Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പബുകളും റസ്റ്റോറന്റുകളും ജിമ്മുകളും അടക്കം ആളുകൾ എത്തുന്ന സകല സ്ഥാപനങ്ങളും അടച്ച് ബ്രിട്ടൻ; മദ്യം വാങ്ങിക്കൂട്ടാൻ ഇടികൂടി ജനങ്ങൾ; അവസാന നൈറ്റ് ലൈഫ് ആഘോഷിക്കാൻ തെരുവിൽ കൂട്ടത്തോടെ ഇറങ്ങി യുവത്വം; എല്ലാം അടക്കും മുമ്പ് ബ്രിട്ടീഷുകാർ ആഘോഷിക്കുന്ന വിധം

പബുകളും റസ്റ്റോറന്റുകളും ജിമ്മുകളും അടക്കം ആളുകൾ എത്തുന്ന സകല സ്ഥാപനങ്ങളും അടച്ച് ബ്രിട്ടൻ; മദ്യം വാങ്ങിക്കൂട്ടാൻ ഇടികൂടി ജനങ്ങൾ; അവസാന നൈറ്റ് ലൈഫ് ആഘോഷിക്കാൻ തെരുവിൽ കൂട്ടത്തോടെ ഇറങ്ങി യുവത്വം; എല്ലാം അടക്കും മുമ്പ് ബ്രിട്ടീഷുകാർ ആഘോഷിക്കുന്ന വിധം

മറുനാടൻ മലയാളി ബ്യൂറോ

യുകെയിൽ മരണം വിതച്ച് കൊണ്ട് കൊറോണ വൈറസ് അതിവേഗം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കൊലയാളി വൈറസിനെ പിടിച്ച് കെട്ടുന്നതിനായി രാജ്യത്തെ പബുകളും റസ്റ്റോറന്റുകളും ബാറുകളും ജിമ്മുകളും അടച്ച് പൂട്ടാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഉത്തരവിട്ടു. ആളുകൾ കൂടുന്ന സകല സ്ഥാപനങ്ങളും കോവിഡ് 19ന്റെ വ്യാപന ഉറവിടങ്ങളായി വർത്തിക്കാൻ തുടങ്ങിയതിനെ തുടർന്നാണ് ബോറിസ് ഈ കടുത്ത തീരുമാനമെടുത്തിരിക്കുന്നത്.ബാറുകളും പബുകളും അടച്ച് പൂട്ടുന്നതിന് മുമ്പ് മദ്യം വാങ്ങിക്കൂട്ടാൻ ഇന്നലെ രാത്രി ജനങ്ങൾ ഇടികൂടുന്ന കാഴ്ച രാജ്യമാകമാനം ദൃശ്യമായിരുന്നു.

എല്ലാം അടച്ച് പൂട്ടുന്നതിന് മുമ്പുള്ള അവസാന നൈറ്റ് ലൈഫ് ആഘോഷിക്കാനെന്ന വിധം ഇന്നലെ യുവതീയുവാക്കൾ തെരുവുകളിൽ കൂട്ടത്തോടെ ഇറങ്ങിയിരുന്നു. കൊറോണഭീഷണിയിൽ എല്ലാം അടക്കും മുമ്പ് ബ്രിട്ടീഷുകാർ ആഘോഷിച്ചത് ഇത്തരത്തിലാണ്.പബുകളിൽ മതിമറന്ന് നൈറ്റ് ലൈഫ് ആഘോഷിക്കുന്നതിനുള്ള അവസാനത്തെ അവസരമായി കണക്ക് കൂട്ടിയാണ് ഇന്നലെ രാത്രി നിരവധി ബ്രിട്ടീഷുകാർ തെരുവുകളിലേക്കിറങ്ങിയത്. വളരെ വിഷമത്തോടെയാണ് ഇന്ന് മുതൽ രാജ്യത്തെ പബുകളും മറ്റും അടച്ചിടാൻ പോകുന്നതെന്നാണ് ബോറിസ് പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാൽ കോവിഡ് 19നെ പിടിച്ച് കെട്ടാൻ ഇതല്ലാതെ മറ്റ് വഴികളില്ലെന്നും അദ്ദേഹം ഏവരെയും ഓർമിപ്പിക്കുന്നു. നേരത്തെ കൊറോണ പടരാൻ തുടങ്ങിയ സാഹചര്യത്തിൽ തന്നെ ആളുകളോട് പരമാവധി സമയം വീട്ടിൽ തന്നെ കഴിച്ച് കൂട്ടാനും പൊതു ഇടപെടലുകൾ ഒഴിവാക്കാനും സർക്കാർ കടുത്ത നിർദ്ദേശമേകിയിരുന്നു. എന്നാൽ ഭൂരിഭാഗം പേരും ഇത് അവഗണിക്കുകയും പബുകളിലും ബാറുകളിലും റസ്റ്റോറന്റുകളിലും മറ്റും പതിവ് പോലെ എത്തി അടുത്തിടപഴകിയതിലൂടെയാണ് കോവിഡ് 19 രാജ്യത്ത് നിയന്ത്രണമില്ലാതെ പടർന്നിരിക്കുന്നതെന്ന് സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്നാണ് എല്ലാം അടച്ച് പൂട്ടാൻ ബോറിസ് ഉത്തരവിട്ടിരിക്കുന്നത്.

പബുകളും മറ്റും അടച്ച് പൂട്ടാൻ ബോറിസ് ജോൺസൻ ഉത്തരവിടുന്നതിന്റെ ടിവി ദൃശ്യങ്ങൾ രാജ്യത്തെ ആയിരക്കണക്കിന് പബുകളിലാണ് ലൈവായി പ്രദർശിപ്പിച്ചിരുന്നത്. ഇത് കണ്ട് കൊണ്ടാണ് ആയിരക്കണക്കിന് പേർ തങ്ങളുടെ ഫ്രൈഡേ ബിയർ കഴിക്കേണ്ടി വന്നിരുന്നതെന്നും റിപ്പോർട്ടുണ്ട്.പുതിയ ഉത്തരവ് പ്രകാരം ഫുഡ് ആൻഡ് ഡ്രിങ്ക് വെന്യൂകൾ, പബുകൾ, ബാറുകൾ, ക്ലബുകൾ, സിനിമാ തിയേറ്ററുകൾ, തിയേറ്ററുകൾ, കൺസേർട്ടുകൾ, ബിൻഗോ ഹാളുകൾ, സ്പാകൾ, ഇൻഡോർ ലെഷർ, ജിമ്മുകൾ, കാസിനോകൾ, ബെറ്റിങ് ഷോപ്പുകൾ, മ്യൂസിയങ്ങൾ, ഗ്യാലറികൾ തുടങ്ങിയ ആളുകൾ സംഗമിക്കുന്ന ഇടങ്ങളെല്ലാം ഇന്ന് മുതൽ അടച്ച് പൂട്ടുന്നതായിരിക്കും.

ഇന്നലെ ബോറിസിന്റെ ഉത്തരവ് കേട്ട് പതിവിലുമധികം പേരാണ് പബുകൾ പൂട്ടുന്നതിന് മുമ്പുള്ള അവസാനത്തെ ആഘോഷത്തിനായി ബ്രിട്ടീഷ് തെരുവുകളിലേക്കിറങ്ങിയിരുന്നത്. ലണ്ടനിലെ ക്ലാഫാമിലെ ഓനെയിൽസ് പബിന് മുന്നിൽ ഇന്നലെ രാത്രിയേറെ വൈകി മദ്യലഹരിയിൽ പരാക്രമങ്ങൾ കാട്ടുന്ന നിരവധി യുവതീയുവാക്കളെ കാണാമായിരുന്നു.ന്യൂകാസിൽ സ്ട്രിപ്പിലൂടെ മദ്യലഹരിയിൽ ആടിയാടി പോകുന്ന നിരവധി യുവതികളുണ്ടായിരുന്നുവെന്നും അവരിൽ പലരും അൽപ വസ്ത്രധാരിണികളായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

ഇന്നലെ രാത്രി ലോർഡ് സ്റ്റാംഫോർഡ് പബിൽ പതിവിലുമധികം പേരാണ് മദ്യലഹരിയിൽ ആടിക്കുഴയാനെത്തിയത്. ബാറുകളും പബുകളും അടച്ച് പൂട്ടുന്നതിനെ തുടർന്ന് മദ്യം കിട്ടാത്ത അവസ്ഥ സംജാതമാകുമെന്ന ഭയത്താൽ ഇന്നലെ മണിക്കൂറുകളോളം ക്യൂ നിന്ന് മദ്യം വാങ്ങുന്നവരെ എവിടെയും കാണാമായിരുന്നു. ഇതിന്റെ പേരിൽ ചിലയിടങ്ങളിൽ അടിപിടികൾ വരെ അരങ്ങേറിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP