Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു വെന്റിലേറ്ററിൽ ഒമ്പത് രോഗികളെ ശുശ്രൂഷിക്കാൻ കഴിയുന്ന വിധത്തിൽ മാറ്റങ്ങൾ വരുത്തി കനേഡിയൻ ഡോക്ടർ; സൗകര്യങ്ങൾ ഇല്ലാതെ രോഗികൾ മരിക്കുന്ന കൊറോണ കാലത്ത് കൈയടിയുമായി ലോകം; എലോൻ മുസ്‌ക് അടക്കമുള്ളവരുടെ പ്രശംസ ഏറ്റ് വാങ്ങി ഡോക്ടർ

ഒരു വെന്റിലേറ്ററിൽ ഒമ്പത് രോഗികളെ ശുശ്രൂഷിക്കാൻ കഴിയുന്ന വിധത്തിൽ മാറ്റങ്ങൾ വരുത്തി കനേഡിയൻ ഡോക്ടർ; സൗകര്യങ്ങൾ ഇല്ലാതെ രോഗികൾ മരിക്കുന്ന കൊറോണ കാലത്ത് കൈയടിയുമായി ലോകം; എലോൻ മുസ്‌ക് അടക്കമുള്ളവരുടെ പ്രശംസ ഏറ്റ് വാങ്ങി ഡോക്ടർ

സ്വന്തം ലേഖകൻ

ലോകമെമ്പാടും കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ വെന്റിലേറ്റർ അടക്കമുള്ള ജീവൻ രക്ഷാ ഉപകരണങ്ങളുടെ ആവശ്യമേറിയതിനാൽ ഇവയുടെ ക്ഷാമം രൂക്ഷമായിട്ടുണ്ട്. ഇതിനെ നേരിടാൻ തികച്ചും പ്രായോഗികമായ ഒരു പരിഷ്‌കാരവുമായി രംഗത്തെത്തിയ കനേഡിയൻ ഡോക്ടർ താരമാകുന്നു. തന്റെ പുതിയ പരീക്ഷണത്തിലൂടെ ഒരു വെന്റിലേറ്ററിൽ ഒമ്പത് രോഗികളെ ശുശ്രൂഷിക്കാൻ കഴിയുന്ന വിധത്തിൽ മാറ്റങ്ങൾ വെന്റിലേറ്ററിൽ പരിഷ്‌കാരങ്ങൾ വരുത്തി ശ്രദ്ധയേനാകുന്നത് ഒന്റാറിയോവിലെ പെർത്ത് ആൻഡ് സ്മിത്ത്സ് ഫാൾസ് ഡിസ്ട്രിക്ട് ഹോസ്പിറ്റലിലെ അനസ്തേഷ്യസ്റ്റായ ഡോ. അലെയിൻ ഗൗത്തിയറാണ്.

റെസ്പിറേറ്റി മെക്കാനിക്സിൽ പിഎച്ച്ഡിയുള്ള ഇദ്ദേഹത്തിന്റെ പുതിയ പരീക്ഷണത്തെ ലോകം കൈയടിയോടെയാണ് സ്വീകരിച്ചിരിക്കുന്നത്.ഇതിനെ തുടർന്ന് എലോൻ മുസ്‌ക് അടക്കമുള്ളവരുടെ പ്രശംസ ഏറ്റ് വാങ്ങിയിരിക്കുകയാണീ ഡോക്ടർ. 2006ൽ രണ്ട് ഡെട്രോയിറ്റ് ഡോക്ടർമാർ ക്രിയേറ്റ് ചെയ്ത യൂ ട്യൂബ് വീഡിയോ കണ്ടതിനെ തുടർന്നാണ് തനിക്കീ ആശയം ലഭിച്ചതെന്നും തുടർന്ന് ഇത് പരീക്ഷിച്ച് പ്രായോഗികമാക്കുകയായിരുന്നുവെന്നുമാണ് ഡോ. അലെയിൻ വെളിപ്പെടുത്തുന്നത്. കൊറോണ പടരുന്ന സാഹചര്യത്തിൽ യുഎസ് അടക്കമുള്ള നിരവധി രാജ്യങ്ങളിൽ വെന്റിലേറ്ററുകളുടെ ക്ഷാമം രൂക്ഷമാകുന്നുവെന്ന് ഹെൽത്ത് എക്സ്പർട്ടുകൾ മുന്നറിയിപ്പേകുന്നതിനിടെയാണ് ഡോ. അലെയിൻ ഈ നിർണായകമായ കണ്ടുപിടിത്തവുമായി രംഗത്തെത്തിയിരിക്കുന്നതെന്നത് പ്രാധാന്യമർഹിക്കുന്നു.

കൊറോണ ഗുരുതരമാകുന്ന ഘട്ടത്തിൽ അത് ശ്വാസകോശത്തെ ബാധിച്ച് പ്രാണവായു ലഭിക്കാതെ രോഗികൾ പിടയുമ്പോൾ വെന്റിലേറ്ററുകളിലൂടെയാണ് അവരുടെ ജീവൻ നിലനിർത്തുന്നത്. എന്നാൽ പരിധിയിലധികം രോഗികൾ കൂട്ടത്തോടെ എത്തുമ്പോൾ അത്യാവശ്യക്കാർക്ക് പോലും വെന്റിലേറ്റർ ലഭ്യമാക്കാൻ ഡോക്ടർമാർക്ക് സാധിക്കുന്നില്ല. ഇതിനെ തുടർന്ന് ഇറ്റലി പോലെ കൊറോണ രൂക്ഷമായ നിരവധി ഇടങ്ങളിൽ വെന്റിലേറ്ററില്ലാതെ രോഗികൾ മരിച്ച് വീഴുന്ന പരിതാപകരമായ അവസ്ഥയുമുണ്ട്. ഈ അവസ്ഥയൊഴിവാക്കാൻ ഒരു വെന്റിലേറ്ററിൽ ഒന്നിലധികം രോഗികളെ എങ്ങനെ കിടത്താമെന്നതിന്റെ പല വഴികൾ ലോകമെമ്പാടുമുള്ള ഡോക്ടർമാർ ആലോചിക്കുന്ന സന്ദർഭമാണിത്.ഇതിനാൽ ഡോ. അലെയിന്റെ കണ്ടുപിടിത്തത്തെ ലോകം കടുത്ത ആശ്വാസത്തോടെയാണ് സ്വീകരിക്കുന്നത്.

ശ്വാസകോശത്തിന് ഒരേ വലുപ്പവും ശേഷിയുമുള്ളവർക്കാണ് ഇത്തരത്തിൽ വെന്റിലേറ്ററുകൾ പങ്ക് വയ്ക്കാൻ സാധിക്കുന്നതെന്ന് ഡോ. അലെയിന്റെ കണ്ടുപിടിത്തത്തെ മുൻനിർത്തി കനേഡിയൻ മാധ്യമങ്ങൾ വെളിപ്പെടുത്തുന്നു. തുടർന്ന് ഒന്നിലധികം ഹോസുകൾ ഒരു വെന്റിലേറ്ററിനോട് അറ്റാച്ച് ചെയ്യുകയും ഇതിന് സാധാരണ പവർ ഉപയോഗിച്ച് കുറേ നേരം പ്രവർത്തിക്കാനാവുകയും ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. കൂടുതൽ രോഗികളെത്തുന്നതിനെ തുടർന്ന് താൻ ജോലി ചെയ്യുന്ന ആശുപത്രിക്കും ആവശ്യമായവർക്ക് പോലും വെന്റിലേറ്റർ പ്രദാനം ചെയ്യാൻ സാധിക്കില്ലെന്ന ഭയം വർധിച്ചപ്പോഴാണ് ഇതിനുള്ള പോംവഴിയെക്കുറിച്ചാലോചിച്ചതെന്നും തൽഫലമായി പുതിയ കണ്ടുപിടിത്തത്തിലേക്ക് എത്തുകയായിരുന്നുവെന്നും ഡോ. അലെയിൻ വിശദീകരിക്കുന്നു.

മറ്റ് വഴികളില്ലാത്തതിനാൽ ഇത്തരമൊരു കണ്ടുപിടിത്തം നടത്താൻ തങ്ങൾ നിർബന്ധിതരാവുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. 2017ൽ ലാസ് വേഗസ്സിൽ കൂട്ട വെടിവയ്പുണ്ടായി ഒട്ടേറെ പേർ ആശുപത്രിയിലെത്തിയപ്പോൾ ഈ പരീക്ഷണത്തനായി ശ്രമിച്ചിരുന്നുവെന്നാണ് ഡോ. അലെയിൻ വെളിപ്പെടുത്തുന്നത്. പുതിയ തരത്തിലുള്ള വെന്റിലേറ്ററുകളുടെ ഫോട്ടോകൾ ഡോ. അലെയിന്റെ സഹപ്രവർത്തകനായ ഡോ. അലൻ ഡ്രുമ്മോണ്ട് പങ്ക് വച്ചിട്ടുണ്ട്. ഡോ. അലെയിനെ ' ഈവിൾ ജീനിയസ്' എന്നാണ് ഈ സഹപ്രവർത്തകൻ തമാശ രൂപേണ വിശേഷിപ്പിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP