Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202107Sunday

പൊലീസിന്റെ കണ്ണു വെട്ടിച്ച് ഇനി ഒരു ഈച്ചയ്ക്ക് പോലും മോസ്‌കോ നഗരത്തിലൂടെ ഒരിടത്തേക്കും പോകാനാവില്ല; ഓരോ അണുവിനെയും ഒപ്പിയെടുക്കാൻ സ്ഥാപിക്കുന്നത് രണ്ടു ലക്ഷം ഫേഷ്യൽ റെക്കഗ്‌നിഷ്യൻ ക്യാമറകൾ; ക്യാമറകൾ ഓരോരുത്തരുടെയും ഐഡന്റിറ്റിയും വെളിപ്പെടുത്തും

പൊലീസിന്റെ കണ്ണു വെട്ടിച്ച് ഇനി ഒരു ഈച്ചയ്ക്ക് പോലും മോസ്‌കോ നഗരത്തിലൂടെ ഒരിടത്തേക്കും പോകാനാവില്ല; ഓരോ അണുവിനെയും ഒപ്പിയെടുക്കാൻ സ്ഥാപിക്കുന്നത് രണ്ടു ലക്ഷം ഫേഷ്യൽ റെക്കഗ്‌നിഷ്യൻ ക്യാമറകൾ; ക്യാമറകൾ ഓരോരുത്തരുടെയും ഐഡന്റിറ്റിയും വെളിപ്പെടുത്തും

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: റഷ്യൻ തലസ്ഥാനമായ മോസ്‌കോയിലേക്ക് പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഒരു ഈച്ചയ്ക്ക് പോലും പ്രവേശിക്കാനാവില്ല. നഗരത്തിൽ പഴുതടച്ച സുരക്ഷ ഉറപ്പ് വരുത്താനായി ഓരോ കോണിലും ഫേഷ്യൽ റെക്കഗ്‌നിഷ്യൻ ക്യാമറകൾ സ്ഥാപിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. നഗരത്തിന്റെ ഓരോ മുക്കിലും മൂലയിലും പുതിയ നീക്കത്തിന്റെ ഭാഗമായി മൊത്തത്തിൽ രണ്ട് ലക്ഷം ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിലൂടെ നഗരത്തിലേക്ക് പ്രവേശിക്കുന്ന ഓരോരുത്തരുടെയും ഐഡന്റിറ്റിയും അധികൃതർക്ക് മുന്നിൽ വിശദമായി വെളിപ്പെടുത്തപ്പെടുന്നതായിരിക്കും.

പുതിയ നീക്കം സ്വകാര്യതയുടെ ലംഘനമാണെന്ന് ആരോപിച്ച് ആക്ടിവിസ്റ്റും ലോയറുമായ അലെന പോപോവയും പ്രതിപക്ഷ രാഷ്ട്രീയക്കാരനായ വ്ലാദിമെർ മിലോവും നിയമപരമായ വെല്ലുവിളിയുമായി രംഗത്തെത്തിയിട്ടുമുണ്ട്. ഇവ കൂട്ടം ചേരൽ, ഇവന്റുകൾ തുടങ്ങിയവക്കെത്തുന്ന ആളുകളുടെ സ്വകാര്യതയെ ഹനിക്കുമെന്ന് ആരോപിച്ച് ഇവർ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നതിനെതിരെ മോസ്‌കോയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ടെക്നോളജിയെ ആണ് ഇവർ കോടതി കയറ്റിയിരിക്കുന്നത്. ഈ ഡിപ്പാർട്ട്മെന്റ് റഷ്യൻ തലസ്ഥാനത്ത് നടപ്പിലാക്കിയിരിക്കുന്ന സിസിടിവി നെറ്റ് വർക്കുകളെ ആളുകൾ ഒത്ത് ചേരുന്ന ഇവന്റുകളിൽ നിന്നും പ്രതിഷേധ പ്രകടനങ്ങളിൽ നിന്നും നിരോധിക്കണമെന്നാണ് ഇതിനെതിരെ രംഗത്തെത്തിയവർ കോടതിയോട് അഭ്യർത്ഥിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷമായിരുന്നു മോസ്‌കോയിൽ ഇത്തരത്തിൽ ഫേഷ്യൽ റെക്കഗ്‌നിഷ്യൽ ടെക്നോളജി വ്യാപകമായി നടപ്പിലാക്കിയിരുന്നത്. ഇതിനായി 3.3 ബില്യൺ റൂബിൾ അഥവാ 40.6 മില്യൺ പൗണ്ടാണ് മുടക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള രണ്ട് ലക്ഷത്തോളം ക്യാമറകൾ നഗരത്തിലുടനീളം സ്ഥാപിക്കാനാണ് മോസ്‌കോ മേയർ സെർജി സോബിയാനിൻ ലക്ഷ്യമിടുന്നത്. ഇവയിൽ 1,75,000 എണ്ണം ഇപ്പോൾ തന്നെ സ്ഥാപിച്ച് കഴിഞ്ഞു.ജനുവരി ഒന്നിന് ഇവ പൂർണമായും പ്രവർത്തന സജ്ജമായതോടെ ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ സർവയ്ലെൻസ് സിസ്റ്റമാണിവിടെ യാഥാർത്ഥ്യമായിരിക്കുന്നത്.

മോസ്‌കോയിലെ ഫേഷ്യൽ റെക്കഗ്‌നിഷ്യൻ ടെക്നോളജിക്കെതിരെ പോപോവ ഇത് രണ്ടാം തവണയാണ് കോടതി കയറുന്നത്. കഴിഞ്ഞ നവംബറിൽ ഇവർ സമർപ്പിച്ച ഹരജി കോടതി തള്ളിയതിന് ശേഷമാണ് രണ്ടാം തവണ ഒരു ശ്രമം കൂടി നടത്തുന്നത്. 2018ൽ മോസ്‌കോയിൽ നടന്ന ഒരു പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ പോപവയ്ക്ക് മേൽ പിഴ ചുമത്തിയിരുന്നു. ഫേഷ്യൽ റെക്കഗ്‌നിഷ്യൻ ക്യാമറകളിലൂടയാണ് അപ്പോൾ അധികൃതർ തന്റെ ഐഡന്റിറ്റി മനസിലാക്കിയതെന്നും പോപോവ ആരോപിക്കുന്നു. സുരക്ഷ ഉറപ്പാക്കുന്നതിനാണ് തങ്ങൾ ആളുകൾ തിങ്ങി നിറഞ്ഞ ഇടങ്ങളിൽ വീഡിയോ സർവെയ്ലൻസ് ടെക്നോളജി നടപ്പിലാക്കിയതെന്നാണ് മോസ്‌കോയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ടെക്നോളജി വെബ്സൈറ്റ് വിശദീകരണം നൽകിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP