Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ഹൾ, ലീഡ്സ്, ന്യൂകാസിൽ, നോട്ടിങ്ഹാം, ഷെഫീൽഡ്, സണ്ടർലാൻഡ് നഗരങ്ങളിലും 5 ജി എത്തി; യുകെയിലെ 56 നഗരങ്ങളിൽ ഇപ്പോൾ അതിവേഗ ഇന്റർനെറ്റ്; ഞൊടിയിടയിൽ എന്തും ഡൗൺലോഡ് ചെയ്യാൻ ഒരുങ്ങുമ്പോൾ

ഹൾ, ലീഡ്സ്, ന്യൂകാസിൽ, നോട്ടിങ്ഹാം, ഷെഫീൽഡ്, സണ്ടർലാൻഡ് നഗരങ്ങളിലും 5 ജി എത്തി; യുകെയിലെ 56 നഗരങ്ങളിൽ ഇപ്പോൾ അതിവേഗ ഇന്റർനെറ്റ്; ഞൊടിയിടയിൽ എന്തും ഡൗൺലോഡ് ചെയ്യാൻ ഒരുങ്ങുമ്പോൾ

സ്വന്തം ലേഖകൻ

ങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് യുകെയിലെ നഗരങ്ങളിലേക്കെല്ലാം അതിവേഗ ഇന്റർനെറ്റായ 5 ജി എത്തിച്ചേർന്ന് കൊണ്ടിരിക്കുന്നുവെന്ന് റിപ്പോർട്ട്. നിലവിൽ ഹൾ, ലീഡ്സ്, ന്യൂകാസിൽ, നോട്ടിങ്ഹാം, ഷെഫീൽഡ്, സണ്ടർലാൻഡ് നഗരങ്ങളിലും 5 ജി എത്തി. കൂടാതെ നോർത്താംപ്ടൺ, സ്റ്റീവനേജ്, വേക്ക് ഫീൽഡ് എന്നിവിടങ്ങളിലും നിലവിൽ ഇഇ 5ജി പ്രദാനം ചെയ്യുന്നുണ്ട്.ഇവയടക്കം യുകെയിലെ 56 നഗരങ്ങളിൽ ഇപ്പോൾ 5ജി എന്ന അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കിയിരിക്കുന്നത് ഇഇ കമ്പനിയാണ്. ഇതിലൂടെ ഞൊടിയിടയിൽ എന്തും ഡൗൺലോഡ് ചെയ്യാൻ ഒരുങ്ങുമ്പോൾ ചില കാര്യങ്ങൾ മനസിലാക്കേണ്ടതുണ്ട്.

ലണ്ടനിലെ യൂസ്റ്റൺ സ്റ്റേഷൻ, കാർഡിഫ് സെൻട്രൽ സ്റ്റേഷൻ, ഗ്ലാസ്‌കോയിലെ ബാത്ത് സ്ട്രീറ്റ് എന്നിവയടക്കമുള്ള തിരക്കേറിയ ഇടങ്ങളിൽ തങ്ങളുടെ 5ജി കവറേജ് വർധിപ്പിക്കാനും ഇഇ തയ്യാറായിട്ടുണ്ട്.ഇതിന് പുറമെ അടുത്ത വർഷം മാർച്ചോടെ യുകെയിലെ 70ൽ അധികം സിറ്റികളിലും വലിയ ടൗണുകളിലും 5ജി എത്തിക്കാനും ഇഇ ലക്ഷ്യമിടുന്നുണ്ട്. പുതിയ ഐഫോൺ 12, സാംസങ് ഗ്യാലക്സി എസ് 11 അടക്കമുള്ള വലിയ 5ജി ഡിവൈസുകളുടെ ലോഞ്ചിംഗിനോട് അനുബന്ധിച്ചായിരിക്കും കൂടുതൽഇടങ്ങളിലേക്ക് 5ജി നെറ്റ് വർക്ക് എത്തുന്നതെന്നതും നിർണായകമാണ്.

യുകെയിലെ ആദ്യത്തെ 5ജി നെറ്റ് വർക്ക് ഇക്കഴിഞ്ഞ മേയിലാണ് തങ്ങൾ ആരംഭിച്ചതെന്നും നിലവിൽ അത് കൂടുൽ പേരിലേക്ക് എല്ലാ സമയവും എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തിയെന്നുമാണ് ബിടിയുടെ കൺസ്യൂമർ ഡിവിഷന്റെ സിഇഒ ആയ മാർക് അല്ലെറ വിശദീകരിക്കുന്നത്. യുകെയിലെ മറ്റേത് ഓപ്പറേറ്ററേക്കാളും കൂടുതൽ ഇടങ്ങളിൽ 4ജി, 5ജി കവറേജ് തങ്ങളാണ് പ്രദാനം ചെയ്യുന്നതെന്നും ഇതിന്റെ ഭാഗമായി 5ജ കൂടുതൽ സിറ്റികളിലേക്കും ടൗണുകളിലേക്കും വ്യാപിപ്പിച്ച് കൊണ്ടിരിക്കുന്നുവെന്നും അല്ലെറ പറയുന്നു. ഈ വർഷം അവസാനമാകുമ്പോഴേക്കും യുകെയിലെ 16 നഗരങ്ങളിലേക്ക് 5ജി വ്യാപിപ്പിക്കാനായിരുന്നു ഇഇ ലക്ഷ്യമിട്ടിരുന്നത്.

എന്നാൽ ഇപ്പോൾ നിലവിൽ രാജ്യത്തെ 19സിറ്റികളിലും 31 ടൗണുകളിലും ഇഇ 5ജി ലഭ്യമാക്കാൻ സാധിച്ചുവെന്നത് കമ്പനിയുടെ നേട്ടമായി എടുത്ത് കാട്ടപ്പെടുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ലണ്ടൻ യൂസ്റ്റൺ സ്റ്റേഷൻ, കാർഡിഫ് സെൻട്രൽ സ്റ്റേഷൻ, ഗ്ലാസ്‌കോയിലെ ബാത്ത് സ്ട്രീറ്റ്, സെന്റ് എനോക് സ്‌ക്വയർ, ബെൽഫാസ്റ്റ് കിങ്സ്പാൻ സ്റ്റേഡിയം, കവൻട്രിയിലെ കൗൺസിൽ ഹൗസ്, കത്തീഡ്രൽ റുയിൻസ് എന്നിവിടങ്ങളിൽ 5ജി ലഭ്യമാകാൻ തുടങ്ങിയത്. വളരെയേറെ ആളുകൾ നിത്യവും എത്തിച്ചേരുന്ന ഇടങ്ങളാണിവയെല്ലാമെന്നതിനാൽ ഇതിന്റെ പ്രയോജനം നിരവധി പേർക്കുണ്ടാവുമെന്നുറപ്പാണ്.

2020 ആകുമ്പോഴേക്കും അബെർഡീൻ, പീറ്റർബറോ, വോർസെസ്റ്റർ, കേംബ്രിഡ്ജ്, പ്ലൈമൗത്ത്, ഡെർബി, പോർട്സ്മൗത്ത്, ഗ്ലൗസെസ്റ്റർ, സൗത്താംപ്ടൺ തുടങ്ങിയ നിരവധി ഇടങ്ങളിൽ 5ജി ലഭ്യമാക്കുമെന്നാണ് ഇഇ വെളിപ്പെടുത്തുന്നത്. ലണ്ടൻ, എഡിൻബർഗ്, ബെൽഫാസ്റ്റ്, കാർഡിഫ്, ബെർമിങ്ഹാം, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ 5 ജി ലഭ്യമാക്കിക്കൊണ്ടായിരുന്നു ഇക്കഴിഞ്ഞ മെയ്‌ മാസത്തിൽ ഇഇ ഈ വിപ്ലവത്തിന് തുടക്കമിട്ടിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP