകരിക്കപ്പെട്ടു. രോഗവുമായെത്തിയ വിദേശികളും ചൈനീസ് പൗരന്മാരും പല പ്രവിശ്യകളിലും സന്ദർശനം നടത്തി എന്ന വാർത്ത വന്നതോടെ അധികാരികൾ ആകെ പരിഭ്രാന്തിയിൽ ആയിരിക്കുകയാണ്. കൊറോണയുടെ രണ്ടാം വ്യാപനം തടയുന്നതിനായി യാത്രാ നിയന്ത്രണങ്ങൾ ഉൾപ്പടെയുള്ള നടപടികൾ ആലോചിക്കുകയാണ് ചൈനീസ് സർക്കാർ.

അമേരിക്കയിലും യൂറോപ്പിലുമൊക്കെ ലക്ഷക്കണക്കിന് ചൈനാക്കാരുണ്ട്. ഇവിടങ്ങളിൽ രോഗവ്യാപനത്തിന് വേഗതയേറിയതോടെ ഇവിടെയുള്ള ചൈനീസ് പൗരന്മാർ തിരിച്ച് ചൈനയിലേക്ക് മടങ്ങുന്നത് വർദ്ധിച്ചിട്ടുണ്ട്. ഇതാണ് ചൈനയെ പരിഭ്രാന്തിയിലാക്കുന്നത്. ഇങ്ങനെ വിദേശത്തുനിന്നെത്തുന്ന രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ആരോഗ്യ സുരക്ഷാവിഭാഗം സമ്മർദ്ദത്തിൽ ആയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇന്നലെ മാത്രം ഇത്തരത്തിലുള്ള 39 പേരാണ് രോഗവുമായി ചൈനയിൽ എത്തിയത്.

ബെയ്ജിങ്, ഷാങ്ഹായ് എന്നിവയ്ക്ക് പുറമേ ഹോങ്കൊങ്ങിന് സമീപത്തുള്ള ഷെൻസെൻ നഗരവും ഇത്തരത്തിൽ വിദേശത്തുനിന്നുള്ള ചൈനാക്കാർ എത്തുന്ന പ്രധാന സ്ഥലങ്ങളാണ്. ഇത്തരത്തിൽ എത്തിയ രോഗബാധ സ്ഥിരീകരിച്ചവർക്ക് എവിടെനിന്നാണ് രോഗം ബാധിച്ചത് എന്ന് ആരോഗ്യ കമ്മീഷൻ വ്യക്തമാക്കിയില്ല എന്നാൽ അവരിൽ ചിലർ ബ്രിട്ടനിൽ നിന്നും സ്‌പെയിനിൽ നിന്നും അമേരിക്കയിൽ നിന്നും എത്തിയവരാണെന്നാണ് പ്രവിശ്യാ ഭരണകൂടം വ്യക്തമാക്കിയത്.

രോഗബാധയിൽ നിന്ന് ഏതാണ്ട് മുക്തി നേടിയെങ്കിലും ഇനിയും കരുതൽ തുടരേണ്ടുന്നതിന്റെ ആവശ്യകതയാണ് ഇത് സൂചിപ്പിക്കുന്നത് എന്നാണ് ബെയ്ജിംഗിൽ, ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്. ഇതേ മേഖലയിലുള്ള ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്കും രോഗബാധയുള്ള രാജ്യങ്ങളിൽ നിന്നും പൗരന്മാർ തിരികെ എത്താൻ തുടങ്ങിയതോടെ ആ രാജ്യങ്ങളും കൂടുതൽ കരുതലിലേക്ക് നീങ്ങുകയാണ്. ഇതിനെ കുറിച്ച് സംസാരിക്കുവാൻ ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഇന്നലെ ഒരു വീഡിയോ കോൺഫറൻസ് നടത്തുകയും ചെയ്തു.

വിദേശത്തുനിന്നെത്തുന്നവർക്ക് സെൽഫ് ഐസൊലേഷൻ ചൈന നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും പല പ്രവിശ്യകളിലും, കൊറോണ ഏറ്റവുമധികം ബാധിച്ച 24 രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ആശുപത്രികളിൽ തന്നെ ക്വാറന്റൈൻ നിർബന്ധിതമാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP