Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ഇന്ന് ലണ്ടൻ ട്യൂബിലെ 40 സ്റ്റേഷനുകൾ അടയ്ക്കും; വരുംദിവസങ്ങളിൽ ട്യൂബും ബസുകളും അടക്കം സകലതും അടച്ച് പൂട്ടിയേക്കും; കൊറോണയെ തടയാൻ ലണ്ടൻ സ്വയം ക്വോറന്റീൻ ചെയ്യുന്നത് ഇങ്ങനെ; താൽക്കാലിക മോർച്ചറികൾ ഒരുക്കി മരണം നേരിടാൻ ലോക്കൽ കൗൺസിലുകളും

ഇന്ന് ലണ്ടൻ ട്യൂബിലെ 40 സ്റ്റേഷനുകൾ അടയ്ക്കും; വരുംദിവസങ്ങളിൽ ട്യൂബും ബസുകളും അടക്കം സകലതും അടച്ച് പൂട്ടിയേക്കും; കൊറോണയെ തടയാൻ ലണ്ടൻ സ്വയം ക്വോറന്റീൻ ചെയ്യുന്നത് ഇങ്ങനെ; താൽക്കാലിക മോർച്ചറികൾ ഒരുക്കി മരണം നേരിടാൻ ലോക്കൽ കൗൺസിലുകളും

സ്വന്തം ലേഖകൻ

യുകെയിൽ കൊറോണ ബാധിച്ച് 104 പേർ മരിക്കുകയും 2626 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ രാജ്യത്തുകൊറോണയെ പിടിച്ച് കെട്ടുന്നതിന് കൂടുതൽ കടുത്ത നടപടികളും നിയന്ത്രണങ്ങളും വരുന്നുവെന്ന് റിപ്പോർട്ട്. ആളുകൾ കൂടുന്നത് ഒഴിവാക്കുന്നതിനായി ഇന്ന് ലണ്ടൻ ട്യൂബിലെ 40 സ്റ്റേഷനുകൾ അടയ്ക്കാൻ ഒരുങ്ങുകയാണ്. ഇതിന് പുറമെ വരുംദിവസങ്ങളിൽ ട്യൂബും ബസുകളും അടക്കം സകലതും അടച്ച് പൂട്ടാനും നീക്കം സജീവമാണ്. കൊറോണയെ തടയാൻ ലണ്ടൻ സ്വയം ക്വോറന്റീൻ ചെയ്യുന്നത് ഇത്തരത്തിലാണ്. ഇതിനിടെ കൊറോണ മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ താൽക്കാലിക മോർച്ചറികൾ ഒരുക്കി മരണം നേരിടാൻ ലോക്കൽ കൗൺസിലുകളും തയ്യാറെടുക്കുന്നുണ്ട്.

ലണ്ടനിൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കൊറോണ ബാധ ശക്തമാകുന്ന സാഹചര്യത്തിലാണ് സർവീസ് വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ വിശദീകരിക്കുന്നു. ഇതിന്റെ ഭാഗമായി അനാവശ്യ യാത്രകളെല്ലാം ഒഴിവാക്കണമെന്നും ടിഎഫ്എൽ ജനത്തോട് നിർദ്ദേശിക്കുന്നുണ്ട്. വെള്ളിയാഴ്ച മുതൽ വാട്ടർലൂ ആൻഡ് സിറ്റി ലൈൻ, നിർത്തി വയ്ക്കും. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നൈറ്റ് ട്യൂബ് സർവീസുമുണ്ടാകില്ല. ഇതിന് പുറമെയാണ് ഇന്ന് മുതൽ 40 ലണ്ടൻ അണ്ടർ ഗ്രൗണ്ട് സ്റ്റേഷനുകൾ അടച്ച് പൂട്ടാൻ ടിഎഫ്എൽ തീരുമാനച്ചിരിക്കുന്നത്.

കൊറോണ ഭീഷണിയാൽ ലണ്ടൻ ബസ് സർവീസ് വളരെ കുറച്ച് സർവീസുകൾ മാത്രമേ നടത്തുന്നുള്ളൂ. വളരെ അത്യാവശ്യമാണെങ്കിൽ മാത്രമേ ലണ്ടനിലെ പബ്ലിക്ക് ട്രാൻസ്പോർട്ട് സംവിധാനം ഉപയോഗിക്കാവൂ എന്ന് ഏവർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ലണ്ടൻ അണ്ടർ ഗ്രൗണ്ടിലെ ലേറ്റ് സർവീസുകൾ തുടരുമെങ്കിലും അത് അത്യാവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്ന നിർദ്ദേശം ശക്തമാണ്. എന്നാൽ ഓവർ ഗ്രൗണ്ട് സർവീസുകൾ വെട്ടിക്കുറക്കുന്നതാണ്. ഇതിന്റെ ഭാഗമായി ടിഎഫ്എൽ റെയിലും ഡിഎൽആർ , ട്രാം എന്നിവ ഓവർഗ്രൗണ്ട് സർവീസുകൾ വെട്ടിക്കുറയ്ക്കും. ഇതിനാൽ വരും ദിവസങ്ങളിൽ യാത്രക്കൊരുങ്ങുന്നവർ ഏറ്റവും പുതിയ വിവരങ്ങൾക്കായി ടിഎഫ്എൽ ലൈവ് അപ്ഡേറ്റുകൾ ശ്രദ്ധിക്കണമെന്ന നിർദ്ദേശമുണ്ട്.

ബേക്കർലൂ ലൈനിലെ ലാംബെത്ത് നോർത്ത്, റീജന്റ്സ് പാർക്ക്, വാർ വിക്ക് അവന്യൂ, കിബേൺ പാർക്ക്, ചാറിങ് ക്രോസ് എന്നിവയും സെൻട്രൽ ലൈനിലെ ഹോളണ്ട് പാർക്ക്, ക്യൂൻസ് വേ, ലങ്കാസ്റ്റർ ഗേറ്റ്, ചാൻസെറി ലെയിന്, റെഡ്ബ്രിഡ്ജ് എന്നിവയും സർക്കിൾ ലൈനിലെ ബേസ് വാട്ടർ, ഗ്രേറ്റ് പോർട്ട്ലാൻഡ് സ്ട്രീറ്റ്, ബാർബികൻ എന്നിവയും ഡിസ്ട്രിക്ട് ലൈനിലെ ബോ റോഡ്, സ്റ്റെഫാനി ഗ്രീൻ, മാൻഷൻ ഹൗസ്, ടെംപിൾ സെന്റ് ജെയിംസ് പാർക്ക് , ഗ്ലൗസെസ്റ്റർ റോഡ് എന്നിവയും ജൂബിലീ ലൈനിലെ സ്വിസ് കോട്ടേജ്, സെന്റ് ജോണ്സ് വുഡ്, ബെർമോൺഡ്സെയിലെ സൗത്ത് വാർക്ക് എന്നിവയും ഇന്ന് അടച്ച് പൂട്ടുന്ന സ്റ്റേഷനുകളിൽ ഉൾപ്പെടുന്നു.ഇതിന് പുറമെ നോർത്തേൺ ലൈനിലെയും പിക്കാഡില്ലി ലൈനിലെയും വിക്ടോറിയ ലൈനിലെയും ചില സ്റ്റേഷനുകളും അടച്ച് പൂട്ടുന്ന 40 സ്റ്റേഷനുകളിൽ പെടുന്നു.

യുകെയിൽ കൊറോണ മരണങ്ങൾ വർധിക്കുന്ന സാഹര്യത്തിൽ കൗൺസിലുകൾ ടെന്റുകൾക്കുള്ളിൽ താൽക്കാലിക മോർച്ചറിളൊരുക്കുന്നുവെന്ന് റിപ്പോർട്ട്. ലണ്ടനിലെ ഹോർസെഫെറി റോഡിലെ വെസ്റ്റ് മിൻസ്റ്റർ പബ്ലിക്ക് മോർച്ചറിക്ക് മുന്നിൽ താൽക്കാലിക മോർച്ചറിയൊരുക്കി കപ്പാസിറ്റി വർധിപ്പിക്കാൻ തൊഴിലാളികളെത്തിയിട്ടുണ്ട്.നിലവിൽ നൂറോളം മൃതദേഹങ്ങളാണ് ഇവിടെ സൂക്ഷിക്കാൻ സാധിക്കുന്നത്.

താൽക്കാലിക മോർച്ചറി കൂടി വരുന്നതോടെ കപ്പാസിറ്റി ഇരട്ടിയാക്കാനാവും. ഇത്തരത്തിൽ വിവിധ കൗൺസിലുകൾ താൽക്കാലിക മോർച്ചറികൾ നിർമ്മിക്കാനൊരുങ്ങുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP