Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്മ മരിച്ച വേദന മാറാൻ ഏഴ് വർഷം മരുന്ന് കഴിച്ചു; ആ സങ്കടം ഒഴിഞ്ഞത് മേഗനെ പരിചയപ്പെട്ടപ്പോൾ; ഇനി പറയൂ... ഞാൻ ഇവൾ പറയുന്നതല്ലേ കേൾക്കേണ്ടത്..?മേഗന്റെ വാക്കുകൾ കേട്ട് ബ്രിട്ടീഷ് രാജപദവി ഒഴിഞ്ഞത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി ഹാരി രാജകുമാരൻ

അമ്മ മരിച്ച വേദന മാറാൻ ഏഴ് വർഷം മരുന്ന് കഴിച്ചു; ആ സങ്കടം ഒഴിഞ്ഞത് മേഗനെ പരിചയപ്പെട്ടപ്പോൾ; ഇനി പറയൂ... ഞാൻ ഇവൾ പറയുന്നതല്ലേ കേൾക്കേണ്ടത്..?മേഗന്റെ വാക്കുകൾ കേട്ട് ബ്രിട്ടീഷ് രാജപദവി ഒഴിഞ്ഞത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി ഹാരി രാജകുമാരൻ

സ്വന്തം ലേഖകൻ

ഭാര്യയായ മേഗന്റെ താളത്തിനനുസരിച്ച് തുള്ളുന്നുവെന്ന് തന്നെ കുറ്റപ്പെടുത്തുന്നവർക്ക് മറുപടിയുമായി ഹാരി രാജകുമാരൻ രംഗത്തെത്തി.അമ്മയായ ഡയാന രാജകുമാരി മരിച്ച വേദന മാറാൻ താൻ ഏഴ് വർഷം മരുന്ന് കഴിച്ചിരുന്നുവെന്നും ആ സങ്കടം ഒഴിഞ്ഞത് മേഗനെ പരിചയപ്പെട്ടപ്പോഴാണെന്നും ഹാരി വെളിപ്പെടുത്തുന്നു. അതിനാനാണ് താൻ മേഗൻ പറയുന്നത് കേൾക്കുന്നതെന്നാണ് ഹാരി വ്യക്തമാക്കുന്നത്.മേഗന്റെ വാക്കുകൾ കേട്ട് രാജപദവി ഒഴിഞ്ഞത് എന്തുകൊണ്ടാണെന്നതിന് വിശദീകരണം നൽകിയിരിക്കുകയാണ്ഹാരി രാജകുമാരൻ.

വ്യാഴാഴ്ച രാത്രി മിയാമിയിൽ വച്ച് നടന്ന ജെപി മോർഗൻ സമ്മിറ്റിൽ നിർണായകമായ പ്രഭാഷണം നടത്തവെയാണ് ഹാരി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ ചടങ്ങിലേക്ക് ഹാരിയെ അഭിസംബോധന ചെയ്തത് സാക്ഷാൽ മേഗൻ ആയിരുന്നുവെന്ന പ്രത്യേകതയുമുണ്ട്. രണ്ടാഴ്ച മുമ്പ് രാജകുടുംബം വിട്ടിറങ്ങിയ ഹാരിയും മേഗനും ഈ ചടങ്ങിലൂടെ ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിലാണ് ഭാര്യയും ഭർത്താവും ഇത്തരത്തിൽ ശ്രദ്ധാ കേന്ദ്രങ്ങളായത്.സൗത്ത് ബീച്ചിലെ ഫൈവ് സ്റ്റാർ ഹോട്ടലായ വൺ ഹോട്ടലിൽ വച്ച് നടന്ന പരിപാടിയിൽ പങ്കെടുക്കാൻ ബിസിനസ് പ്രമുഖരും ബോബ് ക്രാഫ്റ്റ്, അലക്സ് റോഡ്രിഗ്യൂസ് , മാജിക്ക് ജോൺസൻ എന്നിവരെ പോലുള്ള സെലിബ്രിറ്റികളുമെത്തിയിരുന്നു.

ചടങ്ങിനായി ബീച്ചിൽ തയ്യാറാക്കിയ പ്രത്യേക സ്റ്റേജിലേക്ക് മേഗനെ സ്വാഗതം ചെയ്തിരുന്നത് ഗേയ്ലെ കിങ് ആയിരുന്നു. തുടർന്ന് തനിക്ക് ഭർത്താവിനോടുള്ള അതിയായ സ്നേഹത്തെക്കുറിച്ച് ചെറിയ വാക്കുകളിൽ വെളിപ്പെടുത്തിയ മേഗൻ ഹാരിയെ വേദിയിലേക്ക് ക്ഷണിക്കുകയുമായിരുന്നു. പ്രസംഗത്തിന് ശേഷം ഹാരിയും മേഗനും ഇവിടുത്തെ ചില പ്രമുഖ അതിഥികൾക്കൊപ്പം ഡിന്നർ കഴിക്കുകയും ചെയ്തിരുന്നു. ചടങ്ങിൽ വച്ച് മാനസികാരോഗ്യത്തെക്കുറിച്ച് ഹാരി സംസാരിച്ചിരുന്നു. അതിനിടെയാണ് തന്റെ അമ്മ മരിച്ചതിന് ശേഷം താൻ മാനസിക സമ്മർദത്തിലായിരുന്നുവെന്നും അതിൽ നിന്നും കരകയറാനായി മരുന്ന് കഴിച്ചിരുന്ന കാര്യവും ഹാരി വെളിപ്പെടുത്തിയത്.

ചെറിയ പ്രായത്തിൽ അമ്മയ്ക്കുണ്ടായ ദുരന്തം തന്നെ വല്ലാതെ ബാധിച്ചിരുന്നുവെന്നും അതിൽ നിന്നും മോചനം നേടുന്നതിനായി ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടേണ്ടി വന്നിരുന്നുവെന്നും ഹാരി പറയുന്നു.തുടർന്ന് മേഗൻ തന്റെ ജീവിതത്തിലേക്ക് കടന്ന് വന്നതോടെയാണ് തനിക്ക് സ്വാഭാവികമായ മാനസികാവസ്ഥ തിരിച്ച് കിട്ടിയതെന്നും ഹാരി പറയുന്നു.രാജകുടുംബത്തിൽ നിന്നും എല്ലാം ഉപേക്ഷിച്ച് പുറത്ത് കടക്കുമ്പോൾ താനും മേഗനും കടുത്ത മാനസിക സമ്മർദം നേരിട്ടിരുന്നുവെന്നും ഹാരി ഈ വേദിയിൽ വച്ച് വെളിപ്പെടുത്തിയിരുന്നു.എന്നാൽ സാമ്പത്തികമായി സ്വതന്ത്രരാവുകയെന്ന ലക്ഷ്യത്തിനായി തങ്ങളെടുത്ത ആ നിർണായക തീരുമാനത്തെ ഓർത്ത് ഇപ്പോൾ ഖേദിക്കുന്നില്ലെന്നും ഹാരി പറയുന്നു.

മിയാമിയിൽ വച്ച് നടന്ന സമ്മിറ്റിന്റെ അവസാന നിമിഷം വരെ ഹാരിയും മേഗനും ഇതിനെത്തുമെന്ന് ഉറപ്പില്ലായിരുന്നു.ഭാവിയിലെ തലമുറകൾക്കായി ധനം ഉണ്ടാക്കുകയെന്ന വിഷയത്തിലൂന്നിയുള്ള സമ്മിറ്റാണ് ഇവിടെ നടന്നത്. ഇതിന് പുറമെ അടുത്ത തലമുറകൾക്ക് മെച്ചപ്പെട്ട ഭാവിയുണ്ടാക്കുന്നതിനും സമ്മിറ്റ് ലക്ഷ്യമിടുന്നുണ്ട്. ഈ വിഷയം ഹാരിക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ്.ഈ വിഷയത്തെക്കുറിച്ച് നല്ലൊരു പ്രഭാഷണം ഹാരി നടത്തിയിരുന്നുവെങ്കിലും തന്റെയും മേഗന്റെയും വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് പ്രസംഗത്തിൽ ഹാരി പ്രതിപാദിച്ചിരുന്നു.

അമ്മയുടെ മരണം, മേഗനെ വിവാഹം ചെയ്യൽ, കൊട്ടാരം വിട്ടിറങ്ങൽ പോലുള്ള കാര്യങ്ങൾ ഹാരിയുടെ പ്രസംഗത്തിൽ നിറഞ്ഞ് നിന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP