Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്‌കോട്ട്‌ലൻഡിന് പിന്നാലെ നോർത്തേൺ അയർലൻഡും ബ്രിട്ടന് കൈമോശം വരുമോ? സിൻ ഫിയേൻ അയർലൻഡ് തിരഞ്ഞെടുപ്പിൽ മുന്നിലെത്തിയതോടെ ഏകീകൃത അയർലൻഡ് വാദം വീണ്ടും ശക്തിപ്രാപിക്കുന്നു

സ്‌കോട്ട്‌ലൻഡിന് പിന്നാലെ നോർത്തേൺ അയർലൻഡും ബ്രിട്ടന് കൈമോശം വരുമോ? സിൻ ഫിയേൻ അയർലൻഡ് തിരഞ്ഞെടുപ്പിൽ മുന്നിലെത്തിയതോടെ ഏകീകൃത അയർലൻഡ് വാദം വീണ്ടും ശക്തിപ്രാപിക്കുന്നു

സ്വന്തം ലേഖകൻ

യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടൻ വേർപിരിയണമെന്ന വാദം ശക്തിപ്രാപിച്ചതിനൊപ്പം വളർന്നുവന്നതാണ് സ്‌കോട്ട്‌ലൻഡിന്റെ സ്വാതന്ത്ര്യമോഹവും. സ്‌കോട്ട്‌ലൻഡിനുമാത്രമായി ഹിതപരിശോധന നടത്തി യു.കെ.യോട് വിടപറയണമെന്ന വാദമുയർത്തുന്ന സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടിയെ ഒരുവിധത്തിൽ സമാധാനിപ്പിച്ച് മുന്നോട്ടുപോവുകയാണ് സർക്കാർ. അതിനിടെ, നോർത്തേൺ അയർലൻഡിലും ഭിന്നിപ്പിനായുള്ള നീക്കങ്ങൾ സജീവമായി. യു.കെയിൽനിന്ന് നോർത്തേൺ അയർലൻഡ് വേർപിരിഞ്ഞ് അയർലൻഡ് റിപ്പബ്ലിക്കിനോട് ചേരണമെന്ന ആശയമാണ് ശക്തിപ്രാപിക്കുന്നത്.

ഇടത് ആഭിമുഖ്യമുള്ള റിപ്പബ്ലിക്കൻ പാർട്ടി സിൻ ഫിയേൻ നോർത്തേൺ അയർലൻഡിൽ ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ മുന്നിലെത്തിയതോടെയാണ് ഏകീകൃത അയർലൻഡെന്ന ആശയത്തിന് വീണ്ടും ശക്തിപ്രാപിച്ചത്. അഞ്ചുവർഷത്തിനുള്ളിൽ അയർലൻഡുകളെ ഒന്നിപ്പിക്കണമെന്ന ലക്ഷ്യവുമായി മുന്നേറുന്ന സിൻ ഫിയേൻ എന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ വരവ് യുകെ ആശങ്കയോടെയാണ് കാണുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ കുതിപ്പ് രാഷ്ട്രീയ നിരീക്ഷകർ പോലും കരുതിയിരുന്നില്ല.

ഫസ്റ്റ് പ്രിഫറൻസ് വോട്ടുകൾ എ്ണ്ണിക്കഴിഞ്ഞപ്പോൾ, സിൻ ഫിയേൻ 24.5 ശതമാനം വോട്ട് നേടിക്കഴിഞ്ഞു. 2016-ലെ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ ഇരട്ടിയോളംവരുമിത്. നോർത്തേൺ അയർലൻഡിൽ കാലങ്ങളായി മേധാവിത്വം നിലനിർത്തിയിരുന്ന ഫിയാന്ന ഫെയിൽ 22 ശതമാനം വോട്ടും ഫൈൻ ഗായേൽ 21 ശതമാനം വോട്ടുമാണ് നേടിയത്. ബാലറ്റ് ബോക്‌സ് വിപ്ലവമെന്നാണ് ഈ നേട്ടത്തെ സിൻ ഫിയേൻ നേതാവ് മേരി ലൂ മക്‌ഡൊണാൾഡ് വിശേഷിപ്പിച്ചത്.

ഫിയാന്ന ഫെയിൽ, ഫൈൻ ഗായേൽ എന്നീ പാർട്ടികളുടെ കാലം കഴിഞ്ഞുവെന്നും പുതിയ വോട്ടർമാരാണ് ഇനി രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കുകയെന്നും അവർ പറഞ്ഞു. വോട്ടുകൾ മൂന്നായി ഭിന്നിച്ചതോടെ, ഏതെങ്കിലും ഒരു കക്ഷിക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പായെങ്കിലും പ്രഘാനമന്ത്രിയും ഫൈൻ ഗായേൽ പാർട്ടി നേതാവുമായ ലിയോ വരദ്കറിന് രാജിവെക്കേണ്ടിവരുമെന്നുറപ്പായി. ഇതോടെ ഭരണത്തിലാരെത്തുമെന്ന ചർച്ചകൾക്കും തുടക്കമായി.

എന്നാൽ, സർക്കാർ രൂപവത്കരണത്തെക്കാൾ സിൻ ഫിയേനിന്റെ വരവ് ഏകീകൃത അയർലൻഡ് എന്ന ആശയത്തിനാണ് ശക്തിപകർന്നിരിക്കുന്നത്. അയർലൻഡ് റിപ്പബ്ലിക്കിലും നോർത്തേൺ അയർലൻഡിലും ശക്തമായ വേരോട്ടമുള്ള പാർട്ടിയാണ് സിൻ ഫിയേൻ. ഏകീകൃത അയർലൻഡിനായി ഹിതപരിശോധന നടത്തണമെന്ന വാദമുയർത്തുന്ന സിൻ ഫിയേൻ, അധികാരത്തിലെത്തിയാൽ അതിനുള്ള ശ്രമങ്ങൾ തുടരുമെന്നുറപ്പാണ്. അഞ്ചുവർഷത്തിനുള്ളിൽ ഏകീകൃത അയർലൻഡിനായുള്ള വോട്ടെടുപ്പ് നടത്തുമെന്നാണ് സിൻ ഫിയേനിന്റെ പ്രഖ്യാപനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP