Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രിട്ടണിൽ നിലവിൽ ഉള്ള പാസ്പോർട്ടുകൾ കാലാവധി കഴിയും വരെ ഉപയോഗിക്കാം; മാർച്ച് മുതൽ പാസ്പോർട്ട് പുതുക്കുന്നവർക്ക് ഡാർക്ക് ബ്ലൂ പാസ്പോർട്ട്; ബ്രെക്സിറ്റ് ആഘോഷമാക്കാൻ പുതിയ പാസ്പോർട്ടും പുറത്തിറക്കി ബോറിസ് ജോൺസൻ

ബ്രിട്ടണിൽ നിലവിൽ ഉള്ള പാസ്പോർട്ടുകൾ കാലാവധി കഴിയും വരെ ഉപയോഗിക്കാം; മാർച്ച് മുതൽ പാസ്പോർട്ട് പുതുക്കുന്നവർക്ക് ഡാർക്ക് ബ്ലൂ പാസ്പോർട്ട്; ബ്രെക്സിറ്റ് ആഘോഷമാക്കാൻ പുതിയ പാസ്പോർട്ടും പുറത്തിറക്കി ബോറിസ് ജോൺസൻ

സ്വന്തം ലേഖകൻ

ബ്രെക്സിറ്റിന് ശേഷം ഏവരും ആവേശത്തോടെ കാത്തിരുന്ന ബ്രിട്ടന്റെ പരമ്പരാഗത ഡാർക്ക് ബ്ലൂ പാസ്പോർട്ട് പുറത്തിറക്കി പ്രധാനമന്ത്രി ബോറിസ് ജോൺസൻ രംഗത്തെത്തി.അടുത്ത മാസം മുതലായിരിക്കും ഇവ വിതരണം ചെയ്യുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം നിലവിൽ ഉള്ള പാസ്പോർട്ടുകൾ കാലാവധി കഴിയും വരെ ഉപയോഗിക്കാം. മാർച്ച് മുതൽ പാസ്പോർട്ട് പുതുക്കുന്നവർക്ക് ഡാർക്ക് ബ്ലൂ പാസ്പോർട്ടായിരിക്കും ലഭിക്കുന്നത്. ബ്രെക്സിറ്റ് ആഘോഷമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പാസ്പോർട്ട് ബോറിസ് തിരക്കിട്ട് പുറത്തിറക്കിയിരിക്കുന്നത്.

1920 മുതൽ ബ്രിട്ടീഷ് പാസ്പോർട്ട് പരമ്പരാഗതമായി ഡാർക്ക് ബ്ലൂ ആയിരുന്നു.തുടർന്ന് യുകെ യൂറോപ്യൻ യൂണിയനിൽ അംഗമായതിന് ശേഷം 1988ൽ മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ പാസ്പോർട്ട് പോലെ ഇത് ബർഗുണ്ടി നിറത്തിലുള്ളതായി മാറുകയായിരുന്നു. അതായത് 30 വർഷങ്ങൾക്ക് ശേഷം യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും വിടപറയുന്ന ഈ വേളയിൽ പാസ്പോർട്ടിന്റെ നിറം പരമ്പരാഗത ഡാർക്ക് ബ്ലൂവിലേക്ക് തന്നെ തിരിച്ച് പോവുകയാണ്. ഇത്തരത്തിൽ പാസ്പോർട്ട് പഴയ നിറത്തിലേക്ക് പോകുന്നുവെന്ന് ആദ്യമായി പ്രഖ്യാപിച്ചത് രണ്ട് വർഷങ്ങൾക്ക് മുമ്പ് അന്നത്തെ ഇമിഗ്രേഷൻ മിനിസ്റ്ററായിരുന്ന ബ്രാൻഡൻ ലെവിസായിരുന്നു.

യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്നതിന് അനുകൂലമായി വോട്ട് ചെയ്തതിരിക്കുന്നതിനാൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ ജനം ആഗ്രഹിക്കുന്നുവെന്നും അതിനാൽ പാസ്പോർട്ടിന്റെ നിറം മാറ്റുമെന്നുമായിരുന്നു ലെവിസ് അന്ന് വാഗ്ദാനം ചെയ്തിരുന്നത്.ഇത്തരത്തിലുള്ള ബ്ലൂ പാസ്പോർട്ട് ലീവ് ക്യാമ്പയിന്റെ പ്രതീകവുമായിത്തീർന്നിരുന്നു. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്ന വേളയിൽ നടത്തിയ ചരിത്രപ്രസിദ്ധമായ പാർട്ടിക്കിടയിൽ ഡൗണിങ് സ്ട്രീറ്റിൽ വച്ച് ബോറിസ് ഈ പാസ്പോർട്ട് ഉയർത്തിക്കാട്ടിയിരുന്നു.

മുൻ ലേബർ എംപിയും വോട്ട് ലീവ് ക്യാമ്പയിനറുമായ ഗിസെല സ്റ്റുവർട്ടിന് ഈ പാസ്പോർട്ട് കാണിച്ച് കൊടുക്കുന്ന ചിത്രം ബിസിനസ് സെക്രട്ടറി ആൻഡ്രിയ ലീഡ്സം ട്വീറ്റ് ചെയ്തിരുന്നു. യൂറോപ്യൻ യൂണിയൻ വിട്ടതോടെ യുകെയ്ക്ക് അതിന്റെ ദേശീയ ഐഡന്റിറ്റി തിരിച്ച് കൊണ്ടു വരുന്നതിനുള്ള അതുല്യ അവസരം ലഭിച്ചുവെന്നും അതിലൂടെ ലോകത്തിൽ രാജ്യത്തിന് പുതിയൊരു പാത ലഭിച്ചുവെന്നുമാണ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ വിവരിക്കുന്നത്. ബ്രിട്ടൻ പഴയ പാസ്പോർട്ട് ഡിസൈനിലേക്ക് തിരിച്ച് പോകുന്നതും അതിന്റെ ഭാഗമാണെന്നും പ്രീതി പറയുന്നു.

സമ്മറിന് മുമ്പ് തങ്ങളുടെ പാസ്പോർട്ട് പുതുക്കുന്ന ബ്രിട്ടീഷ് ഹോളിഡേ മെയ്‌ക്കർമാർക്ക് ഡാർക്ക് ബ്ലൂ പാസ്പോർട്ട് ലഭിച്ചേക്കില്ല. അതായത് ഡാർക്ക് ബ്ലൂ പാസ്പോർട്ട് പ്രിന്റ് ചെയ്യാൻ സമയം വേണ്ടതിനാലും പ്രിന്റ് ചെയ്ത് വച്ചിരിക്കുന്ന പഴയ യൂറോപ്യൻ യൂണിയൻ സ്‌റ്റൈലിലുള്ള ബർഗുണ്ടി കളറിലുള്ള പാസ്പോർ്ട്ട് ശേഷിക്കുന്നതിനാലുമാണിത്. പുതിയ പാസ്പോർട്ട് പ്രിന്റ്ചെയ്യുന്നതിന് അനുയോജ്യമായ രീതിയിൽ പ്രിന്റിങ് മെഷീനുകൾ ക്രമീകരിച്ച് വരുന്ന പ്രക്രിയ പുരോഗമിച്ച് വരുന്നേയുള്ളുവെന്നാണ് ഒഫീഷ്യലുകൾ പറയുന്നത്.2020 മധ്യത്തോടെ വിതരണം ചെയ്യുന്ന എല്ലാ പാസ്പോർട്ടുകളും ഡാർക്ക് ബ്ലൂ ആക്കാനാവുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP