Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

വുഹാനിൽ നിന്നെത്തിയവർക്ക് ലിവർപൂളിൽ ഒരുക്കിയിരിക്കുന്നത് രാജകീയ സൗകര്യങ്ങൾ; മൂടിപ്പുതച്ച മനുഷ്യർ എക്സ്ബോക്സ് കളിച്ചും ഭക്ഷണം കഴിച്ചും ഉറ്റവരെ പോലും കാണാതെ 14 ദിവസം കഴിയണം; ബ്രിട്ടനിൽ എത്ര പേർക്ക് രോഗം പിടികൂടിയെന്ന് കണ്ടെത്താനാവാതെ അധികൃതർ

വുഹാനിൽ നിന്നെത്തിയവർക്ക് ലിവർപൂളിൽ ഒരുക്കിയിരിക്കുന്നത് രാജകീയ സൗകര്യങ്ങൾ; മൂടിപ്പുതച്ച മനുഷ്യർ എക്സ്ബോക്സ് കളിച്ചും ഭക്ഷണം കഴിച്ചും ഉറ്റവരെ പോലും കാണാതെ 14 ദിവസം കഴിയണം; ബ്രിട്ടനിൽ എത്ര പേർക്ക് രോഗം പിടികൂടിയെന്ന് കണ്ടെത്താനാവാതെ അധികൃതർ

സ്വന്തം ലേഖകൻ

കൊറോണ വൈറസ് ലോകമെമ്പാടും ഭീഷണിയുയർത്തുന്ന ഈ സാഹര്യത്തിൽ ഇതിനെതിരെ കടുത്ത ജാഗ്രതയാണ് യുകെ പുലർത്തി വരുന്നത്. വുഹാനിൽ നിന്നും രക്ഷിച്ച് കൊണ്ടു വന്നിരിക്കുന്ന ബ്രിട്ടീഷുകാർക്ക് ലിവർപൂളിൽ ഒരുക്കിയിരിക്കുന്നത് രാജകീയമായ സൗകര്യങ്ങളാണ്. രോഗബാധയുണ്ടെന്ന ആശങ്കയാൽ മൂടിപ്പുതച്ച മനുഷ്യർ എക്സ്ബോക്സ് കളിച്ചും ഭക്ഷണം കഴിച്ചും ഉറ്റവരെ പോലും കാണാതെ 14 ദിവസം കഴിയണമെന്നാണ് നിഷ്‌കർഷിച്ചിരിക്കുന്നത്. ബ്രിട്ടനിൽ എത്ര പേർക്ക് കൊറോണ ബാധിച്ചുവെന്ന് കണ്ടെത്താനാവാത്ത വിഷമാവസ്ഥയിലാണ് അധികൃതരെത്തിയിരിക്കുന്നത്.

ചൈനയിൽ നിന്നുമെത്തിയ 83 ബ്രിട്ടീഷുകാരെയാണ് ഇത്തരത്തിൽ വേറിട്ട് പാർപ്പിച്ചിരിക്കുന്നത്. ഇവരിൽ ആർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കടുത്ത മുൻകരുതലിന്റെ ഭാഗമായിട്ടാണ് ഇവരെ 14 ദിവസം വേറിട്ട് താമസിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇവരെ വിരാലിലെ അരോവെ പാർക്ക് ഹോസ്പിറ്റലിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവരെ 172 മൈൽ ദൂരം ബസിൽ കൊണ്ടു വന്ന ഡ്രൈവർമാർ ഫേസ് മാസ്‌ക് ധരിച്ചിരുന്നില്ലെന്നും അവർക്കും രണ്ടാഴ്ചത്തെ അവധി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഈ അവസരത്തിൽ മറ്റുള്ളവരോട് ഇടപഴകരുതെന്ന് അവർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇവർക്ക് പ്രൊട്ടക്ടീവ് വസ്ത്രങ്ങൾ നിഷ്‌കർഷിച്ചിട്ടില്ല.

നോർത്ത് വെസ്റ്റിലേക്ക് ദീർഘമായ ബസ് യാത്ര ചെയ്യുന്നതിന് മുമ്പ് ഇന്നലെ ഉച്ചക്ക് ശേഷം ഓക്സ്ഫോർഡ് ഷെയറിലെ ആർഎഎഫ് ബ്രൈസ് നോർട്ടണിലെത്തിയ 83 പേരെയും ഇവിടെ സ്വീകരിച്ചിരുത്തിയിരുന്നു. തുടർന്ന് ഇവരെയും കൊണ്ട് സഞ്ചരിച്ച ബസ് ഡ്രൈവർമാർ അനുയോജ്യമായ പ്രൊട്ടക്ടീവ് എക്യുപ്മെന്റ് ധരിച്ചിരുന്നുവെന്നാണ് ദി ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് പറയുന്നത്. എന്നാൽ ഇവർ മുഖത്തൊന്നും ധരിക്കാതെയാണ് വണ്ടിയോടിച്ചതെന്നാണ് ഫോട്ടോകൾ വ്യക്തമാക്കുന്നത്. എന്നാൽ ബസിലുണ്ടായിരുന്നു മെഡിക്കൽ വർക്കർമാർ മാസ്‌ക് ധരിച്ചിരുന്നു.

ബ്രിട്ടനിൽ എത്ര പേർക്ക് രോഗം പിടികൂടിയെന്ന് കണ്ടെത്താനാവാതെ അധികൃതർ

കൊറോണയെ ചെറുക്കുന്നതിനായി ബ്രിട്ടൻ അങ്ങേയറ്റത്തെ ജാഗ്രതയും മുൻകരുതലുകളും പുലർത്തുന്നുണ്ടെങ്കിലും നിലവിൽ രാജ്യത്ത് എത്ര പേർക്ക് രോഗം പിടികൂടിയെന്ന് കണ്ടെത്താനാവാതെ അധികൃതർ വലയുന്നുവെന്ന ആശങ്ക നിറഞ്ഞ റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. കൊറോണ ബാധിക്കാൻ സാധ്യതയുള്ളവരെന്ന് സംശയിക്കുന്ന 400ൽ അധികം ബ്രിട്ടീഷുകാരാണ് ചൈനയിലെ വുഹാനിൽ നിന്നും ഇവിടേക്കെത്തിയിരിക്കുന്നത്. അതിനിടെ യോർക്ക് ഹോട്ടലിൽ വച്ച് രണ്ട് ചൈനീസ് ടൂറിസ്റ്റുകൾ രോഗം ബാധിച്ച് വീഴുകയും ചെയ്തിരുന്നു. ഇവർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവരെയാണ് ബ്രിട്ടനിൽ ആദ്യമായി ഈ രോഗമുള്ളവരായി സ്ഥിരീകരിച്ചിരിക്കുന്നത്. യോർക്കിലെ സ്റ്റേസിറ്റി ഹോട്ടലിലായിരുന്നു ഇവർ താമസിച്ചിരുന്നത്. നിലവിൽ ലണ്ടനിൽ കഴിയുന്ന ഇവരെ ചൈനയിലേക്ക് കൊണ്ടു പോകുന്നതിനുള്ള വിമാനം ഇന്ന് വൈകുന്നേരം മാത്രമേ എത്തുകയുള്ളൂ.ചൈനയിലെ വുഹാനിൽ നിന്നും 438 പേർ വിമാനത്തിൽ യുകെയിലെത്തിയിട്ടുണ്ട്. ഇവർ ആരെല്ലാമാണെന്ന് ഇനിയും തിരിച്ചറിയാൻ സാധിക്കാത്തതാണ് ബ്രിട്ടീഷ് അധികൃതരുടെ ഉറക്കം കെടുത്തിയിരിക്കുന്നത്.

ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും അത് വിജയിക്കുമോ എന്ന കാര്യത്തിൽ കടുത്ത ആശങ്കയാണ് ഉയർന്ന് വന്നിരിക്കുന്നത്. കഴിഞ്ഞ മൂന്നാഴ്ചക്കിടെ വുഹാനിൽ നിന്നുമെത്തിയ വിമാനങ്ങളിൽ യുകെയിലേക്ക് വന്ന 438 പേരെ ബന്ധപ്പെടാൻ ശ്രമിക്കുന്നുവെന്നാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് സ്ഥിരീകരിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP