Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യം അയാളെ നഗ്‌നനായി കണ്ടപ്പോൾ തോന്നിയത് ഒരു ട്രാൻസ്ജെൻഡറോ തീപ്പൊള്ളൽ ഇരയോ ആണെന്നാണ്; അയാൾക്ക് വൃഷണങ്ങൾ ഉണ്ടായിരുന്നില്ല; ലൈംഗിക അവയവം സ്ത്രീയുടേത് പോലെ ഉള്ളിലേക്ക് വലിഞ്ഞിരുന്നു; ഹോട്ടൽ മുറിയിൽ വച്ച് കണ്ടപ്പോൾ ഓറൽ സെക്സ് നടത്തി അയാൾ തുടക്കമിട്ടു; അനേകം നടിമാരെ ബലാത്സംഗം ചെയ്ത ഹാർവി വെയിൻസ്റ്റനെതിരെ നടി നൽകിയ മൊഴിയിങ്ങനെ

ആദ്യം അയാളെ നഗ്‌നനായി കണ്ടപ്പോൾ തോന്നിയത് ഒരു ട്രാൻസ്ജെൻഡറോ തീപ്പൊള്ളൽ ഇരയോ ആണെന്നാണ്; അയാൾക്ക് വൃഷണങ്ങൾ ഉണ്ടായിരുന്നില്ല; ലൈംഗിക അവയവം സ്ത്രീയുടേത് പോലെ ഉള്ളിലേക്ക് വലിഞ്ഞിരുന്നു; ഹോട്ടൽ മുറിയിൽ വച്ച് കണ്ടപ്പോൾ ഓറൽ സെക്സ് നടത്തി അയാൾ തുടക്കമിട്ടു; അനേകം നടിമാരെ ബലാത്സംഗം ചെയ്ത ഹാർവി വെയിൻസ്റ്റനെതിരെ നടി നൽകിയ മൊഴിയിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: അനേകം അഭിനേത്രിമാരെ ബലാത്സംഗം ചെയ്തുവെന്ന കുറ്റാരോപണം നേരിടുന്ന പ്രശസ്ത നടൻ ഹാർവി വെയിൻസ്റ്റനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നടി ജെസിക്ക മാൻ രംഗത്തെത്തി. ആദ്യം ഹാർവിയെ നഗ്‌നനായി കണ്ടപ്പോൾ തനിക്ക് തോന്നിയത് അയാൾ ഒരു ട്രാൻസ്ജെൻഡറോ തീപ്പൊള്ളൽ ഇരയോ ആണെന്നാണ് ജെസീക്ക വെളിപ്പെടുത്തിയത്. അയാൾക്ക് വൃഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും ലൈംഗിക അവയവം സ്ത്രീയുടേത് പോലെ ഉള്ളിലേക്ക് വലിഞ്ഞിരുന്നുവെന്നും അവൾ വെളിപ്പെടുത്തിയിരിക്കുന്നു. ഹോട്ടൽ മുറിയിൽ വച്ച് കണ്ടപ്പോൾ തന്നെ ഓറൽ സെക്സ് നടത്തി അയാൾ തുടക്കമിട്ടുവെന്നും ജെസീക്ക ജൂറർമാർക്ക് മുന്നിൽ മൊഴി നൽകിയിരിക്കുകയാണ്.

2013ൽ ന്യൂയോർക്കിലെ ഹോട്ടൽ മുറിയിൽ വച്ചാണ് സംഭവമുണ്ടായതെന്നും ജെസീക്ക വെളിപ്പെടുത്തുന്നു. കോടതിയിൽ സാക്ഷികൾക്കുള്ള സ്റ്റാൻഡിൽ നിന്ന് കൊണ്ടാണ് 34 കാരിയായ ജെസീക്ക 67 കാരനായ ഹാർവിക്കെതിരെ വെള്ളിയാഴ്ച ഈ സാക്ഷ്യപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. 2013ൽ ഹോട്ടൽ മുറിയിൽ വച്ച് തന്നെ ക്കൊണ്ട് നിർബന്ധിപ്പിച്ച് തുണിയഴിപ്പിക്കാൻ ഹാർവി മുന്നിട്ടിറങ്ങിയിരുന്നുവെന്നാണ് ജെസീക്ക ആരോപിക്കുന്നത്. താൻ മറ്റൊരു നടനുമായി പ്രണയത്തിലാണെന്നറിഞ്ഞ പ്രതികാരത്താൽ മറ്റൊരു സംഭവത്തിൽ തന്നെക്കൊണ്ട് തുണിയഴിപ്പിച്ച ഹാർവി ശരീരത്തിൽ പരുക്കുകളേൽപ്പിച്ചിരുന്നുവെന്നും ജെസീക്ക പറയുന്നു.

ഹാർവി തങ്ങളെ ലൈംഗികമായി ആക്രമിച്ചിരുന്നുവെന്ന് ആരോപിച്ച് ഡാൻ ഡന്നിംഗും ടരാലെ വുൾഫും രംഗത്തെത്തിയിരുന്നു. ഇവരുടെ വെളിപ്പെടുത്തലുകളും ഹാർവിക്കെതിരായ തെളിവുകളായി പ്രോസിക്യൂട്ടർമാർ പരിഗണിച്ചിരുന്നു. തന്റെ മുന്നിൽ വച്ച് ഹാർവി സ്വയംഭോഗം ചെയ്തിരുന്നുവെന്നാണ് ബുധനാഴ്ച വുൾഫ് വെളിപ്പെടുത്തിയിരിക്കുന്നത്. തുടർന്ന് 2005ൽ അദ്ദേഹത്തിന്റെ അപ്പാർട്ട്മെന്റിൽ വച്ച് ഹാർവി തന്നെ ബലാത്സംഗം ചെയ്തിരുന്നുവെന്നും ഈ നടി വെളിപ്പെടുത്തിയിരുന്നു.

തനിക്ക് ഹാർവി സിനിമകളിൽ റോളുകൾ വാഗ്ദാനം ചെയ്തിരുന്നുവെന്നും തന്നെ 2004ൽ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നുമാണ് ഒരു കാലത്ത് നടിയായിത്തീരുവാൻ ആഗ്രഹിച്ചിരുന്ന ഡന്നിങ് ആരോപിക്കുന്നത്. തുടർന്ന് അവർ ഒരു കോസ്റ്റിയൂം ഡിസൈനറായിത്തീരുകയായിരുന്നു. 2004ൽ മാൻഹാട്ടൻ ഹോട്ടലിൽ വച്ച് ഹാർവി അദ്ദേഹത്തിന്റെ കൈ തന്റെ സ്‌കർട്ടിനടിയിലേക്ക് കൊണ്ടു പോവുകയും തന്റെ ലൈംഗിക അവയവം തൊടുകയും ചെയ്തിരുന്നുവെന്നുമാണ് ഡന്നിങ് ആരോപിക്കുന്നത്. ഹോട്ടലിൽ വച്ച് ഹാർവി തന്നെ കടന്ന് പിടിക്കുകയും സ്വയംഭോഗം ചെയ്തിരുന്നുവെന്ന ആരോപണവുമായി ലൗറൻ യംഗ് എന്ന നടിയും രംഗത്തെത്തിയിരുന്നു. 2012ൽ തനിക്ക് 22 വയസുള്ളപ്പോൾ ഓസ്‌കർ സീസണിൽ ഒരുന്ന ഡിന്നറിനിടയിലാണ് സംഭവമെന്നും ഈ നടി പറയുന്നു.

1993ൽ ഹാർവി ന്യൂയോർക്ക് സിറ്റി അപാർട്ട്മെന്റിൽ വച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് നടിയായ അന്നാബെല്ല സിയോറയും കഴിഞ്ഞ ആഴ്ച രംഗത്തെത്തിയിരുന്നു. 2006ൽ ഹാർവി തന്നെക്കൊണ്ട് നിർബന്ധിപ്പിച്ച് ഓറൽ സെക്സ് ചെയ്യിപ്പിച്ചുവെന്നാണ് മുൻ പ്രൊഡക്ഷൻ അസിസ്റ്റന്റായ മിമി ഹാലെയി ആരോപിച്ചിരിക്കുന്നത്. ഇത്തരം നിരവധി ലൈംഗിക കേസുകളിൽ ഹാർവിക്കെതിരെയുള്ള വിചാരണ ജനുവരി ആറിനാണ് ആരംഭിച്ചിരിക്കുന്നത്. ഇത് മാർച്ച് ആദ്യം വരെ നീണ്ടു നിൽക്കുമെന്നാണ് റിപ്പോർട്ട്. അതിന് ശേഷമായിരിക്കും ഇദ്ദേഹത്തിനെതിരെയുള്ള ശിക്ഷാ വിധിയുണ്ടാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP