Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചൈനയിൽനിന്ന് മടങ്ങിയെത്തിയ സഹോദരങ്ങൾക്ക് കൊറോണ വൈറസ് എന്ന ആശങ്ക; സതാംപ്ടണിലെ പ്രൈവറ്റ് സ്‌കൂൾ അടച്ചുപൂട്ടി കുട്ടികൾക്ക് അവധി നൽകി ബ്രിട്ടീഷ് സർക്കാർ

ചൈനയിൽനിന്ന് മടങ്ങിയെത്തിയ സഹോദരങ്ങൾക്ക് കൊറോണ വൈറസ് എന്ന ആശങ്ക; സതാംപ്ടണിലെ പ്രൈവറ്റ് സ്‌കൂൾ അടച്ചുപൂട്ടി കുട്ടികൾക്ക് അവധി നൽകി ബ്രിട്ടീഷ് സർക്കാർ

സ്വന്തം ലേഖകൻ

കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള ആശങ്കകൾ അടങ്ങുന്നില്ല. ചൈനയിൽനിന്ന് മടങ്ങിയെത്തിയ സഹോദരങ്ങൾ പഠിക്കുന്ന ബ്രിട്ടണിലെ സതാംപ്ടണിലെ പ്രൈവറ്റ് സ്‌കൂൾ അടച്ചു. കൊറോണ വൈറസ് ബാധ സംശയിക്കുന്ന ഈ സഹോദരങ്ങൾ നിരീക്ഷണത്തിലായതോടെയാണ് കുട്ടികൾ പഠിച്ചിരുന്ന സ്‌കൂൾ അടച്ചത്.

ഹാംഷയറിലെ സതാംപ്ടണിലുള്ള സെന്റ് മേരീസ് ഇൻഡിപ്പെൻഡന്റ് സ്‌കൂളാണ് താൽക്കാലികമായി അടച്ചത്. വർഷം 10,500 പൗണ്ട് ഫീസ് ഈടാക്കുന്ന സ്‌കൂളാണിത്. മൂന്നുദിവസത്തേക്ക് ക്ലാസ്സുകൾ ഉണ്ടായിരിക്കില്ലെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. വൈറസ് ബാധയെ പ്രതിരോധിക്കുന്നതിന് സ്‌കൂൾ ശുചിയാക്കുന്നതിന്റെ ഭാഗമായാണ് അവധി നൽകിയിട്ടുള്ളത്.

കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട വുഹാൻ പ്രവിശ്യയിൽ അടുത്തിടെ സന്ദർശനം നടത്തിയ കുടുംബത്തിലെ രണ്ടു കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പ്രൈമറി തലത്തിലും സെക്കൻഡറി തലത്തിലുമാണ് ഇവർ പഠിക്കുന്നത്. ചൈനയിൽനിന്ന് മടങ്ങിയെത്തിയശേഷം ഇവർ സ്‌കൂളിലെത്തിയിരുന്നു. ഇവർക്ക് രോഗലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്നാണ് സ്‌കൂൾ അടച്ചതെന്ന് ഹെഡ്ടീച്ചർ ക്ലെയർ ഷാർലിമാനെ പറയുന്നു.
സതാംപ്ടൺ ജനറൽ ആശുപത്രിയിലാണ് ഇപ്പോൾ കുട്ടികളുള്ളത്. ഇരുവരും നിരീക്ഷണത്തിലാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ബ്രിട്ടനിലിതുവരെ എട്ടുപേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ബ്രൈറ്റൺ നഗരത്തിൽ മാത്രം നാലുപേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൗണ്ടി ഓക്ക് മെഡിക്കൽ സെന്ററിലെ ജീവനക്കാരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

സ്‌കൂളെന്ന നിലയിൽ കുട്ടികളുടെ സുരക്ഷിതത്വത്തിന് പ്രാമുഖ്യം നൽകുന്നതുകൊണ്ടാണ് താൽക്കാലികമായി അടച്ചിടുന്നതെന്ന് ഹെഡ് ടീച്ചർ വ്യക്തമാക്കി. സ്‌കൂൾ മുഴുവൻ ശുചിയാക്കി വൈറസ് ഇല്ലെന്ന് ഉറപ്പുവരുത്തിയിട്ടേ തുറക്കൂവെന്നും അവർ പറഞ്ഞു. മറ്റുകുട്ടികൾക്കുണ്ടായ അസൗകര്യത്തിലും രക്ഷിതാക്കൾക്കുണ്ടായ ആശങ്കയിലും അവർ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

വൈറസ് പടരാതിരിക്കാൻ കൈക്കൊള്ളേണ്ട നടപടികൾ ആരോഗ്യപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. അതനുസരിച്ചുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. വ്യാഴാഴ്ചമുതൽ സ്‌കൂൾ പ്രവർത്തിക്കാനാകുമെന്നാണ് കരുതുന്നതെന്നും പ്രഥമാധ്യാപിക പറഞ്ഞു. മൂന്നുമുതൽ 16 വയസ്സുവരെയുള്ള 250 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. വൊഡാഫോൺ സിഇഒ. ഗെരി വെന്റടക്കം പ്രശസ്തരാണ് ഇവിടുത്തെ പൂർവവിദ്യാർത്ഥികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP