Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

മൗറീഷ്യസിൽ നിന്നെത്തിയ ഇന്ത്യൻ വംശജന്റെയും കെനിയക്കാരിയായ നഴ്സിന്റെയും മകളായി ലണ്ടനിൽ ജനനം; ബോറിസ് ജോൺസൻ മന്ത്രിസഭയിലെ മറ്റൊരു ഇന്ത്യൻ മുഖമുള്ള മന്ത്രിയുടെ കഥ

മൗറീഷ്യസിൽ നിന്നെത്തിയ ഇന്ത്യൻ വംശജന്റെയും കെനിയക്കാരിയായ നഴ്സിന്റെയും മകളായി ലണ്ടനിൽ ജനനം; ബോറിസ് ജോൺസൻ മന്ത്രിസഭയിലെ മറ്റൊരു ഇന്ത്യൻ മുഖമുള്ള മന്ത്രിയുടെ കഥ

സ്വന്തം ലേഖകൻ

ങ്ങനെ പോയാൽ ബോറിസ് ജോൺസന്റെ മന്ത്രിസഭയിലെ നിർണായക ശക്തിയായി ഇന്ത്യൻ വംശജർ നിറയുമെന്നാണ് തോന്നുന്നത്.... ഹോം സെക്രട്ടറി പ്രീതി പട്ടേലിനും പുതുതായി അവരോധിക്കപ്പെട്ട ചാൻസലർ ഋഷി സുനകിനും പുറമെ ബോറിസ് മന്ത്രിസഭയിൽ ഇന്ത്യൻ പാരമ്പര്യമുള്ള മറ്റൊരാൾക്ക് കൂടി മന്ത്രിസ്ഥാനം നൽകപ്പെട്ടിരിക്കുന്നു.പുതിയ അറ്റോർണി ജനറലായി നിയമിച്ചിരിക്കുന്ന 39കാരി സ്യൂയെല്ല ബ്രാവെർമാനാണിത്. മൗറീഷ്യസിൽ നിന്നെത്തിയ ഇന്ത്യൻ വംശജന്റെയും കെനിയക്കാരിയായ നഴ്സിന്റെയും മകളായി ലണ്ടനിൽ ജനിച്ച പാരമ്പര്യമാണ് സ്യൂയെല്ലക്കുള്ളത്. ബോറിസ് ജോൺസൻ മന്ത്രിസഭയിലെ ഇന്ത്യൻ മുഖമുള്ള ഈ മന്ത്രിയുടെ കഥയും ഏറെ ആകർഷകമാണ്.

ഫെയർഹാമിനെ പ്രതിനിധീകരിച്ച് ഹൗസ് ഓഫ് കോമൺസിലെത്തിയ സ്യൂയെല്ല നോർത്ത് വെസ്റ്റ് ലണ്ടനിലാണ് ജനിച്ച് വളർന്നത്. ബ്രെക്സിറ്റിന് അനുകൂലമായി നിലകൊണ്ട ഈ മുൻ ബാരിസ്റ്ററോട് ബോറിസിന് സ്വാഭാവികമായും ആകർഷണമുണ്ടാവുകയും നിർണായക സ്ഥാനം നൽകുകയുമായിരുന്നു. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി ജിയോഫ്രെ കോക്സിന് പകരമായിട്ടാണ് സ്യൂയെല്ലയെ ബോറിസ് അറ്റോർണി ജനറലായി നിയമിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ മുതിർന്ന നിയമോപദേഷ്ടാവായിട്ടായിരിക്കും സ്യൂയെല്ല വർത്തിക്കുന്നത്.

Stories you may Like

1960കളിൽ വളരെ സാമ്പത്തിക ഞെരുക്കം അനുഭവിച്ച് കൊണ്ടായിരുന്നു സ്യൂയെല്ലയുടെ മാതാപിതാക്കൾ യുകെയിലേക്ക് കുടിയേറിയിരുന്നത്. സ്യൂയെല്ലയുടെ മാതാവ് 45 വർഷത്തോളം എൻഎച്ച്എസിൽ നഴ്സായി സേവനം അനുഷ്ഠിച്ചിരുന്നു. പിതാവ് ഒരു ഹൗസിങ് അസോസിയേഷനിലായിരുന്നു ജോലി ചെയ്തിരുന്നത്. വെബ്ലിയിലെ പ്രാദേശിക സമൂഹത്തിന് വേണ്ടി തന്റെ മാതാപിതാക്കൾ സേവനം ചെയ്തതിൽ താൻ അഭിമാനിക്കുന്നുവെന്ന് തന്റെ വെബ്സൈറ്റിലൂടെ സ്യൂയെല്ല വ്യക്തമാക്കുന്നുണ്ട്. ഇതിനെ തുടർന്നായിരുന്നു തനിക്ക് രാഷ്ട്രീയത്തിൽ താൽപര്യം ജനിച്ചതെന്നും അവർ വെളിപ്പെടുത്തുന്നു.

ബ്രെന്റിൽ സ്റ്റേറ്റ് എഡ്യുക്കേഷൻ സ്‌കൂളിൽ പഠിച്ച സ്യൂയെല്ലക്ക് ഹാരോയ്ക്ക് സമീപമുള്ള ബറോയിലെ പെൺകുട്ടികൾക്കുള്ള ഇന്റിപെന്റന്റ് സ്‌കൂളിൽ പഠിക്കുന്നതിന് സ്‌കോളർഷിപ്പ് ലഭിച്ചിരുന്നു. തുടർന്ന് കേംബ്രിഡ്ജിലെ ക്യൂൻസ് കോളജിൽ നിയമം പഠിക്കാനുള്ള അവസരം സ്യൂയെല്ലക്ക് ലഭിച്ചു. ഇവിടെ യൂണിവേഴ്സിറ്റി കൺസർവേറ്റീവ് അസോസിയേഷന്റെ പ്രസിഡന്റാവാനും സ്യൂയെല്ലക്ക് അവസരം ലഭിച്ചു.തുടർന്ന് പാരീസിലെ സാർബോണിൽ നിന്നും മാസ്റ്റേർസിൽ ഡിഗ്രി നേടാനും ഇവർക്ക് കഴിഞ്ഞു. പത്ത് വർഷം ബാരിസ്റ്ററായി ജോലി ചെയ്തതിനിടെ അറ്റോർണി ജനറലിന്റെ ട്രഷറി പാനലിൽ ഇടം നേടാൻ സ്യൂയെല്ലക്ക് സാധിച്ചു.

ഇമിഗ്രേഷൻ കേസുകളിൽ ഹോ സെക്രട്ടറിക്ക് വേണ്ടി വാദിക്കാൻ സ്യൂയെല്ലക്ക് അവസരം ലഭിച്ചിരുന്നു. തന്റെ ഭർത്താവ് റായെലിനും മകനായ ജോർജിനുമൊപ്പം ടിച്ച്ഫീൽഡ് കോമണിലാണ് സ്യൂയെല്ല കഴിയുന്നത്.2015ൽ എംപിയാകുന്നതിന് മുമ്പ് വരെ ലണ്ടനിൽ ബാരിസ്റ്ററായി ജോലി ചെയ്യുകയായിരുന്നു ഈ യുവതി.2016ൽ റഫറണ്ട വേളയിൽ ബ്രെക്സിറ്റിനെ പിന്തുണച്ച് ബോറിസിനൊപ്പം പ്രചാരണത്തിന് ശക്തമായി രംഗത്തിറങ്ങിയ പാരമ്പര്യമാണ് സ്യൂയെല്ലക്കുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP