Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

കൊറോണ ബാധിച്ച യുവതിയെ കൊണ്ടു വന്ന ഊബർ ഡ്രൈവർ എത്ര പേർക്ക് കൊലയാളി വൈറസ് പകർന്നു...? ലണ്ടൻ കൊറോണ ഭീതിയിലായതോടെ ട്യൂബ് ട്രെയിനുകളിൽ മാസ്‌ക് ധരിച്ച് മാത്രം യാത്രക്കാർ; ഇന്നലെ മാത്രം പരിശോധിച്ചത് 763 പേരെ; കൊറോണ മരണം 1367 ആയി

കൊറോണ ബാധിച്ച യുവതിയെ കൊണ്ടു വന്ന ഊബർ ഡ്രൈവർ എത്ര പേർക്ക് കൊലയാളി വൈറസ് പകർന്നു...? ലണ്ടൻ കൊറോണ ഭീതിയിലായതോടെ ട്യൂബ് ട്രെയിനുകളിൽ മാസ്‌ക് ധരിച്ച് മാത്രം യാത്രക്കാർ; ഇന്നലെ മാത്രം പരിശോധിച്ചത് 763 പേരെ; കൊറോണ മരണം 1367 ആയി

സ്വന്തം ലേഖകൻ

ചൈനയിൽ നിന്നും യുകെയിലേക്ക് കൊറോണ ബാധിതയായെത്തിയ യുവതി ഊബർ വിളിച്ച് എ ആൻഡ് യൂണിറ്റിലേക്ക് വന്നത് കടുത്ത ആശങ്ക വിതച്ചുവെന്ന് റിപ്പോർട്ട്. ചൈനക്കാരിയായ ഈ യുവതി യുകെയിൽ കൊറോണ ബാധിച്ച ഒമ്പതാമത്തെ വ്യക്തിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ ഞായറാഴ്ച രാത്രിയാണ് സൗത്ത് ലണ്ടനിലെ ലെവിഷാം ഹോസ്പിറ്റലിലേക്ക് യൂബറിലെത്തിച്ചേർന്നത്. കൊറോണ ബാധയുണ്ടെന്ന് സംശയിക്കുന്നവർ പോലും ഇത്തരം പൊതു ഗതാഗത സംവിധാനങ്ങളിൽ സഞ്ചരിക്കരുതെന്ന അധികൃതരുടെ പൊതുജനാരോഗ്യ നിർദേശത്തെ അവഗണിച്ചാണീ സ്ത്രീ യൂബറിലെത്തിയതെന്ന ആക്ഷേപവും ശക്തമാകുന്നുണ്ട്.

ലണ്ടൻ കൊറോണ ഭീതിയിലായതോടെ ട്യൂബ് ട്രെയിനുകളിൽ മാസ്‌ക് ധരിച്ച് മാത്രമാണ് യാത്രക്കാർ സഞ്ചരിക്കാൻ ധൈര്യം കാണിക്കുന്നത്. കൊറോണ ബാധയുണ്ടെന്ന സംശയം തീർക്കാനായി ഇന്നലെ ഒറ്റ ദിവസം മാത്രം പരിശോധനയ്ക്ക് വിധേയരായത് 763 പേരാണ്. ഇവർക്കാർക്കും വൈറസ് ബാധയില്ലെന്ന് വ്യക്തമായെങ്കിലും കൊറോണ സൃഷ്ടിച്ച ഭീതി യുകെയിൽ എത്രമാത്രം കടുത്തതാണെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.അതിനിടെ ലോകമെമ്പാടും കൊറോണ ബാധിച്ചുള്ള മരണം 1367 ആയി വർധിച്ചിട്ടുമുണ്ട്. ലെവിഷാമിലെ ഹോസ്പിറ്റലിലെത്തിയ കൊറോണ ബാധിതയായ സ്ത്രീയുമായി നേരിട്ട് ബന്ധം പുലർത്തിയ ഹെൽത്ത് കെയർ വർക്കർമാരോട് കുറച്ച് ദിവസം വേറിട്ട് കഴിയാൻ നിർദേശിച്ചിട്ടുണ്ട്.

ഈ അടിയന്തിര സാഹചര്യത്തിൽ പൊതുജനാരോഗ്യ നിർദ്ദേശം കാറ്റിൽ പറത്തി കൊറോണ ബാധിതയായ യുവതിയെ ഊബർ സർവീസിൽ കയറ്റി ആശുപത്രിയിലേക്കെത്തിയ ഊബർ ഡ്രൈവരറുടെ അക്കൗണ്ട് താൽക്കാലികമായി സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. കൊറോണ ബാധയുണ്ടെന്ന് സംശയിക്കുന്നവർ വീട്ടിൽ തന്നെ കഴിയണമെന്നും എൻഎച്ച്എസിന്റെ 111 നമ്പറിലേക്ക് വിളിക്കണമെന്നുമാണ് പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ടിൽ നിന്നുമുള്ള ഔദ്യോഗിക നിർദ്ദേശം. ഇത്തരത്തിൽ 111ൽ വിളിക്കുന്നതോടെ എൻഎച്ച്എസിന്റെ പ്രത്യേക സംഘം എല്ലാ വിധ മുൻകരുതലുകളോടെയും രോഗിയെ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് നിർദ്ദേശം.

ഇത് ലംഘിച്ചാണ് ചൈനക്കാരി ലെവിഷാമിലെ ഹോസ്പിറ്റലിലേക്ക് യൂബറിലെത്തിയതെന്നതാണ് കടുത്ത ആശങ്കയ്ക്ക് വഴിമരുന്നിട്ടിരിക്കുന്നത്. യാത്രക്കിടയിൽ ഇവരുമായി അടുത്തിടപഴകിയവർ ആരെല്ലാമെന്ന് തിരിച്ചറിയാൻ സാധിക്കാത്തത് കടുത്ത അപകടഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്.ലണ്ടനിൽ കൊറോണ ബാധിച്ച ആദ്യ രോഗിയാണ് ഈ ചൈനക്കാരി. ലണ്ടനിൽ ഈ രോഗം പെട്ടെന്ന് പടർന്നേക്കാമെന്ന ആശങ്കയാണ് തലസ്ഥാനത്തെ ഡോക്ടർമാർ പുലർത്തുന്നത്. ലണ്ടൻ പോലെ വളരെ ജനസാന്ദ്രതയേറിയ ഒരു പ്രദേശത്ത് ഇത്തരം രോഗം ഒരാൾക്ക് വന്നാൽ അത് വേഗത്തിൽ പടരാനുള്ള സാധ്യതയേറെയാണെന്നാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ മാത്തമാറ്റിക്കൽ എപിഡെമിയോളജിയിലെ വിഗദ്ധനായ ഡോ. റോബിൻ തോംപ്സൻ മുന്നറിയിപ്പേകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP