Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

15ാം വയസ്സിൽ ഐസിസിൽ ചേരാൻ മുങ്ങി; ഡച്ച് ഭീകരനിൽ ജന്മം നൽകിയ മൂന്ന് കുഞ്ഞുങ്ങളും മരിച്ചു; ഖിലാഫത്ത് പൊളിഞ്ഞപ്പോൾ മടങ്ങാനുള്ള മോഹം തകർത്ത് പൗരത്വം റദ്ദാക്കി; അപ്പീലിലും തോറ്റതോടെ ഷമീമ ബീഗത്തിന് ഇനി സിറിയയിൽ കഴിയാം  

15ാം വയസ്സിൽ ഐസിസിൽ ചേരാൻ മുങ്ങി; ഡച്ച് ഭീകരനിൽ ജന്മം നൽകിയ മൂന്ന് കുഞ്ഞുങ്ങളും മരിച്ചു; ഖിലാഫത്ത് പൊളിഞ്ഞപ്പോൾ മടങ്ങാനുള്ള മോഹം തകർത്ത് പൗരത്വം റദ്ദാക്കി; അപ്പീലിലും തോറ്റതോടെ ഷമീമ ബീഗത്തിന് ഇനി സിറിയയിൽ കഴിയാം   

സ്വന്തം ലേഖകൻ

2015ൽ തന്റെ 15ാം വയസിൽ ലണ്ടനിൽ നിന്നും സിറിയയിലേക്ക് പലായനം ചെയ്ത് ഐസിസ് ഭീകരനെ വിവാഹം കഴിച്ച ഷമീമ ബീഗം എന്ന ജിഹാദി വിധവയ്ക്ക് ഇനി ശേഷിക്കുന്ന കാലം കൂടി സിറിയയിൽ കഴിയാം.ഡച്ചുകാരനായ ഐസിസ് ഭീകരനെ ഭർത്താവായി സ്വീകരിച്ച ഷമീമയ്ക്ക് അയാളിൽ ജനിച്ച മൂന്ന് കുട്ടികളും മരിച്ചിരുന്നു. അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ ഷമീമയുടെ ഭർത്താവും കൊല്ലപ്പെട്ടിരുന്നു. ഐസിസിനെ സിറിയയിൽ നിന്നും വേരോടെ പിഴുതെറിഞ്ഞതിനെ തുടർന്ന് മാതൃരാജ്യമായ ബ്രിട്ടനിലേക്ക് മടങ്ങാൻ ഷമീമ കഴിയുന്നതും ശ്രമിച്ചിരുന്നുവെങ്കിലും ഈ ഭീകരസ്ത്രീയുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയാണ് ഹോം ഓഫീസ് ഇതിന് തടയിട്ടിരുന്നത്. ഇതിനെതിരെ ഷമീമ നൽകിയ അപ്പീലിലും ആ സ്ത്രീ പരാജയപ്പെട്ടതോടെയാണ് ശേഷിക്കുന്ന കാലം കൂടി ഷമീമ സിറിയയിൽ തന്നെ കഴിഞ്ഞു കൂടേണ്ടി വരുമെന്നുറപ്പായിരിക്കുന്നത്.

ബ്രിട്ടീഷ് സർക്കാർ തന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയതിനെതിരെ ഷമീമ സമർപ്പിച്ച അപ്പീലിന്റെ ആദ്യ ഘട്ടത്തിലാമ് ആ സ്ത്രീ ഇന്നലെ പരാജയപ്പെട്ടിരിക്കുന്നത്. ഈസ്റ്റ് ലണ്ടനിൽ നിന്നും മറ്റ് രണ്ട് കൂട്ടുകാരികൾക്കൊപ്പമായിരുന്നു ഷമീമ 2015ൽ സിറിയയിലേക്ക് മുങ്ങിയിരുന്നത്.കഴിഞ്ഞ ഫെബ്രുവരിയിൽ സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ ഒമ്പത് മാസം ഗർഭിണിയായിരിക്കവെയാണ് ഹോം ഓഫീസ് ഷമീമയുടെ ബ്രിട്ടീഷ് പാസ്പോർട്ട് റദ്ദാക്കിയത്. ഭീകരവാദത്തിനായി ബ്രിട്ടനിൽ നിന്നും പോകുന്നവർ ഇവിടേക്ക് തിരിച്ച് വരേണ്ടതില്ലെന്ന ഹോം ഓഫീസിന്റെ കടുത്ത നിലപാടിന്റെ ഭാഗമായിട്ടായിരുന്നു ഈ നടപടി.

സിറിയയിൽ മൂന്ന് വർഷക്കാലം ഐസിസ് ഭരണം നിലനിന്നപ്പോൾ ഷമീമ ഐസിസിന്റെ സജീവ പ്രവർത്തകയമായി വർത്തിച്ചിരുന്നു. ഐസിസിനെ സിറിയയിൽ നിന്നും തൂത്തെറിഞ്ഞപ്പോൾ പിടികൂടിയ ഭീകരരെ പാർപ്പിച്ചിരുന്ന സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ വച്ചായിരുന്നു മൂന്നാമത്തെ കുട്ടിക്ക് ഇപ്പോൾ 20 വയസുള്ള ഷമീമ ജന്മമേകിയിരുന്നത്. ഈ ക്യാമ്പിലെ ജീവിതം നരകസമാനമാണെന്നും അതിനാൽ മാതൃരാജ്യമായ ബ്രിട്ടനിലേക്ക് തന്റെ കുട്ടിയെയും കൊണ്ട് വരാൻ അനുവദിക്കണമെന്നുമായിരുന്നു ഷമീമ ഹോം ഓഫീസിന് മുന്നിൽ അപേക്ഷിച്ചിരുന്നത്. എന്നാൽ ഭീകരവാദത്തിനായി നാടുവിട്ട ഷമീമയെ ബ്രിട്ടനിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടായിരുന്നു ഹോം ഓഫീസ് എടുത്തിരുന്നത്. തുടർന്ന് സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ വച്ച് ഷമീമയുടെ മൂന്നാമത്തെ കുട്ടി മരിക്കുകയും ചെയ്തിരുന്നു.

ബ്രിട്ടൻ പൗരത്വം നിഷേധിച്ചാൽ ഷമീമ പൗരത്വമില്ലാത്ത ആളായിത്തീരുമെന്ന് ഷമീമയ്ക്ക് വേണ്ടി നിരവധി പേർ വാദിച്ചിരുന്നു. എന്നാൽ ഷമീമയുടെ മാതാപിതാക്കൾ ബംഗ്ലാദേശി പൗരന്മാരാണെന്നും അതിനാൽ പരമ്പരാഗതമായി ഷമീമയ്ക്ക് ബംഗ്ലാദേശി പൗരത്വം ലഭിക്കാൻ അവകാശമുണ്ടെന്നും സ്പെഷ്യൽ ഇമിഗ്രേഷൻ അപ്പീൽസ് കമ്മീഷൻ നയിച്ച ട്രിബ്യൂണൽ ഇന്നലെ ഉത്തരവിടുകയായിരുന്നു. അതിനാൽ സാജിദ് ജാവിദ് ഹോം സെക്രട്ടറിയായിരുന്ന കാലത്ത് ഷമീമയുടെ പൗരത്വം നിഷേധിച്ചതിലൂടെ ഷമീമ പൗരത്വമില്ലാത്ത ആളായിത്തീരുമെന്ന വാദത്തിൽ കഴമ്പില്ലെന്നും കണ്ടുപിടിച്ച് ഷമീമയുടെ അപ്പീൽ പ്രസ്തുത ട്രിബ്യൂണൽ ഇന്നലെ തള്ളിക്കളഞ്ഞിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP