Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നിലൊന്ന് മന്ത്രിമാരെയും ഫെബ്രുവരിയിൽ മാറ്റിനിയമിക്കും; യുകെബേയും ഹോം ഓഫീസും രണ്ടാകുമ്പോൾ ഇമിഗ്രേഷൻ കാര്യങ്ങൾക്ക് മാത്രം പുതിയ വകുപ്പ്; എൻഎച്ച്എസിനു ഫണ്ട് ഉറപ്പിക്കാൻ പ്രത്യേക നിയമം നിർമ്മിക്കും; അടുത്ത രണ്ടുതവണ കൂടിയെങ്കിലും ബ്രിട്ടനെ നയിക്കാൻ ബോറിസ് ജോൺസൺ ഒരുക്കുന്ന പദ്ധതികൾ ഇങ്ങനെ

മൂന്നിലൊന്ന് മന്ത്രിമാരെയും ഫെബ്രുവരിയിൽ മാറ്റിനിയമിക്കും; യുകെബേയും ഹോം ഓഫീസും രണ്ടാകുമ്പോൾ ഇമിഗ്രേഷൻ കാര്യങ്ങൾക്ക് മാത്രം പുതിയ വകുപ്പ്; എൻഎച്ച്എസിനു ഫണ്ട് ഉറപ്പിക്കാൻ പ്രത്യേക നിയമം നിർമ്മിക്കും; അടുത്ത രണ്ടുതവണ കൂടിയെങ്കിലും ബ്രിട്ടനെ നയിക്കാൻ ബോറിസ് ജോൺസൺ ഒരുക്കുന്ന പദ്ധതികൾ ഇങ്ങനെ

സ്വന്തം ലേഖകൻ

ണ്ടാംവട്ടം പ്രധാനമന്ത്രിയായി അധികാരമേൽക്കുമ്പോൾ ബോറിസ് ജോൺസണിന്റെ ലക്ഷ്യം ബ്രെക്‌സിറ്റ് നടപ്പാക്കുക മാത്രമാണെന്ന് കരുതിയെങ്കിൽ തെറ്റി. കൺസർവേറ്റീവ് പാർട്ടിക്ക് അടുത്ത രണ്ടു ഭരണകാലയളവെങ്കിലും ബ്രിട്ടനിൽ അധികാരമുറപ്പിക്കുകയെന്ന ദീർഘകാല പദ്ധതിയാണ് ബോറിസ് മനസ്സിൽക്കാണുന്നത്. ഓരോചുവടും ടോറികൾക്ക ബ്രി്ട്ടീഷ് ഹൃദയത്തിൽ കൂടുതൽ ആഴത്തിൽ ഇടം നൽകുന്നതായിരിക്കണമെന്ന് ബോറിസ് ആഗ്രഹിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷങ്ങളിലൊന്ന് സ്വന്തമാക്കി അധികാരത്തിലേറിയ ബോറിസ്, തന്റെ സ്ഥാനം മാർഗരറ്റ് താച്ചറിനൊപ്പമോ അതിനും മുകളിലോ ആയിരിക്കണമെന്നും ആഗ്രഹിക്കുന്നുണ്ട്. 

മൂന്നരവർഷം മുമ്പ് ഹിതപരിശോധനയിലൂടെ ബ്രിട്ടീഷ് ജനത യൂറോപ്യൻ യൂണിയനിൽനിന്ന് പുറത്തുപോകാൻ തീരുമാനിച്ചത് അതിർത്തികൾ കൂടുതൽ കാവലുള്ളതാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. അതിർത്തികളിൽകൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന നിയമനിർമ്മാണങ്ങൾക്കായിരിക്കും ബോറിസ് മുൻതൂക്കം നൽകുക. പ്രതിസന്ധിയിലായ എൻഎച്ച്എസിനെ കരകയറ്റുകയെന്ന വലിയ ദൗത്യവും അദ്ദേഹത്തിന് മുന്നിലുണ്ട്. ജീവനക്കാരുടെ ക്ഷാമം മുതൽ ഒട്ടേറെ പ്രശ്‌നങ്ങൾ എൻഎച്ചഎസ് നേരിടുന്നുണ്ട്. രാജ്യത്തുനിന്ന് വിഘടിച്ചുപോകാനാഗ്രഹിക്കുന്ന സ്‌കോട്ട്‌ലൻഡ് പോലുള്ള ഭാഗങ്ങളെ ചേർത്തുനിർത്തുകയും പ്രധാന ലക്ഷ്യമാണ്.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 109 ടോറി എംപിമാരെ ഇന്ന് വെസ്റ്റ്മിൻസ്റ്ററിൽ അഭിസംബോധന ചെയ്യുമ്പോൾ വോട്ടർമാരുടെ ഈ ആശങ്കകളായിരിക്കും ബോറിസ് മുന്നോട്ടുവെക്കുക. തുടർച്ചയായി അഞ്ചുതവണ അധികാരത്തിലേറുകയെന്ന റെക്കോഡും ബോറിസ് ലക്ഷ്യമിടുന്നുണ്ട്. അതിനർഥം, 2024-ലെ പൊതുതിരഞ്ഞെടുപ്പിലും വിജയിക്കുകയെന്നതാണ്. ബ്രിട്ടീഷ് ചരിത്രത്തിൽ രണ്ട് ദശാബ്ദങ്ങൾനീണ്ട ഭരണത്തിനാണ് ബോറിസ് അടിത്തറയൊരുക്കുന്നത്. മന്ത്രിസഭയ്ക്ക് രൂപം കൊടുക്കുമ്പോഴും അക്കാര്യങ്ങൾ അദ്ദേഹം ഉറപ്പുവരുത്തും.

വിമതപക്ഷത്തുചേർന്ന് പുറത്തായ ഏതാനും പേരുടെ സ്ഥാനങ്ങൾ നികത്തുന്നതിനപ്പുറം ബോറിസിന്റെ മന്ത്രിസഭയിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. കൾച്ചറൽ സെക്രട്ടറി നിക്കി മോർഗന്റെയും വെൽഷ് സെക്രട്ടറി അലൺ കെയ്ൻസിന്റെയും പകരക്കാരെ ഇന്ന് പ്രഖ്യാപിച്ചേക്കും. നിലവിലുള്ള മന്ത്രിസഭയുമായി മുന്നോട്ടുപോകുന്ന ബോറിസ്, ഫെബ്രുവരിയിലാകും പുനഃസംഘടന നടത്തുക. നിലവിലുള്ള മന്ത്രിസഭയിലെ മൂന്നിലൊന്ന് അംഗങ്ങളെയെങ്കിലും മാറ്റി കാര്യമായ പുനഃംഘടന നടത്തുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഹോം ഓഫീസ് വകുപ്പിനെ വിഭജിക്കുന്നതുൾപ്പെടെ കാര്യമായ ഭരണപരിഷ്‌കാരങ്ങൾ ബോറിസിന്റെ മനസ്സിലുണ്ട്.

ഹോം ഓഫീസിനെ വിഭജിച്ച് ബോർഡേഴ്‌സ് ആൻഡ് ഇമിഗ്രേഷൻ എന്ന പുതിയ വകുപ്പ് കൊണ്ടുവരികയാണ് ലക്ഷ്യം. കുടിയേറ്റം കാര്യക്ഷമമായി നിയനന്ത്രിക്കണമെങ്കിൽ അതിനുമാത്രമായി പ്രത്യേക വകുപ്പ് വേണമെന്ന് ബോറിസ് കരുതുന്നു. ഓസ്‌ട്രേലിയൻ മാതൃകയിൽ പോയിന്റ് അടിസ്ഥാനപ്പെടുത്തിയുള്ള കുടിയേറ്റനിയമം കൊണ്ടുവരാനാണ് ബോറിസ് ശ്രമിക്കുന്നത്. അതിനായി പ്രത്യേക വകുപ്പും കൂടുതൽ കർശനമായ അധികാരങ്ങളും വേണം. ഹോം ഓഫീസിന്റെ ചുമതല നാട്ടിലെ ക്രമസമാധാനം ഉറപ്പിക്കുന്നതിൽ ഒതുങ്ങും. രാജ്യത്ത് കുറ്റകൃത്യങ്ങളേറുന്നതിനാൽ അതുനിയന്ത്രിക്കുന്നതിനും കൂടുതൽ ജാഗ്രത വേണമെന്ന് ബോറിസ് കരുതുന്നു.

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകളെ ആദ്യമായി വിജയിപ്പിച്ച പല മേഖലകളുമുണ്ട്. ഏറെക്കാലമായി അവവഗണിക്കപ്പെട്ടുകിടന്ന ഇത്തരം മേഖലകളുടെ പുനരുദ്ധാരണത്തിനായി 100 ബില്യൺ പൗണ്ടിന്റെ അടിസ്ഥാന വികസന പദ്ധതിയും ബോറിസ് വിഭാവനം ചെയ്യുന്നു. മിഡ്‌ലൻസും നോർത്തും പോലുള്ള മേഖലകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും വികസനമെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ബോറിസ് പറഞ്ഞു. എൻഎച്ച്എസിന്റെ വികസനത്തിനായി 34 ബില്യൺ പൗണ്ട് കൂടുതലായി നിക്ഷേപിക്കുമെന്ന് ബോറിസ് പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP