Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ഋഷി സുനകിനും പ്രീതി പട്ടേലിനും ശേഷം മന്ത്രിസഭയിലെ മൂന്നാമൻ ഇന്ത്യയിൽ ജനിച്ച അലോക് തന്നെ; സുപ്രധാനമായ വ്യവസായ വകുപ്പിനൊപ്പം കാലാവസ്ഥാ വ്യതിയാനത്തിന്റെ കൂടി ചുമതല ഏൽപ്പിച്ചത് ഇന്ത്യക്കാരുടെ അഭിമാനത്തെ

ഋഷി സുനകിനും പ്രീതി പട്ടേലിനും ശേഷം മന്ത്രിസഭയിലെ മൂന്നാമൻ ഇന്ത്യയിൽ ജനിച്ച അലോക് തന്നെ; സുപ്രധാനമായ വ്യവസായ വകുപ്പിനൊപ്പം കാലാവസ്ഥാ വ്യതിയാനത്തിന്റെ കൂടി ചുമതല ഏൽപ്പിച്ചത് ഇന്ത്യക്കാരുടെ അഭിമാനത്തെ

സ്വന്തം ലേഖകൻ

ബോറിസ് മന്ത്രിസഭയിലെ ഒന്നാമനും രണ്ടാമനും ഋഷി സുനകും പ്രീതി പട്ടേലുമാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ലാതിരിക്കവെ മൂന്നാമനും ഇന്ത്യക്കാരൻ തന്നെയാണെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. സുപ്രധാനമായ ബിസിനസ് സെക്രട്ടറി സ്ഥാനത്തേക്ക് നിയമിച്ച അലോക് ശർമക്ക് മറ്റൊരു സുപ്രധാനമായ വകുപ്പിന്റെ ചുമതല കൂടി നൽകിയതോടെയാണ് ഇത് സ്ഥിരീകരിക്കപ്പെട്ടത്.

ഇതിനെ തുടർന്ന് ഈ വർഷം അവസാനം ഗ്ലാസ്‌കോയിൽ വച്ച് നടക്കുന്ന നിർണായകമായ യുഎൻ ക്ലൈമറ്റ് ചർച്ചയിൽ ശർമ പങ്കെടുക്കുന്നതായിരിക്കും. സിഒപി 26 സമ്മിറ്റിലേക്കുള്ള മന്ത്രിയായി ബോറിസ് മുൻ ഇന്റർനാഷണൽ എയ്ഡ് മിനിസ്റ്ററായ അലോക് ശർമയെ നിയോഗിച്ചിരിക്കുന്നതിൽ യുകെയിലെ ഇന്ത്യൻ സമൂഹം ഏറെ സന്തോഷമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ഈ ഇവന്റിന്റെ മുൻ പ്രസിഡന്റ് ക്ലാരി ഓ നെയിലിന് പകരക്കാരനായിട്ടാണ് ശർമ അവരോധിക്കപ്പെട്ടിരിക്കുന്നത്. ബോറിസ് മന്ത്രിസഭയിൽ ബിസിനസ്, എനർജി, ഇന്റസ്ട്രിയൽ സ്ട്രാറ്റജി എന്നിവയുടെ ചുമതലയാണ് ശർമ വഹിക്കുന്നത്.

Stories you may Like

ശർമയെ ബ്രിട്ടനിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ വകുപ്പിന്റെ ചുമതല കൂടി ഏൽപ്പിച്ചതിനെ സ്വാഗതം ചെയ്തുകൊണ്ട് ഗ്ലോബൽ ക്ലൈമറ്റ് ലീഡ് ഫോർ ചാരിറ്റി ക്രിസ്റ്റിയൻ എയ്ഡായ കാറ്റ് ക്രാമർ മുന്നോട്ട് വന്നിട്ടുണ്ട്.ഇത് നേരത്തെ ചെയ്യേണ്ടുന്ന കാര്യമായിരുന്നുവെന്നാണ് ക്രാമർ അഭിപ്രായപ്പെട്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗൗരവത്തെക്കുറിച്ച് മറ്റ് രാജ്യങ്ങളെയും ബോധവൽക്കരിക്കാൻ ശർമയ്ക്ക് കെൽപുണ്ടെന്നും ക്രാമർ പ്രതീക്ഷ പ്രകടിപ്പിച്ചു. യുകെയിലെ ഡികാർപബണൈസേഷൻ പ്രക്രിയകൾ ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നും അവർ നിർദേശിക്കുന്നു.

52 കാരനായ ശർമ ഇന്ത്യയിലാണ് ജനിച്ചതെങ്കിലും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലാണ് പഠിച്ച് വളർന്നത്. ഒരു അക്കൗണ്ടന്റായി പരിശീലനം നേടിയ ശർമ 2010ൽ ടോറി എംപിയാകുന്നതിന് മുമ്പ് ബാങ്കിങ് രംഗത്തായിരുന്നു പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ജൂലൈയിൽ ബോറിസ് കാബിനറ്റിൽ ഇന്റർനാഷണൽ ഡെവലപ്മെന്റ് മിനിസ്റ്ററാകുന്നതിന് മുമ്പ് ശർമ നിരവധി ജൂനിയർ ഗവൺമെന്റ് സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ചിരുന്നു.
ശർമയെ നിർണായക സ്ഥാനത്ത് നിയമിച്ചതിൽ എതിർപ്പുകളും ഉയരുന്നുണ്ട്.ക്ലൈമറ്റ് എമർജൻസിക്കെതിരെ പാർലിമെന്റിൽ 15 തവണ വോട്ട് ചെയ്തിരിക്കുന്ന ശർമയെ ഈ സ്ഥാനത്തേക്ക് നിയമിച്ചത് അനുചിതമാണെന്നാണ് ഗ്രീൻ പാർട്ടി എംപി കരോലിൻ ലൂക്കാസ് ആരോപിച്ചിരിക്കുന്നത്.നാം നേരിടുന്ന കാലാവസ്ഥാ വ്യതിയാനത്തെ വേണ്ടത്ര ഗൗരവത്തോടെ കാണാത്ത ശർമയെ ഈ സ്ഥാനത്തേക്ക് നിയമിച്ചത് ഇക്കാര്യത്തിൽ യുകെയ്ക്കുള്ള ആത്മാർത്ഥത ചോദ്യം ചെയ്യാനിടയാക്കുമെന്നും ലൂക്കാസ് മുന്നറിയിപ്പേകുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP