Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്നലെ 14 പേർ മരിച്ചതോടെ ബ്രിട്ടനിലെ കൊറോണ മരണസംഖ്യ 35 ആയി ഉയർന്നു; 1372പേർ രോഗബാധിതർ; ഒരു വർഷത്തിലേറെ മഹാവ്യാധി നീണ്ട് പോകുമെന്നും 80 ശതമാനം പേരെയും ബാധിക്കുമെന്നും എൻഎച്ച്എസിന്റെ രഹസ്യ റിപ്പോർട്ട്; 80 ലക്ഷം പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാകും; നഴ്സുമാരെയും ഡോക്ടർമാരെയും രക്ഷിക്കാൻ വഴികളേതുമില്ല

ഇന്നലെ 14 പേർ മരിച്ചതോടെ ബ്രിട്ടനിലെ കൊറോണ മരണസംഖ്യ 35 ആയി ഉയർന്നു; 1372പേർ രോഗബാധിതർ; ഒരു വർഷത്തിലേറെ മഹാവ്യാധി നീണ്ട് പോകുമെന്നും 80 ശതമാനം പേരെയും ബാധിക്കുമെന്നും എൻഎച്ച്എസിന്റെ രഹസ്യ റിപ്പോർട്ട്; 80 ലക്ഷം പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാകും; നഴ്സുമാരെയും ഡോക്ടർമാരെയും രക്ഷിക്കാൻ വഴികളേതുമില്ല

സ്വന്തം ലേഖകൻ

യുകെയിലും കൊറോണ എന്ന മഹാരോഗം അതിന്റെ കരുണയില്ലാത്ത മനുഷ്യക്കുരുതി ത്വരിതഗതിയിലാക്കിയെന്ന് ഏറ്റവും പുതിയ കണക്കുകൾ മുന്നറിയിപ്പേകുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്നലെ മാത്രം 14 പേരാണ് രാജ്യത്തുകൊറോണ കാരണം മരിച്ചിരിക്കുന്നത്. ഇതോടെ യുകെയിലെ ഇതുവരെയുള്ള കൊറോണ മരണസംഖ്യ 35 ആയിത്തീരുകയും രോഗബാധിതരുടെ എണ്ണം 1372 ആയി വർധിക്കുകയും ചെയ്തു.കോവിഡ്-19 വന്ന പോലെ തിരിച്ച് പോകില്ലെന്നും ഒരു വർഷത്തിലേറെ ഈ മഹാവ്യാധി യുകെയിലും മറ്റിടങ്ങളിലും താണ്ഡവമാടുമെന്നും യുകെയിലെ 80 ശതമാനം പേരെയും ഇത് ബാധിക്കുമെന്നും എൻഎച്ച്എസിന്റെ രഹസ്യ റിപ്പോർട്ട് പ്രവചിക്കുന്നുണ്ട്. ഇതിനിടെ രാജ്യത്തെ 80 ലക്ഷം പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാവുകയും ചെയ്യും. നഴ്സുമാരെയും ഡോക്ടർമാരെയും രക്ഷിക്കാൻ വഴികളേതുമില്ലെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

ഇതുവരെ യുകെയിൽ 40,279 പേരാണ് കോവിഡ്-19 ടെസ്റ്റിന് വിധേയരായിരിക്കുന്നതെന്ന് ഇന്നലെ രാവിലെ ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പുറത്ത് വിട്ട കണക്കുകൾ വെളിപ്പെടുത്തുന്നു. ഈ കടുത്ത സാഹചര്യത്തിൽ രാജ്യത്തെ പ്രായമായവർ നാല് മാസത്തേക്ക് സ്വയം ഐസൊലേഷന് വിധേയരാക്കിയേക്കുമെന്നാണ് ഹാൻകോക്ക് സൂചന നൽകുന്നത്. ഇതുവരെ പരിശോധനക്ക് വിധേയരായവരിൽ 38907 പേരുടെ ഫലം നെഗറ്റീവും 1372 പേരുടെ ഫലം പോസിറ്റീവുമായിരിക്കുകയാണ്.രോഗം പിടിപെട്ട ബ്രിസ്റ്റോളിലെ 59കാരനായ നിക്ക് മാത്യൂസ് മരിച്ചുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ കൊറോണ വൈറസ് ഇരയാണ് ഇയാൾ.

2021 സ്പ്രിങ് സീസൺ വരെ ബ്രിട്ടനിലെ കൊറോണ വിളയാട്ടം തുടരുമെന്നാണ് എൻഎച്ച്എസിന്റെ രഹസ്യ റിപ്പോർട്ടിൽ പ്രവചനമുള്ളത്. എൻഎച്ച്എസ്, പൊലീസ്, ഫയർ ബ്രിഗേഡ് എന്നിവയിലെ ജീവനക്കാരെ ഈ മഹാരോഗം അതിനിടെ എത്തരത്തിൽ ബാധിക്കുമെന്നും ഈ റിപ്പോർട്ട് എടുത്ത് കാട്ടുന്നു. പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ പ്രിപ്പയർഡ്നെസ് ആൻഡ് റെസ്പോൺസ് ടീമാണ് ഇത് സംബന്ധിച്ച പുതിയ രേഖ തയ്യാറാക്കിയിരിക്കുന്നത്. കൊറോണ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഹെൽത്ത് കെയർ വർക്കർമാർ അടക്കമുള്ളവർ വീടുകളിൽ തന്നെ കഴിയണമെന്നാണ് പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ നാഷണൽ ഇൻഫെക്ഷൻ സർവീസ് ഡെപ്യുട്ടി ഡയറക്ടറായ ഡോ. സൂസൻ ഹോപ്കിൻസ് നിർദേശിക്കുന്നത്.

ഇതിലൂടെ മാത്രമേ രോവ്യാപനം കുറയ്ക്കാൻ സാധിക്കുകയുള്ളുവെന്നും സൂസൻ ഓർമിപ്പിക്കുന്നു. ഈ രോഗം 12 മാസങ്ങൾ യുകെയിൽ വിളയാടുമെന്നും ഇതറിഞ്ഞ് ജനം ശരിക്കും പരിഭ്രാന്തിയിലായിട്ടുണ്ടെന്നുമാണ് യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയിലെ മെഡിസിൻ പ്രഫസറായ പോൾ ഹണ്ടർ പറയുന്നത്. രോഗം മൂർധന്യത്തിലെത്തുന്ന വേളയിൽ ഏത് സമയത്തും എൻഎച്ച്എസ്, പോലുള്ള അവശ്യ സർവീസുകളിൽ നിർണായക സേവനം അനുഷ്ഠിക്കുന്ന അഞ്ച് മില്യൺ പേരിൽ അഞ്ച് ലക്ഷം പേർക്ക് ഏത് നിമിഷവും കൊറോണ പിടിപെടുമെന്നും ഈ രഹസ്യരേഖ മുന്നറിയിപ്പേകുന്നു. ഇത്തരത്തിൽ രോഗബാധിതരാകുന്നതിൽ എൻഎച്ച്എസിലെ ഒരു മില്യൺ പേരും സോഷ്യൽ കെയറിലെ 1.5 മില്യൺ പേരുമുൾപ്പെടും.

യുകെയിലാകമാനം കൊറോണ വൈറസ് നടത്തുന്ന താണ്ഡവം നാൾക്ക് നാൾ രൂക്ഷമാകുന്ന സാഹചര്യത്തിലും എൻഎച്ച്എസ് ജോലിക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ സർക്കാർ മനുഷ്യത്വരഹിതമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന വിമർശനമാണുയർന്നിരുന്നത്. എൻഎച്ച്എസ് ജീവനക്കാർക്ക് ന്യൂമോണിയയോ അസാധാരണമായ ശ്വാസം മുട്ടലോ ഉണ്ടാകാതെ അവരെ കൊറോണ പരിശോധനക്ക് വിധേയമാക്കില്ലെന്ന ക്രൂരമായ നിലപാടാണ് അധികൃതർ പുലർത്തുന്നത്. ഇത് പ്രകാരം ഈ കൊറോണക്കാലത്ത് പനിയും ചുമയും വന്നാൽ പോലും അവർ ജോലി തുടരണമെന്നതാണ് നിഷ്‌കർഷിച്ചിരിക്കുന്നത്.നിത്യേന നൂറു കണക്കിന് രോഗികളെ കൈകാര്യം ചെയ്യുന്ന എൻഎച്ച്എസിലെ നഴ്‌സുമാർക്കും ഡോക്ടർമാർക്കും കെയറർമാർക്കും ഒരു പരിഗണനയും നൽകാതെസർക്കാർ മുന്നോട്ട് പോകാൻ തുടങ്ങിയതോടെ മലയാളി നഴ്‌സുമാർ ആശങ്കയുടെ നടുക്കടലിലായിത്തീർന്നിട്ടുണ്ട്.

വെറും 66 ദിവസങ്ങൾക്ക് മുമ്പ് ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ നിന്നും പൊട്ടിപ്പുറപ്പെട്ട രോഗമാണ് ഇത്രയും കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നതെന്ന് മനുഷ്യരാശിക്ക് കടുത്ത ഭീഷണിയുയർത്തുകയും വൈദ്യശാസ്ത്രത്തെ വെല്ലുവിളിക്കുകയും ചെയ്തുകൊണ്ട് അതിന്റെ സംഹാരതാണ്ഡവം തുടരുകയാണ്. ഭൂമിയിലാകമാനമുള്ള ഒന്നരലക്ഷം പേരിലേക്കാണ് ഇത് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പകർന്നിരിക്കുന്നത്. ഇതോടെ രണ്ടാം ലോകമഹായുദ്ധ കാലത്തിന് സമാനമായ രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്.അതായത് ആ യുദ്ധകാലത്തേത് പോലെ യൂറോപ്യൻരാജ്യങ്ങളും യുഎസും തങ്ങളുടെ അതിർത്തികൾ അടച്ച് പൂട്ടുന്ന അവസ്ഥയാണുള്ളത്.

പൗരന്മാരോട് കഴിയുന്നതും വീടുകൾക്കുള്ളിൽ തന്നെ ഇരിക്കാൻ നിർദ്ദേശം നൽകിയിട്ടുമുണ്ട്.താരതമ്യേന പ്രതിരോധ ശേഷി കൂടിയവരുള്ള ആഫ്രിക്കൻ ഭൂഖണ്ഡത്തെ പോലും ഏറ്റവും ഒടുവിൽ കൊറോണ കീഴക്കിയെന്ന ഭീതിദമായ റിപ്പോർട്ടുകളാണ് ഏറ്റവും പുതുതായി പുറത്ത് വന്നിരിക്കുന്നത്.ഇത്തരത്തിൽ വെറും രണ്ട് മാസം കൊണ്ടാണ് ലോകം പേടിപ്പെടുത്തുന്ന രീതിയിൽ മാറി മറിഞ്ഞിരിക്കുന്നത്. ഈ നൂറ്റാണ്ടിലെ ഏറ്റവും പേടിപ്പെടുത്തുന്ന നാളുകളാണ് മനുഷ്യരാശിയെ കാത്തിരിക്കുന്നതെന്നാണ് വിവിധ പ്രവചനങ്ങൾ മുന്നറിയിപ്പേകുന്നത്.ജീവനുകൾ കവരുന്നതിന് പുറമെ ലോകത്തിന്റെ സമ്പദ് വ്യവസ്ഥയെ കീഴ്മേൽ മറിക്കാനും കൊറോണ കാരണമായിത്തീരുമെന്നതിന്റെ ലക്ഷണങ്ങൾ ഇപ്പോൾ തന്നെ അനുഭവത്തിൽ വന്നിട്ടുണ്ട്.

ജൂണിന് മുമ്പായി ഈ മഹാരോഗത്തെ പിടിച്ച് കെട്ടാൻ സാധിച്ചില്ലെങ്കിൽ രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പായി ലോകത്തെ ബാധിച്ച മഹാസാമ്പത്തികമാന്ദ്യം ആവർത്തിക്കുമെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞന്മാർ മുന്നറിയിപ്പേകുന്നത്.കൊറോണയെ തുടർന്ന് സാമ്പത്തിക പ്രവർത്തനങ്ങളും സ്ഥാപനങ്ങളും അടച്ച് പൂട്ടേണ്ടി വന്നത് സമ്പദ് വ്യവസ്ഥകളെ സാരമായി ബാധിക്കാൻ തുടങ്ങിയിട്ടുണ്ട്. ലോകമെമ്പാടും റസ്റ്റോറന്റുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും സിനിമാ തിയേറ്ററുകളും അടച്ച് പൂട്ടാൻ തുടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ നിരവധി എയർലൈൻ കമ്പനികളും കടുത്ത ഭീഷണിയിലായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP