Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

5 ഡോക്ടർമാർ കൂടി മരിച്ചതോടെ ജീവൻ പോയത് മൊത്തം 13 ചികിത്സകർക്ക്; രോഗബാധിതരിൽ 2600 പേർ ഡോക്ടർമാരും നഴ്സുമാരും കെയറർമാരും അടങ്ങിയവർ; ചികിത്സിച്ചു മരിക്കാൻ വിധിക്കപ്പെട്ട ഇറ്റലിയിലെ നന്മമരങ്ങളുടെ കഥ

5 ഡോക്ടർമാർ കൂടി മരിച്ചതോടെ ജീവൻ പോയത് മൊത്തം 13 ചികിത്സകർക്ക്; രോഗബാധിതരിൽ 2600 പേർ ഡോക്ടർമാരും നഴ്സുമാരും കെയറർമാരും അടങ്ങിയവർ; ചികിത്സിച്ചു മരിക്കാൻ വിധിക്കപ്പെട്ട ഇറ്റലിയിലെ നന്മമരങ്ങളുടെ കഥ

സ്വന്തം ലേഖകൻ

ന്നലെ അഞ്ച് ഇറ്റാലിയൻ ഡോക്ടർമാരുടെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ കൊറോണയെ തുരത്താൻ ഇറങ്ങി ജീവൻ നഷ്ടപ്പെട്ട ആരോഗ്യപ്രവർത്തകരുടെ എണ്ണം 13 ആയി. 2629 ആരോഗ്യ പ്രവർത്തകർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇത് രാജ്യത്തെ മൊത്തം കൊറോണ ബാധിതരുടെ 8.5 ശതമാനം വരും. ക്രെമോണ, ബെർഗാമോ എന്നിവിടങ്ങളിൽ നിന്നാണ് ഇന്നലെ ഡോക്ടർമാരുടെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

കൊറോണ ബാധിതരായ ആരോഗ്യ പ്രവർത്തകരുടെ എണ്ണം പുറത്തുവിട്ടുകൊണ്ട് ഹെൽത്ത് ഫൗണ്ടേഷൻ വക്താവ് പറഞ്ഞത് ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും ആവശ്യമായ സുരക്ഷാ ഉപകരണങ്ങളുടെയും സംവിധാനങ്ങളുടെയും അപര്യാപ്തതയാണ് ഇത് സൂചിപ്പിക്കുന്നത് എന്നാണ്. ഇറ്റലിയിലെ 8.3% ആരോഗ്യ പ്രവർത്തകർ രോഗബാധിതരായി എന്ന വസ്തുതയുടെ ഗൗരവം മനസ്സിലാക്കുന്നത്, ചൈനയിൽ ഇതിന്റെ നേർപകുതി ആരോഗ്യപ്രവർത്തകർക്കെ രോഗബാധയുണ്ടായുള്ളു എന്ന വസ്തുത മനസ്സിലാക്കുമ്പോഴാണ്.

ഇന്നലെ പുതുതായി 4207 പേർക്ക് രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മരണമടഞ്ഞവരുടെ എണ്ണം 475. ഈ അവസ്ഥയിലാണ് ആശങ്കകൾ വർദ്ധിപ്പിച്ചുകൊണ്ട് രോഗബാധിതരായ ആരോഗ്യപ്രവർത്തകരുടെ കണക്ക് വിവരം പുറത്ത് വരുന്നത്.

അടുത്ത ആഴ്ചയോടെ രോഗവ്യാപനത്തിന്റെ നിരക്കിൽ നേരിയ കുറവുണ്ടാകുമെന്നാണ് ഇറ്റലിയുടെ നാഷണൽ റിസർച്ച് കൗൺസിൽ പറയുന്നത്. പ്രധാനമായും ആദ്യം രോഗം പൊട്ടിപ്പുറപ്പെട്ട നോർത്തേൺ ഇറ്റലിയിൽ ഈ കുറവ് കാണാനാകുമെന്നാണ് അവർ പറയുന്നത്.
ജപ്പാൻ കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും അധികം വൃദ്ധജനസംഖ്യയുള്ള രാഷ്ട്രമാണ് ഇറ്റലി. വൃദ്ധരിലാണ് രോഗം കൂടുതൽ ഗുരുതരമാകുന്നതെന്ന വസ്തുത ഇറ്റലിയുടെ ആശങ്ക വർദ്ധിപ്പിക്കുന്നതാണ്. രോഗബാധയുടെ വേഗത വർദ്ധിക്കുമ്പോൾ, മതിയാകാതെ പോകുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം ഭരണകൂടത്തെ വ്യാകുലപ്പെടുത്തുന്നുണ്ട്. ഫൈനൽ പരീക്ഷ എഴുതാനിരുന്ന 10,000 മെഡിക്കൽ വിദ്യാർത്ഥികളെ കൂടി കൊറോണയെ തുരത്താൻ ഇറക്കി ഈ കുറവ് പരിഹരിക്കാൻ ശ്രമിക്കുകയാണ് സർക്കാർ. ജനറൽ ക്ലിനിക്കുകളിലും വൃദ്ധ സദനങ്ങളിലും ആയിരിക്കും ഇവരുടെ സേവനം ഉപയോഗിക്കുക. അതുവഴി പരിചയസമ്പന്നരായ ഡോക്ടർമാരെ, കൂടുതൽ ഗുരുതരമായ രോഗം ബാധിച്ചവരെ ചികിത്സിക്കാനായി ലഭ്യമാക്കുവാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

മരണനിരക്ക് വർദ്ധിച്ചതോടെ മൃതദേഹങ്ങൾ മറവു ചെയ്യുന്നത് സൈന്യത്തിന്റെ നേതൃത്വത്തിലായി. സൈനികവണ്ടികളീലാണ് മൃതദേഹങ്ങൾ സെമിത്തേരികളിലേക്ക് നീക്കുന്നത്. സെമിത്തേരികൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെങ്കിലും പലപ്പോഴും മൃതദേഹങ്ങൾ മറവുചെയ്യുവാൻ 48 മണിക്കൂർ വരെ കാലതാമസം നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP