Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇത്രയും വൃത്തികെട്ട ചോദ്യങ്ങൾ ചോദിക്കരുത്... നീയൊരു മര്യാദയില്ലാത്ത റിപ്പോർട്ടറാണ്; മലേറിയ മരുന്ന് കൊണ്ട് കൊറോണാ മരുന്നെന്ന് പറഞ്ഞ് ആളേ എന്തിനു പറ്റിക്കുന്നെന്ന് ചോദിച്ച ലേഖകനോട് പൊട്ടിത്തെറിച്ച് ട്രംപ്; രോഗികളുടെ എണ്ണം 16,000 കടന്നു അമേരിക്ക

ഇത്രയും വൃത്തികെട്ട ചോദ്യങ്ങൾ ചോദിക്കരുത്... നീയൊരു മര്യാദയില്ലാത്ത റിപ്പോർട്ടറാണ്; മലേറിയ മരുന്ന് കൊണ്ട് കൊറോണാ മരുന്നെന്ന് പറഞ്ഞ് ആളേ എന്തിനു പറ്റിക്കുന്നെന്ന് ചോദിച്ച ലേഖകനോട് പൊട്ടിത്തെറിച്ച് ട്രംപ്; രോഗികളുടെ എണ്ണം 16,000 കടന്നു അമേരിക്ക

സ്വന്തം ലേഖകൻ

മാധ്യമ പ്രവർത്തകരുടെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾക്ക് മുന്നിൽ രൂക്ഷമായി പ്രതികരിച്ച ഒരുപാട് സന്ദർഭങ്ങൾ ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക ജീവിതത്തിൽ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ അതിനേക്കാളൊക്കെ അതിരൂക്ഷമായായിരുന്നു ഇത്തവണ അദ്ദേഹത്തിന്റെ പ്രതികരണം. എൻ ബി സി ന്യൂസ് റിപ്പോർട്ടർ പീറ്റർ അലക്‌സാണ്ടറായിരുന്നു ഇത്തവണ ട്രംപിന്റെ ഇര. കൊറോണാ ബാധ തടയാൻ എടുത്ത നടപടികൾ വിശദീകരിക്കുന്നതിനിടയിലായിരുന്നു പീറ്റർ അലക്‌സാണ്ടറുടെ ഒരു ചോദ്യത്തിനു നേരെ ട്രംപ് പൊട്ടിത്തെറിച്ചത്.

മലേറിയയ്ക്കുള്ളമരുന്നായ ക്ലൊറോക്വിനിന്റെ മില്ലൺ കണക്കിന് പാക്കുകൾക്ക് ഓർഡർ നൽകിയ കാര്യം പറയുന്നതിനിടയായിരുന്നു റിപ്പോർട്ടറുടെ ചോദ്യം. 14000 ത്തോളം പേരെ രോഗം ബാധിക്കുകയും 200 പേരോളം മരണമടയുകയും ചെയ്ത് ഈ അവസരത്തിൽ താങ്കളെ കണ്ടുകൊണ്ടിരിക്കുന്ന ഭയചകിതരായ അമേരിക്കക്കാരോട് താങ്കൾക്ക് എന്താണ് പറയുവാനുള്ളത് എന്ന ചോദ്യം കേട്ട ഉടനെ ട്രംപ് പൊട്ടിത്തെറിക്കുകയായിരുന്നു.

'ഇതൊരു വൃത്തികെട്ട ചോദ്യമാണ്.ഇത് അമേരിക്കക്കാർക്ക് നൽകിയ ഒരു ചീത്തസൂചനയായി മാത്രമെ എനിക്ക് കാണാനാകു. ഇപ്പോൾ അമേരിക്കകാർക്ക് വേണ്ടത് അവരുടെ പ്രശ്‌നങ്ങൾക്ക് വേണ്ട ഉത്തരങ്ങളും പ്രത്യാശയുമാണ്. എന്നാൽ നിങ്ങളും എൻ ബി സിയും ഇതിനെ വൈകാരികമായി സമീപിക്കുകയാണ്. ഇനിയെങ്കിലും ഒരു നല്ല റിപ്പോർട്ടറാകാൻ ശ്രമിക്കു' അദ്ദേഹം റിപ്പോർട്ടറോട് പ്രതികരിച്ചതിങ്ങനെയാണ്.

ജർമ്മൻ നിർമ്മാതാക്കളായ ബേയറിൽ നിന്നും മില്ല്യൺ കണക്കിന് ക്ലോറോക്വിനിന്റെ മില്ല്യൺ കണക്കിന് യൂണിറ്റുകൾ ഓർഡർ ചെയ്തിട്ടുണ്ടെന്ന് പ്രസിഡണ്ട് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഈ മരുന്ന് എത്രമാത്രം ഫലവത്താണെന്ന് സംശയരഹിതമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് രാജ്യത്തിലെ ഏറ്റവും മികച്ച എപ്പിഡെമിയോളജിസ്റ്റ് ടോണി ഫോസി, ഇതേ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഈ മരുന്നിനെ സംബന്ധിച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് ട്രംപ് ആദ്യമായി അവകാശവാദമുന്നയിച്ചത്. ഇത് ഉപയോഗത്തിന് തയ്യാറാണെന്ന ട്രംപിന്റെ വാദത്തെ ഖണ്ഡിച്ചുകൊണ്ട് അപ്പോൾ തന്നെ ടോണി ഫോസി രംഗത്ത് വരുകയും ചെയ്തിരുന്നു.

എന്നാൽ വെള്ളിയാഴ്ചയും പ്രസിഡണ്ട് തന്റെ വിശ്വാസത്തിൽ ഊന്നി നിൽക്കുകയായിരുന്നു. സാഹചര്യം തന്നെ മാറ്റിമറിക്കുവാൻ കെല്പുള്ളതായേക്കും ഈ മരുന്ന് എന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.'എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാത്തിരുന്ന് കാണാം. എന്റെ തീരുമാനം ശരിയാണെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ഈ മരുന്ന് ഇന്നത്തെ അവസ്ഥ മാറ്റിമറിക്കാൻ കെല്പുള്ളത് തന്നെയാണ്.' വൈദ്യശാസ്ത്രത്തിലോ മറ്റേതെങ്കിലും ശാസ്ത്ര ശാഖകളിലോ യോഗ്യതയില്ലാത്ത പ്രസിഡണ്ട് ഉറപ്പിച്ചു പറയുന്നു.

മരുന്നുകൾ ഉപയോഗിക്കുവാൻ ഔദ്യോഗിക അനുമതി നൽകേണ്ട എഫ് ഡി എ പക്ഷെ ഇപ്പോഴും ഈ മരുന്നിന് ഔദ്യോഗിക അംഗീകാരം നൽകിയിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP