Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുരക്ഷാ പരിശോധനയ്ക്കിടെ ലഗേജ് എന്ന് കരുതി മൂന്ന് വയസ്സുകാരനെ പിതാവ് എക്‌സറേ മെഷീന് പുറത്തേക്ക് വെച്ചു; കൺവെയർബെൽറ്റ് കുഞ്ഞിനെ വലിച്ചു കൊണ്ടു പോകുന്നതിന് മുമ്പ് ആളുകൾ ബഹളം വെച്ചതോടെ പിതാവ് തന്നെ രക്ഷകനായി: സ്യൂട്‌കേസിന് പകരം കുഞ്ഞിനെ എടുത്ത് മെഷീന് പുറത്ത് വെച്ചത് ട്രെയിൻ നഷ്ടമാകുമോ എന്ന വെപ്രാളത്തിൽ

സുരക്ഷാ പരിശോധനയ്ക്കിടെ ലഗേജ് എന്ന് കരുതി മൂന്ന് വയസ്സുകാരനെ പിതാവ് എക്‌സറേ മെഷീന് പുറത്തേക്ക് വെച്ചു; കൺവെയർബെൽറ്റ് കുഞ്ഞിനെ വലിച്ചു കൊണ്ടു പോകുന്നതിന് മുമ്പ് ആളുകൾ ബഹളം വെച്ചതോടെ പിതാവ് തന്നെ രക്ഷകനായി: സ്യൂട്‌കേസിന് പകരം കുഞ്ഞിനെ എടുത്ത് മെഷീന് പുറത്ത് വെച്ചത് ട്രെയിൻ നഷ്ടമാകുമോ എന്ന വെപ്രാളത്തിൽ

സ്വന്തം ലേഖകൻ

ബീജിങ്: റെയിൽവേ സ്റ്റേഷനിലെ ബാഗേജ് പരിശോധനയ്ക്കിടെ ലഗേജ് എന്ന് കരുതി പിതാവ് മൂന്ന് വയസ്സുകാരനെ എക്‌സറെ മെഷീന് പുറത്തേക്ക് വെച്ചു. എന്നാൽ ആളുകൾ ബഹളം വെച്ചതോടെ കൺവെയർ ബെൽറ്റ് കുഞ്ഞിനെ വലിച്ചു കൊണ്ട് പോകുന്നതിന് മുമ്പ് പിതാവ് തന്നെ കുഞ്ഞിനെ രക്ഷപ്പെടുത്തി. ജീവനക്കാരും അവിടെ തടിച്ചു നിന്നവരും ബഹളം വെച്ചതോടെയാണ് കൺവെയർ ബെൽറ്റ് വലിച്ചു കൊണ്ടു പോയ കുഞ്ഞിനെ പിതാവ് പെട്ടെന്ന് തന്നെ ബെൽറ്റിന് മുകളിൽ നിന്നും എടുത്തത്.

ട്രെയിൻ നഷ്ടമാകുമോ എന്ന വെപ്രാളത്തിലാണ് ലഗേജ് എന്ന് കരുതി പിതാവ് കുട്ടിയെ എടുത്ത് മെഷീന്റെ പുറത്തേക്ക് വെച്ചത്. സെക്യൂരിറ്റി സ്റ്റാഫും അവിടെ നിന്നിരുന്ന ആളുകളും ബഹളം വെച്ചതോടെ പെട്ടെന്ന് തന്നെ കുട്ടിയുടെ പിതാവ് കുഞ്ഞിനെ എടുത്തു മാറ്റി. ഇതിനാൽ വൻ ദുരന്തം ആണ് ഒഴിവായത്. ഞായറാഴ്ച രാവിലെ ഗയ്ജാങ് ഹൈ സ്പീഡ് ട്രെയിൻ സ്റ്റേഷനിലാണ് സംഭവം നടന്നത്. കുട്ടിയുടെ പിതാവ് ഹങ് കുട്ടിയുമായി പരമ്പരാഗത ആഘോഷത്തിൽ പങ്കെടുക്കാൻ കുട്ടിയുടെ അമ്മയുടെ അടുക്കലേക്ക് പോവുകയായിരുന്നു.

ട്രെയിനിന്റെ സമയം അടുത്തതിനാൽ ട്രെയിൻ പോകുമനോ എന്ന വെപ്രാളത്തിലായിരുന്നു ഇയാൾ. ഇതിനിടയിലാണ് അറിയാതെ സ്യൂട്ട് കേസിനു മുകളിലിരുന്ന കുഞ്ഞിനെ സ്യൂട്ട് കേസ് എന്ന് കരുതി എക്‌സറേ മെഷീന് പുറത്തേക്ക് ഇരുത്തിയത്. കൺവയർ ബെൽറ്റ് കുഞ്ഞിനെ വലിച്ച് കണ്ടു പോകുന്നതിനിടെ ആളുകൾ ബഹളം വെയ്ക്കുകയും കുഞ്ഞുനെ പിതാവ് തന്നെ പുറത്തേക്ക് എടുക്കുകയും ആയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP