Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടലിന് നടുക്ക് രണ്ട് പടുകൂറ്റൻ കപ്പലുകൾ കൂട്ടിയിടിച്ചാൽ എന്തു സംഭവിക്കും? കാർണിവൽ ഗ്രൂപ്പിന്റെ രണ്ട് കപ്പലുകൾ മെക്സിക്കൻ തീരത്ത് കൂട്ടിയിടിച്ചപ്പോൾ സംഭവിച്ചത്

കടലിന് നടുക്ക് രണ്ട് പടുകൂറ്റൻ കപ്പലുകൾ കൂട്ടിയിടിച്ചാൽ എന്തു സംഭവിക്കും? കാർണിവൽ ഗ്രൂപ്പിന്റെ രണ്ട് കപ്പലുകൾ മെക്സിക്കൻ തീരത്ത് കൂട്ടിയിടിച്ചപ്പോൾ സംഭവിച്ചത്

മറുനാടൻ മലയാളി ബ്യൂറോ

മെക്സിക്കോ: കടലിനു നടുക്ക് രണ്ട് പടു കൂറ്റൻ കപ്പലുകൾ കൂട്ടിയിടിച്ചാൽ എന്തു സംഭവിക്കും? കാർണിവൽ ഗ്രൂപ്പിന്റെ രണ്ട് കപ്പലുകളാണ് ഇന്നലെ മെക്സിക്കൻ തീരത്ത് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ട് കപ്പലുകൾക്കും കേടുപാടുകൾ പറ്റി. കാർണിവൽ ഗ്ലോറി എന്ന കപ്പലിനാണ് കൂട്ടിയിടിയിൽ കൂടുതൽ നാശനഷ്ടം ഉണ്ടായത്. വലിയ ശബ്ദത്തോടെ ഉണ്ടായ കൂട്ടിയിടിയിൽ ഇരു കപ്പലിലും ഉണ്ടായിരുന്ന യാത്രക്കാർ നടുങ്ങി.

മെക്സിക്കൻ പോർട്ടിനു സമീപം ഉണ്ടായ കൂട്ടിമുട്ടലിൽ കാർണിവൽ ഗ്ലോറി, കാർണിവൽഡ ലെജൻഡ് എന്നീ കപ്പലുകളാണ് ഉൾപ്പെട്ടത്. മെകിസ്‌കിക്ൻ സമയം രാവിലെ 8.30ഓടെയാണ് കാർണിവൽ ഗ്ലോറി, കാർണിവൽ ലെജൻഡ് എന്നീ കപ്പലുകൾ കൂട്ടിയിടിച്ചത്. കാർണിവൽ ഗ്ലോറിയിലുണ്ടായിരുന്ന ഒരാൾക്ക് നിസ്സാര പരിക്കുകൾ ഉണ്ടായി. എന്നാൽ വൻ അപകടത്തിൽ നിന്നും ഇരുകപ്പലുകളും ഭാഗ്യം കൊണ്ട് ഒഴിഞ്ഞു മാറി. ഡൈനിങ് റൂമിൽ നിന്ന് ഒരു കൂട്ടം ഗസ്റ്റുകളെ ഒഴിപ്പിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ ഗ്ലോറി പോർട്ടിൽ ആടി ഉലയുന്നത് കാണാം. പെട്ടെന്ന് തന്നെ ഒരു വലിയ ശബ്ദത്തോടെ കൂട്ടിമുട്ടുകയും ചെയ്തു.

ഗ്ലോറിയുടെ മുൻഭാഗത്തിനാണ് കേടുപാടുകൾ ഉണ്ടായിരിക്കുന്നത്. ജനലുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വലിയ ശബ്ദം കേട്ട യാത്രക്കാർ പേടിച്ചരണ്ടു. മെക്സിക്കോയിലെ കൊസുമലിലാണ് സംഭവം. ഗ്ലോറിയിൽ 2000 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കപ്പലിന്റെ മുൻഭാഗത്തെ ചില പീസുകൾ വെള്ളത്തിൽ ഒലിച്ചു പോയി. എന്നാൽ അപകടം ഉണ്ടായതിന്റെ കാരണം ഇനിയും വ്യക്തമല്ല. 3000 അതിഥികളെയും 1,000 ക്രൂ മെമ്പേഴ്സിനും താമസിക്കാൻ ശേഷിയുള്ള കപ്പലാണ് കാർണിവൽ ഗ്ലോറി.

കാർണിവൽ ലെജൻഡ് കാർണിവൽ ഗ്ലോറിയേക്കാളും ചെറിയ കപ്പലാണ്. 2,000 യാത്രക്കാരെയും 900 ക്രൂ മെമ്പേഴ്സിനുമുള്ള സൗകര്യമാണ് ഇതിലുള്ളത്. നിരവധി രാജ്യങ്ങൾ ചുറ്റിയാണ് ലെജൻഡ് മെക്സിക്കൻ തീരത്ത് എത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP