Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്നലെ 40 പേർ മരിച്ചതോടെ യുകെയിലെ മരണസംഖ്യ 177 ആയി ഉയർന്നു; ഇന്നലെ മാത്രം പോസിറ്റീവ് ആയത് 714 പേർ; രോഗികളുടെ എണ്ണം 4000 ആയി ഉയർന്നത് ഞൊടിയിടയിൽ; ഇപ്പോഴും തിരിച്ചറിയപ്പെടാത്ത അനേകം രോഗികൾ ഉണ്ടെന്ന് എൻഎച്ച്എസ്; കൊറോണ ബാധയെ എങ്ങനെ തടയണമെന്നറിയാതെ ബ്രിട്ടൻ

ഇന്നലെ 40 പേർ മരിച്ചതോടെ യുകെയിലെ മരണസംഖ്യ 177 ആയി ഉയർന്നു; ഇന്നലെ മാത്രം പോസിറ്റീവ് ആയത് 714 പേർ; രോഗികളുടെ എണ്ണം 4000 ആയി ഉയർന്നത് ഞൊടിയിടയിൽ; ഇപ്പോഴും തിരിച്ചറിയപ്പെടാത്ത അനേകം രോഗികൾ ഉണ്ടെന്ന് എൻഎച്ച്എസ്; കൊറോണ ബാധയെ എങ്ങനെ തടയണമെന്നറിയാതെ ബ്രിട്ടൻ

സ്വന്തം ലേഖകൻ

കൊറോണ നടത്തുന്ന സംഹാര താണ്ഡവത്തിൽ യുകെ മറ്റൊരു ഇറ്റലിയായിത്തീരുമെന്ന ആശങ്ക ശക്തമായി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് ഇന്നലെ മാത്രം 40 പേർ മരിക്കുകയും മൊത്തം മരണംസഖ്യ 177 ആയി ഉയരുകയും ചെയ്തു.ഇന്നലെ മാത്രം പോസിറ്റീവ് ആയി രോഗികളുടെ പട്ടികയിൽ ചേർക്കപ്പെട്ടത് 714 പേരാണ്. രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം 4000 ആയി ഉയർന്നത് ഞൊടിയിടയിലാണ്. ഇപ്പോഴും തിരിച്ചറിയപ്പെടാത്ത അനേകം രോഗികൾ ഉണ്ടെന്ന് എൻഎച്ച്എസ് വെളിപ്പെടുത്തിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ കൊറോണ ബാധയെ എങ്ങനെ തടയണമെന്നറിയാതെ ബ്രിട്ടൻ കടുത്ത പ്രതിസന്ധിയിലായിത്തീർന്നിരിക്കുകയാണ്.

അനുദിനം വ്യാപനം ശക്തിപ്പെട്ട് കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ പിടിച്ച് കെട്ടുന്നതിനായി രാജ്യത്തെ പബുകൾ, ബാറുകൾ, റസ്റ്റോറന്റുകൾ തുടങ്ങിയവ രാത്രിയിൽ പ്രവർത്തിക്കാതെ അടച്ച് പൂട്ടണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഉത്തരവിട്ട് തൊട്ട് പിന്നാലെയാണ് കൊറോണ കവർന്ന ജീവിതങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ കണക്കുകൾ പുറത്ത് വന്നിരിക്കുന്നത്. ഇന്നലെ മരിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ ആൾക്ക് 99 വയസാണുള്ളത്. ഇന്നലെ മരിച്ചിരിക്കുന്നവരിൽ 18 പേരും ലണ്ടനിലുള്ളവരാണ്.ഇത്തരത്തിൽ യുകെയിലെ കൊറോണയുടെയും തലസ്ഥാനമായി ലണ്ടൻ തുടരുകയാണ്.

വെയിൽസിൽ ഇന്നലെ കൊറോണ ബാധിച്ച് ഇന്നലെ മൂന്നാമത്തെ മരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്‌കോട്ട്ലൻഡിൽ കോവിഡ് 19 ബാധിച്ച് ആറ് പേരാണ് ഇതുവരെ മരിച്ചിരിക്കുന്നത്. നോർത്തേൺ അയർലണ്ടിലാകട്ടെ ഒരാൾ മാത്രമാണ് മരിച്ചിരിക്കുന്നത്.ഔദ്യോഗികമായ കണക്കനുസരിച്ച് യുകെയിൽ മൊത്തത്തിൽ 3983 കൊറോണ രോഗികളുണ്ടെന്നാണ് സ്ഥിരീകരിച്ചതെങ്കിലും യഥാർത്ഥത്തിൽ ഇതിലുമെത്രയോ പേർക്ക് അസുഖം ബാധിച്ചിട്ടുണ്ടെന്നാണ് സൂചന. നിരവധി രോഗികൾ ഇപ്പോഴും തിരിച്ചറിയപ്പെടാതെ തെരുവുകളിലൂടെ കറങ്ങി നടക്കുന്നുണ്ടെന്നും ഇത്തരക്കാരിലൂടെയാണ് രോഗപ്പകർച്ച ത്വരിതപ്പെടുന്നതെന്നുമാണ് എൻഎച്ച്എസ് മുന്നറിയിപ്പേകുന്നത്.

1,80,000 പേർക്കെങ്കിലും യുകെയിൽ നിലവിൽ കോവിഡ് 19 ബാധിച്ചിട്ടുണ്ടെന്നാണ് ഒഫീഷ്യലുകൾ ഭയപ്പെടുന്നത്. 1000 കൊറോണ രോഗികളിൽ ഒരാൾ വീതമാണ് മരിക്കുന്നതെന്ന് എക്സ്പർട്ടുകൾ മുന്നോട്ട് വയ്ക്കുന്ന കണക്കും യുകെയിലെ ഇപ്പോഴത്തെ മരണനിരക്കും വച്ച് നോക്കിയാൽ ഇത് ശരിയാവാൻ സാധ്യയേറെയാണ്. സ്‌കോട്ട്ലൻഡിൽ 322 കേസുകളും ആറ് മരണവും നോർത്തേൺ അയർലണ്ടിൽ 86 കേസുകളും ഒരു മരണവും നോർത്ത് വെസ്റ്റിൽ 220 കേസുകളും 12 മരണവും വെയിൽസിൽ 191 കേസുകളും മൂന്ന് മരണവും സൗത്ത് വെസ്റ്റിൽ 140 കേസുകളും 11 മരണവും യോർക്ക്ഷെയർ ആൻഡ് നോർത്ത് ഈസ്റ്റിൽ അഞ്ച് മരണവും 194 കേസുകളും മിഡ്ലാൻഡ്സിൽ 282 കേസുകളും 36 മരണവും ഈസ്റ്റ് ആംഗ്ലിയയിൽ 147 കേസുകളും അഞ്ച് മരണവും ലണ്ടനിൽ 1221 കേസുകളും 51 മരണവും സൗത്ത് ഈസ്റ്റിൽ 340 കേസുകളും 28 മരണവും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.ഇതിന് പുറമെ സ്ഥലം തിരിച്ചറിയാത്ത രോഗികളുടെ എണ്ണം 840ഉം മരണം പത്തായും ഉയർന്നിട്ടുമുണ്ട്.

യുകെയിലെ ജനങ്ങൽ പകുതിയെങ്കിലും പേർ സെൽഫ് ഐസൊലേഷനിലേക്ക് പോവുകയും സോഷ്യൽ ഡിസ്റ്റൻസിങ് നിയമങ്ങൾ അനുസരിക്കുകയും ചെയ്തില്ലെങ്കിൽ കൊറോണയെ പ്രതിരോധിക്കാനായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ സ്വീകരിച്ചിരിക്കുന്ന നയങ്ങൾ പരാജയപ്പെടുമെന്നും എൻഎച്ച്എസ് വർധിച്ച് വരുന്ന രോഗികളെ ഉൾക്കൊള്ളാനാവാതെ കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തുമെന്നുമാണ് നമ്പർ 10 എക്സ്പർട്ടുകൾ കടുത്ത മുന്നറിയിപ്പേകുന്നത്. വീടിന് പുറത്തിറങ്ങരുതെന്നും സെൽഫ് ഐസൊലേഷനിലേക്ക് പോകണമെന്നും വൽനറബിളായ 1.4 മില്യൺ ബ്രിട്ടീഷുകാർക്ക് എൻഎച്ച്എസ് തിങ്കളാഴ്ച അറിയിപ്പ് നൽകുമെന്നാണ് റിപ്പോർട്ട്.നേരത്തെ തന്നെ പലവിധ രോഗങ്ങളാൽ പാടുപെടുന്ന ഇവർക്ക് കൊറോണ പിടിപെട്ട് അപകടം സംഭവിക്കാൻ സാധ്യതയേറിയതിനാലാണ് ഈ മുന്നറിയിപ്പേകുന്നത്.

കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ സൂപ്പർമാർക്കറ്റുകളിൽ നിന്നും ഓൺലൈനിൽ നിന്നും ആവശ്യത്തിൽ കൂടുതൽ സാധനങ്ങൾ വാങ്ങി വീടുകളിൽ സംഭരിക്കുന്നവരുടെ എണ്ണം കൂടി വരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇത്തരത്തിൽ പർച്ചേസ് ചെയ്ത് അനാവശ്യ ക്ഷാമം ഉണ്ടാക്കരുതെന്നും രാജ്യത്ത് ഭക്ഷ്യസാധനങ്ങളും മറ്റ് അവശ്യ സാധനങ്ങളും ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് അധികൃതർ ആവർത്തിച്ച് അറിയിക്കുന്നതിനെ ചെവിക്കൊള്ളാതെയാണ് ഷോപ്പർമാർ സൂപ്പർമാർക്കറ്റുകളിലേക്ക് മലവെള്ളം പോലെ ഒഴുകിയെത്തി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത്. സ്വാർത്ഥതയോടെയുള്ള ഈ ഷോപ്പിങ് സാധനങ്ങൾക്ക് വേണ്ടിയുള്ള കൈയാങ്കളിയിൽ കലാശിക്കുന്ന നിരവധി സംഭവങ്ങളാണ് ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

യുകെയിൽ ഏറ്റവും കൂടുതൽ കൊറോണ രോഗികളും മരണവും സംഭവിച്ച് കൊണ്ടിരിക്കുന്നത് ലണ്ടനിലായതിനാൽ നഗരത്തെ രാത്രിയിൽ ലോക്ക്ഡൗൺ ചെയ്യുമെന്ന് ബോറിസ് ജോൺസൻ ഉത്തരവിട്ട് അധികം വൈകുന്നതിന് മുമ്പാണ് നഗരത്തിൽ ഇന്നലെ മാത്രം കൊറോണ ബാധിച്ച് 18 മരണങ്ങൾ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. പുതിയ നീക്കത്തിന്റെ ഭാഗമായി നഗരത്തിലെ പബുകളും ബാറുകളും റസ്റ്റോറന്റുകളും ക്ലബുകളും അടച്ചിടുന്നതായിരിക്കും. നഗരത്തിലെ ഒമ്പത് മില്യൺ പേരും നിലവിൽ കൊറോണ ബാധയുണ്ടാകുമെന്ന കടുത്ത ഭീഷണിയിലാണുള്ളത്.

കൊറോണ രൂക്ഷമാകുന്ന സാഹചര്യത്തിലും സർക്കാർ മുന്നറിയിപ്പ് അവഗണിച്ച് ലണ്ടനിലെ പബുകളിലും ബാറുകളിലും റസ്റ്റോറന്റുകളിലും നിരവധി പേർ കൂട്ടം ചേർന്ന് ഇരിക്കുന്നത് ഇവിടെ വൈറസ് ബാധ ത്വരിതപ്പെടുത്തുന്നതിന് വഴിയൊരുക്കുന്നുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് കടുത്ത നടപടിയിലേക്ക് ബോറിസ് പ്രവേശിച്ചിരിക്കുന്നത്.നഗരത്തിലെ പബ്ലിക്ക് ട്രാൻസ്പോർട്ട് സംവിധാനങ്ങളും തിരക്കേറിയ തെരുവുകളും കൊറോണ വ്യാപിപ്പിക്കുന്നതിൽ പങ്ക് വഹിക്കുന്നുവെന്ന ആശങ്കയും ശക്തമാണ്. സർക്കാരും മറ്റ് ഏജൻസികളും കൊറോണയെക്കുറിച്ച് ആവർത്തിച്ച് മുന്നറിയിപ്പേകിയിട്ടും തലസ്ഥാനത്തുള്ളവർ അതിനെ വേണ്ടത്ര ഗൗരവത്തിലെടുക്കാത്തതാണ് ഇവിടെ രോഗം നിയന്ത്രണാതീതമായിരിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP