Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫലസ്തീന് നേരെയും സിറിയക്ക് നേരെയും റോക്കറ്റ് ആക്രമണം നടത്തി ഇസ്രയേൽ; ഗസ്സ സ്ട്രിപ്പിൽ നിന്നുള്ള ആക്രമണത്തിന് തിരിച്ചടി നൽകി സിറിയയും; പശ്ചിമേഷ്യ ഒരിടവേളക്ക് ശേഷം വീണ്ടും സംഘർഷഭരിതമാകുന്നു

ഫലസ്തീന് നേരെയും സിറിയക്ക് നേരെയും റോക്കറ്റ് ആക്രമണം നടത്തി ഇസ്രയേൽ; ഗസ്സ സ്ട്രിപ്പിൽ നിന്നുള്ള ആക്രമണത്തിന് തിരിച്ചടി നൽകി സിറിയയും; പശ്ചിമേഷ്യ ഒരിടവേളക്ക് ശേഷം വീണ്ടും സംഘർഷഭരിതമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

ദമാസ്‌കസ്: ഒരിടവേളയ്ക്ക ശേഷം പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമാകുന്നു. അമേരിക്കൻ പ്രസിഡന്റിന്റെ പശ്ചിമേഷ്യൻ സമാധാന പദ്ധതിയെ ഐക്യരാഷ്ട്ര സഭയും ഫലസ്തീൻ നേതാക്കളും തള്ളിയതിന് പിന്നാലെയാണ് ഇസ്രയേൽ വീണ്ടും ഫലസ്തീനും സിറിയക്കും നേരെ റോക്കറ്റ് ആക്രമണം നടത്തിയത്. സിറിയൻ തലസ്ഥാനമായ ദമാസ്‌കസിലാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. 21 മിസൈലുകളാണ് ദമാസ്‌കസിലേക്ക് ഇസ്രയേൽ വർഷിച്ചത്. അതേസമയം ഇസ്രയേൽ തൊടുത്ത മിസൈലുകൾ സിറിയ വെടിവച്ചിട്ടു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.

സിറിയൻ വ്യോമപാത ഏതെങ്കിലും തരത്തിൽ ലംഘിക്കപ്പെട്ടാൽ അതിനെ ശത്രുക്കളുടെ സൈനിക ആക്രമണമായി കണക്കാക്കുമെന്ന് സിറിയ മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഫലസ്തീന് നേരെയും ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതികൾക്ക് തിരിച്ചടി നേരിട്ടതോടെയാണ് ഇസ്രയേൽ ആക്രമണം രൂക്ഷമായത്.

സിറിയയിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധ വകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്. സിറിയയിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും 21 മിസൈലുകളാണ് വർഷിച്ചതെന്നും ഐഡിഎഫ് (ഇറാൻ ഡിഫൻസ് ഫോഴ്സ്) അറിയിച്ചു. അതേസമയം ആക്രമണം സംബന്ധിച്ച് വ്യാജ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്ന് സിറിയൻ ഭരണകൂടം അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരി 13നും ദമാസ്‌കസ് തലസ്ഥാനത്ത് ആക്രമണം നടത്തിയിരുന്നു. എന്നാൽ ആക്രമണത്തിന്റെ പിന്നിൽ തങ്ങളല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു.

ജനുവരി 28 നാണ് വിവാദമായ പശ്ചിമേഷ്യൻ സമാധാന പദ്ധതി ട്രംപ് വൈറ്റ് ഹൗസിൽ വെച്ച് പ്രഖ്യാപിക്കുന്നത്. ഇസ്രയേൽ-ഫലസ്തീൻ തർക്കത്തിൽ പരിഹാരം കാണാനായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വെച്ച പശ്ചിമേഷ്യൻ സമാധാന പദ്ധതിയിൽ വെസ്റ്റ്ബാങ്കിലെ ഇസ്രയേൽ അധിനിവേശത്തെ അംഗീകരിക്കുന്നു. ഒപ്പം ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേം തുടരുമെന്നും ട്രംപ് പ്രഖ്യാപിച്ചു. അതേ സമയം സ്വതന്ത്ര്യ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നെന്നും കിഴക്കൻ ജറുസലേം ഫലസ്തീന് തലസ്ഥാനമായി നൽകുമെന്നും ട്രംപ് പ്രഖ്യാപിച്ചു. പദ്ധതിയെ ഫലസ്തീൻ നേതാക്കൾ തള്ളിക്കളയുകയുകയായിരുന്നു. ഒപ്പം യു.എന്നും പദ്ധതിയെ അംഗീകരിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP