Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുരന്തങ്ങൾക്ക് മുൻപിൽ പാവങ്ങളും സമ്പന്നരും ഒരുപോലെയെന്ന് സ്ഥിരീകരിച്ച് ഓസ്ട്രേലിയയിലെ തീ ആളി പടരുന്നു; ആളിപടരുന്ന അഗ്‌നിയിൽ വെള്ളവും വൈദ്യുതിയും ഭക്ഷണവും ഇല്ലാതെ അനേകം ഗ്രാമങ്ങളും ചെറു നഗരങ്ങളും: അതിസമ്പന്ന രാജ്യത്തിന് നേരിടാൻ കഴിയാത്ത പോലെ കാട്ടു തീ പടരുമ്പോൾ സഹായ ഹസ്തങ്ങളുമായി ലോകം ഒരുമിക്കുന്നു

ദുരന്തങ്ങൾക്ക് മുൻപിൽ പാവങ്ങളും സമ്പന്നരും ഒരുപോലെയെന്ന് സ്ഥിരീകരിച്ച് ഓസ്ട്രേലിയയിലെ തീ ആളി പടരുന്നു; ആളിപടരുന്ന അഗ്‌നിയിൽ വെള്ളവും വൈദ്യുതിയും ഭക്ഷണവും ഇല്ലാതെ അനേകം ഗ്രാമങ്ങളും ചെറു നഗരങ്ങളും: അതിസമ്പന്ന രാജ്യത്തിന് നേരിടാൻ കഴിയാത്ത പോലെ കാട്ടു തീ പടരുമ്പോൾ സഹായ ഹസ്തങ്ങളുമായി ലോകം ഒരുമിക്കുന്നു

സ്വന്തം ലേഖകൻ

കാൻബറ: ലോകത്തിലെ അതിസമ്പന്ന രാഷ്ട്രമാണ് ഓസ്ട്രേലിയ. സമ്പന്നതയുടെ നടുവിൽ വിലസുന്ന ഈ രാജ്യത്തിന് പണം കൊടുത്ത് എന്തും സ്വന്തമാക്കാനുള്ള കഴിവുമുണ്ട്. എന്നാൽ ദുരന്തങ്ങൾക്ക് മുൻപിൽ പാവങ്ങളും പണക്കാരും ഒരു പോലെ എന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഓസ്ട്രേലിയയെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന കാട്ടു തീ. സമ്പന്നതയുടെ സുഖ ലോലുപതയിൽ വിലസിയ രാജ്യം ഇന്ന് വൈദ്യുതിയും ഭക്ഷണവും ഇല്ലാതെ വിഷമിക്കുകയാണ്. രാജ്യത്തെ അനേകം ഗ്രാമങ്ങളും ചെരു നഗരങ്ങളുമാണ് ഭക്ഷണവും വെള്ളവും വൈദ്യുതിയും ഇല്ലാതെ വലയുന്നത്. അതി സമ്പന്ന രാജ്യമായിട്ടു കൂടി ഓസ്ട്രേലിയയ്ക്ക് നേരിടാൻ കഴിയാത്ത വിധം കാട്ടു തീ ആളി പടരുകയാണ്. ഇതോടെ സഹായ ഹസ്തങ്ങളുമായി ലോക രാഷ്ട്രങ്ങളും ഒരുമിക്കുകയാണ്.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വൈദ്യ സഹായവും വെള്ളവും ഇല്ലാത്ത അവസ്ഥയാണ്. ഭക്ഷണവും ഇന്ധന വിതരണവും വളരെ കുറഞ്ഞ നിലയിൽ മാത്രമാണ് നടക്കുന്നത്. രാജ്യത്തുട നീളം നൂറു കണക്കിന് കാട്ടു തീയാണ് നിയന്ത്രണാതീതമായി പടർന്നു കൊണ്ടിരിക്കുന്നത്. ദശലക്ഷക്കണക്കിന് ഏക്കർ സ്ഥലങ്ങളാണ് കത്തി എരിഞ്ഞത്. ഇതുവരെ ആളിപ്പടരുന്ന കാട്ടു തീയിൽ 18 പേർ കൊല്ലപ്പെട്ടു. 1,200 വീടുകൾ കത്തി നശിച്ചു. ശനിയാഴ്ച താപനില 46 ഡിഗ്രിയാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. 2010ലെ ഭൂകമ്പത്തിൽ ഹെയ്ത്തിക്ക് സഹായമായ നേവി കപ്പൽ അടിയന്തിര ആവശ്യങ്ങൾക്കുള്ള സാധനങ്ങളുമായി സിഡ്നിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മല്ലക്കൂട്ട, വിക്ടോറിയ എന്നിവിടങ്ങളിലെ തീ അണയ്ക്കാൻ ഇവർ വ്യാഴാഴ്ച സിഡ്നിയിലെത്തുമെന്നാണ് റിപ്പോർട്ട്.

കാട്ടുതീ പടർന്നു പിടിച്ചതിനെ തുടർന്ന് ഒഴിപ്പിച്ച കടലോര പട്ടണത്തിൽ കുടുങ്ങിയ 4,000 പേർക്ക് സഹായഹസ്തവുമായി ഒങഅട കൗൾസ് എത്തും. ഇവിടെ നിന്നും ഒഴിപ്പിക്കുന്ന ജനങ്ങളെ കപ്പലിൽ പാർപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് വിക്ടോറിയൻ എമർജൻസി മാനേജ്മെന്റ്. മറ്റ് സ്ഥലങ്ങളിലേക്കു മാറ്റുന്നതിനേക്കാളും സുരക്ഷിതമായതിനാലാണ് ഇക്കാര്യം ആലോചിക്കുന്നത്. പുതുവത്സരം ആഘോഷിക്കാൻ മാലാക്കൂട്ട ബീച്ചിലേക്ക് പോയ വിനോദ സഞ്ചാരികളും പ്രദേശവാസികളും ആകാശം ചുവന്ന് കാട്ടു തീ പടരുന്ന അന്തരീക്ഷമായെന്ന് കണ്ടതോടെ ജീവൻ രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടി. തീ പടർന്നതോടെ നഗരത്തിലെ വെള്ളം അഴുക്ക് കലർന്നതായി സംശയമുണ്ട്. അതിനാൽ വെള്ളം തിളപ്പിച്ചതിന് ശേഷമേ കുടിക്കാവൂ എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വിക്ടോറിയയിലേയും ന്യൂ സൗത്ത് വെയിൽസിലെയും ജല വിതരണത്തെ കാട്ടു തീ സാരമായി ബാധിച്ചിട്ടുണ്ട്. ന്യൂ സൗത്ത് വെയിൽസിലെ 11,000 കുടുംബങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിച്ചു.എന്നിരുന്നാലും 3,000ത്തിൽ അധികം കുടുംബങ്ങളിലും ഇനിയും വൈദ്യുതിയും ഇന്റർനെറ്റുമില്ല. റോഡുകൾ അടച്ചിട്ടതിനാൽ തീയിൽ മാരക പരിക്ക് പറ്റിയവർ്ക്ക പോലും 24 മണിക്കൂർ വരെ ചികിത്സയ്ക്കായി കാത്തു കിടക്കേണ്ടി വന്നു. തിങ്കളാഴ്ചവരെ ന്യൂസൗത്ത് വെയിൽസിലും വിക്ടോറിയയിലും ഉണ്ടായ കാട്ടു തീയിൽ എട്ട് പേർ കൊല്ലപ്പെടുകയും നാലു പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. ആളെ കൊല്ലുന്ന തീയെ തുടർന്ന് പലയിടങ്ങളിലും റോഡുകൾ അടച്ചിട്ടിരിക്കുകയാണ്.

തീയെ തുടർന്ന് പുക നിറഞ്ഞ അന്തരീക്ഷമാണ് പല സ്ഥലങ്ങളിലും. റോഡുകൾ അടച്ചിട്ടതിനെ തുടർന്ന് റോഡുകളിൽ കിലോമീറ്ററുകൾ വരെ കാറുകൾ കുടുങ്ങി കിടക്കുന്നത് കാണാം. വഴികൾ അടയുന്നതോടെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഭക്ഷ വിതരണം മുടങ്ങുമോ എന്ന ആശങ്ക ന്യൂസൗത്ത് വെയിൽസിലും മറ്റും ഉണ്ട്. സൂപ്പർമാർക്കറ്റുകൾക്ക് മുൻപിൽ ആളുകൾ ഭക്ഷണത്തിനായി ക്യൂ നിൽക്കുന്നത് കാണാം. പെട്രോൾ വാങ്ങുന്നതിനും മറ്റും വൻ ക്യൂവാണ് ഇവിടെയുള്ളത്.

ലോക്കൽ പെട്രോൾ സ്റ്റേഷനുകളിലൊന്നും പെട്രോൾ കണികാണാൻ പോലും ഇല്ലാത്ത അവസ്ഥയാണ്. വ്യാഴാഴ്ച കാട്ടു തീ ശക്തമാകുമെന്ന പ്രവചനവും ഉണ്ട്. ഇത് ജനങ്ങളെ കൂടുതൽ ആശങ്കയിലാക്കിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP