Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

ബ്രിട്ടനിലും ഒരു രമ്യ ഹരിദാസ്; 80,000 പൗണ്ട് ശമ്പളത്തിൽ 35,000 പൗണ്ട് മാത്രമെടുത്തശേഷം ബാക്കി മണ്ഡലത്തിൽ പാവങ്ങൾക്ക് കൊടുക്കുമെന്ന് നോട്ടിങ്ങാമിലെ 23-കാരിയായ ലേബർ എംപി; കയ്യടിയോടെ ബ്രിട്ടൻ

ബ്രിട്ടനിലും ഒരു രമ്യ ഹരിദാസ്; 80,000 പൗണ്ട് ശമ്പളത്തിൽ 35,000 പൗണ്ട് മാത്രമെടുത്തശേഷം ബാക്കി മണ്ഡലത്തിൽ പാവങ്ങൾക്ക് കൊടുക്കുമെന്ന് നോട്ടിങ്ങാമിലെ 23-കാരിയായ ലേബർ എംപി; കയ്യടിയോടെ ബ്രിട്ടൻ

സ്വന്തം ലേഖകൻ

രാഷ്ട്രീയത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത് ചെറുപ്പക്കാരാണ് ആലത്തൂരെന്ന ഇടതുകോട്ടയിൽ യു.ഡി.എഫിന് അമ്പരപ്പിക്കുന്ന വിജയം നേടിക്കൊടുത്ത രമ്യ ഹരിദാസിനെപ്പോലുള്ളവർ ബ്രിട്ടനിലുമുണ്ട്. ഇത്തവണത്തെ തിരഞ്ഞെടുപ്പിലൂടെ, ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ എംപിയായി മാറിയ നദിയ വിറ്റോം എന്ന 23-കാരി അതിനുദാഹരണമാണ്. രാജ്യത്താകെ ടോറി അനുകൂല തരംഗമുണ്ടായപ്പോഴും, നോട്ടിങ്ങാം ഈസ്റ്റിൽനിന്ന് നദിയ ലേബർ ടിക്കറ്റിൽ വിജയം നേടി. തന്നെ ജയിപ്പിച്ച മണ്ഡലത്തിലെ പാവപ്പെട്ട വോട്ടർമാർക്ക് അതിനുള്ള പ്രതിഫലം നൽകാനൊരുങ്ങുകയാണ് നദിയ.

പാർലമെന്റംഗമെന്ന നിലയിൽ തനിക്ക് ലഭിക്കുന്ന 80,000 പൗണ്ട് ശമ്പളത്തിൽ നികുതി കഴിച്ച് 35,000 പൗണ്ടുമാത്രം സ്വന്തം ആവശ്യങ്ങൾക്കായെടുത്ത് ബാക്കി മണ്ഡലത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് നദിയ പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ച മാത്രമാണ് നദിയ നോട്ടിങ്ങാം ഈസ്റ്റിൽ സ്ഥാനാർത്ഥിയായി എത്തുന്നത്. മുൻ ഷാഡോ ചാൻസലർ കൂടിയായ ക്രിസ് ലെസ്ലിയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. ചെയ്ഞ്ച് യുകെ പാർട്ടിയിൽ ചേർന്ന് ക്രിസ് ലെസ്ലി മണ്ഡലം വിട്ടതോടെയാണ് നദിയക്ക് നറുക്കുവീണത്.

Stories you may Like

2010 മുതൽ നോട്ടിങ്ങാം ഈസ്റ്റ് മണ്ഡലത്തെ പ്രതിനീധികരിക്കുന്നത് ലെസ്ലിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അനായാസം വിജയം നേടിയ ലെസ്ലി, ഇക്കുറി 1447 വോട്ടുകളോടെ നാലാം സ്ഥാനത്തായിപ്പോയി. എന്നാൽ, ചുറുചുറുക്കോടെ വോട്ടർമാരെ അഭിമുഖീകരിച്ച നദിയക്ക് ആദ്യ ഊഴത്തിൽത്തന്നെ 17,000 വോട്ടുകൾ നേടി മണ്ഡലത്തിന്റെ എംപിയുമായി.

നികുതിയുൾപ്പെടെ 79,468 പൗണ്ടാണ് എംപിമാരുടെ ശ്മ്പളം. താൻ മുഴുവൻ ശമ്പളവും എടുക്കില്ലെന്ന് പ്രഖ്യാപനമാണ് വിജയിച്ചശേഷം നദിയ ആദ്യമായി നടത്തിയത്. പൊതുമേഖലയിലെ ജീവനക്കാർക്ക് ശമ്പളവർധന നടപ്പായശേഷമേ തന്റെ ശമ്പളം മുഴുവനായും താനെടുക്കുകയുള്ളൂവെന്ന് നദിയ പ്രഖ്യാപിച്ചു. ജീവകാരുണ്യപ്രവർത്തനം നടത്തി പേരെടുക്കുകയോ എംപിമാർക്ക് അത്രയും ശമ്പളമില്ലെന്ന് കാണിക്കുകയോ അല്ല തന്റെ ലക്ഷ്യമെന്ന് അവർ പറഞ്ഞു. അദ്ധ്യാപകർ, നഴ്‌സുമാർ, അഗ്നിരക്ഷാ സേനാംഗങ്ങൾ തുടങ്ങിയവർക്കും അതുപോലെ ഉയർന്ന ശമ്പളം വേണമെന്ന് ചൂണ്ടിക്കാണിക്കുകയാണ് താൻ ഇതിലൂടെ ചെയ്യുന്നതെന്നും നദിയ പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും വലിയ തോൽവികളിലൊന്ന് നേരിട്ട ലേബർ പാർട്ടിക്ക് പ്രതീക്ഷ പകരുന്ന ഏതാനും യുവനേതാക്കളിലൊരാളാണ് നദിയ വിറ്റോം. തോൽവിയിൽനിന്ന് തന്റെ പാർട്ടി പാഠങ്ങൾ പഠിക്കുമെന്നും ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ചലനങ്ങളുണ്ടാക്കി തിരിച്ചുവരുമെന്നും നദിയ പറഞ്ഞു. ബ്രെക്‌സിറ്റ് മാത്രമാണ് ലേബറിന്റെ തോൽവിക്ക് കാരണമെന്ന ജെറമി കോർബിന്റെയും ജോൺ മക്‌ഡോണലിന്റെയും പ്രസ്താവന നദിയയും ആവർത്തിച്ചു. തെറ്റുകൾ തിരുത്തി പാർട്ടി തിരിച്ചുവരുമെന്നും അവർ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP