Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നോർത്തേൺ അയർലൻഡിലെയും യുകെയിലെ മറ്റിടങ്ങളിലെയും സമയം രണ്ടാവുമോ? യൂറോപ്യൻ യൂണിയൻ സമയമാറ്റം റദ്ദുചെയ്യുമ്പോൾ ബ്രിട്ടൻ കുഴപ്പത്തിലാകുമെന്ന് റിപ്പോർട്ട്

നോർത്തേൺ അയർലൻഡിലെയും യുകെയിലെ മറ്റിടങ്ങളിലെയും സമയം രണ്ടാവുമോ? യൂറോപ്യൻ യൂണിയൻ സമയമാറ്റം റദ്ദുചെയ്യുമ്പോൾ ബ്രിട്ടൻ കുഴപ്പത്തിലാകുമെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ

ബ്രെക്‌സിറ്റ് നടപ്പിലായതതോടെ, യൂറോപ്യൻ യൂണിയനിൽ പിന്തുടർന്നുവന്നിരുന്ന എല്ലാ കാര്യങ്ങളും അനുസരിക്കാനുള്ള ബാധ്യത ബ്രിട്ടന് ഇല്ലാതായി. എന്നാൽ, യൂറോപ്യൻ യൂണിയന്റെ സമ്മർ സമയമാറ്റം എങ്ങനെ നേരിടുമെന്ന പുതിയ പ്രശ്‌നം ഇതോടെ ഉയർന്നുവരികയും ചെയ്തു. വേനൽക്കാലത്ത് ക്ലോക്ക് ഒരുമണിക്കൂർ മുന്നോട്ടാക്കിവെക്കുകയാണ് യൂറോപ്യൻ യൂണിയൻ രീതി. അത് പിന്തുടരേണ്ടെന്ന് ബ്രിട്ടൻ തീരുമാനിച്ചാൽ കുടുങ്ങുക നോർത്തേൺ അയർലൻഡുകാരാണ്.

ഐറിഷ് അതിർത്തിക്ക് അപ്പുറത്ത് അയർലൻഡ് റിപ്പബ്ലിക്കിൽ ഒരുസമയവും ഇപ്പുറം നോർത്തേൺ അയർലൻഡിൽ മറ്റൊരു സമയവുമാകും അപ്പോൾ സംഭവിക്കുക. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാൻ, നോർത്തേൺ അയർലൻഡ് യൂറോപ്യൻ സമയമാറ്റം പിന്തുടരാൻ തീരുമാനിച്ചാൽ, ബ്രിട്ടനിൽ രണ്ട് ടൈംസോണുകളാകും അപ്പോഴുണ്ടാകുക. ടൈം സോൺ ഒന്നാക്കാൻ യൂറോപ്യൻ സമയമാറ്റം പിന്തുടരാൻ തീരുമാനിച്ചാൽ, അത് ബ്രെക്‌സിറ്റ് വാദികളുടെ എതിർപ്പിനും കാരണമാകും.

വർഷം രണ്ടുതവണ സമയം മാറുന്ന രീതി അവസാനിപ്പിക്കാൻ യൂറോപ്യൻ പാർലമെന്റിൽ കഴിഞ്ഞവർഷം ശുപാർശ ചെയ്തിരുന്നെങ്കിലും അക്കാര്യത്തിൽ തീരുമാനമായിട്ടില്ല. നിലവിലെ രീതിയനുസരിച്ച് യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളും മാർച്ചിലെ അവസാന ഞായറാഴ്ച ക്ലോക്ക് തിരിച്ചുവെച്ച് ഒരുമണിക്കൂർ മുന്നോട്ടാക്കുകയാണ് ചെയ്യുന്നത്. ഒക്ടോബറിലെ അവസാനത്തെ ഞായറാഴ്ച തിരികെ ഗ്രീൻവിച്ച് മീൻ ടൈ(ജി.എം ടി)മിലേക്ക് മാറുകയും ചെയ്യും.

എന്നാൽ, പ്രധാനമന്ത്രി ബോറിസ് ജോൺസൺ അംഗീകരിച്ച പിന്മാറ്റക്കരാർ അനുസരിച്ച് നോർത്തേൺ അയർലൻഡ് ഈ സമയമാറ്റം അംഗീകരിക്കേണ്ടിവരുമെന്ന് പ്രഭുസഭയിൽവെച്ച റിപ്പോർട്ടിൽ പറയുന്നു. അതുവഴി വർഷത്തിൽ ആറുമാസം നോർത്തേൺ അയർലൻഡ് മറ്റൊരു ടൈംസോണിൽ കഴിയേണ്ടിവരും. നോർത്തേൺ അയർലൻഡിലെ 18 ലക്ഷത്തോളം പേർ വർഷത്തിൽ ആറുമാസം അവരുടെ ജീവിതം ഒരുമണിക്കൂർ മുന്നോട്ടാക്കി ജീവിക്കേണ്ട സ്ഥിതിവിശേഷമാകും അതുണ്ടാക്കുക.

അയർലൻഡുകൾക്ക് മധ്യേയുള്ള അതിർത്തിയിൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന വ്യവസ്ഥയാണ് പിന്മാറ്റക്കരാറിലുള്ളത്. നോർത്തേൺ അയർലൻഡ് യൂറോപ്യൻ യൂണിയന്റെ കാർഷിക, ചരക്ക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാൻ ബാധ്യസ്ഥരാണ്. അതുപ്രകാരം സമ്മർ സമയമാറ്റവും അവർക്ക് അംഗീകരിക്കേണ്ടിവരുന്ന സാഹചര്യമാണിപ്പോൾ. ബ്രിട്ടനെ സമ്മർദത്തിലാഴ്‌ത്താൻ യൂറോപ്യൻ യൂണിയൻ ഈ സമയമാറ്റം നിഷ്‌കർഷിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP