Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മിസ് ഇംഗ്ലണ്ട് കിരീടം അണിഞ്ഞ ഇന്ത്യൻ വംശജയായ ഡോക്ടർ മിസ് വേൾഡ് മത്സരത്തിനിടെ മറ്റൊരു മത്സരാർഥിയുടെ കൈയിലെ ഒടിവ് കണ്ടെത്തി താരമായി; ഡോക്ടർമാർ ചതവെന്ന് പറഞ്ഞത് ഒടിവെന്ന് തിരുത്തിപ്പറഞ്ഞ് ശരിയാക്കിയ ഭാഷ മുഖർജി വീണ്ടും താരമാകുമ്പോൾ

മിസ് ഇംഗ്ലണ്ട് കിരീടം അണിഞ്ഞ ഇന്ത്യൻ വംശജയായ ഡോക്ടർ മിസ് വേൾഡ് മത്സരത്തിനിടെ മറ്റൊരു മത്സരാർഥിയുടെ കൈയിലെ ഒടിവ് കണ്ടെത്തി താരമായി; ഡോക്ടർമാർ ചതവെന്ന് പറഞ്ഞത് ഒടിവെന്ന് തിരുത്തിപ്പറഞ്ഞ് ശരിയാക്കിയ ഭാഷ മുഖർജി വീണ്ടും താരമാകുമ്പോൾ

സ്വന്തം ലേഖകൻ

മിസ് ഇംഗ്ലണ്ട് കിരീടം നേടിയ ഭാഷ മുഖർജിയെന്ന ഇന്ത്യൻ വംശജ, മിസ് വേൾഡ് മത്സരത്തിനിടെ താരമായി മാറിയത് തന്റെ പ്രൊഫഷണൽ മികവിന്റെ പേരിൽ. മിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കുന്ന മിസ് ലക്‌സംബർഗ് മെലാനി ഹെയ്ൻ്‌ബ്രോക്കിന്റെ കൈയിലെ ഒടിവ് കണ്ടെത്തിയാണ് ഡോക്ടർകൂടിയായ ഭാഷ മികവ് തെളിയിച്ചത്. മറ്റു ഡോക്ടർമാർ വെറും ചതവെന്ന് വിലയിരുത്തിയ പരിക്കാണ് ഭാഷ ശരിയായ രീതിയിൽ വിലയിരുത്തിയതും സഹ മത്സരാർഥിയെ സഹായിച്ചതും.

മെലാനിയുടെ കൈക്കുഴയ്ക്ക് റിഹേഴ്‌സലിനിടെയാണ് പരിക്കേറ്റത്. വെറും ചതവേയുള്ളൂവെന്നുപറഞ്ഞ് ഡോക്ടർമാർ അവരെ സമാധാനിപ്പിച്ചയച്ചു. ഭാഷ ഡോക്ടറാണെന്ന മനസ്സിലാക്കിയ മെലാനി വേദന ശമിക്കാത്തതിനാൽ അവരുടെയടുത്ത് സഹായം തേടിയെത്തി. കൈക്ക് ഒടിവുണ്ടെന്നും എക്‌സ്-റേയെടുക്കണമെന്നും 23-കാരിയായ ഭാഷ നിർദ്ദേശിച്ചു. ഇതനുസരിച്ച് നടത്തിയ പരിശോധനയിലാണ് ഒടിവ് സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്.

ലക്‌സംബർഗിൽവെച്ച് മെലാനി എക്‌സ്‌റേ പരിശോധന നടത്തിയിരുന്നെങ്കിലും ഡോക്ടർമാർക്ക് കൈയിലെ ഒടിവ് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഭാഷയുടെ ഇടപെടലോടെ ചികിത്സ ലഭ്യമായ മെലാനിക്ക് ഇപ്പോൾ കുഴപ്പമെല്ലാം മാറി. ഇരുവരും മിസ് വേൾഡ് മത്സരത്തിനായുള്ള പരിശീലനത്തിലാണിപ്പോൾ. ഡിസംബർ 14-ന് എക്‌സൽ ലണ്ടനിലാണ് മത്സരം. ഇന്ത്യയിൽ ജനിച്ചുവളർന്ന ഭാഷ മുഖർജി, ഇപ്പോൾ ഡെർബിയിലാണ് താമസം.

ഒരുദിവസം പരിശീലനത്തിനിടെ, ഭാഷയുടെ അടുത്തെത്തിയ മെലാനി, കൈക്ക് വേദനയുണ്ടെന്ന കാര്യം ്അറിയിച്ചു. മെലാനിയുടെ മുറിയിലെത്തിയ ഭാഷ, പഴയ എക്‌സ്‌റേയും മറ്റും പരിശോധിച്ചു. ഒരുവർഷത്തോളമായി ഇത്തരം കേസുകൾ കൈകാര്യം ചെയ്തിട്ടില്ലെങ്കിലും, സംശയം തോന്നിയ ഭാഷ പുതിയൊരു എക്‌സ്‌റേ നിർദ്ദേശിക്കുകയായിരുന്നു. ഭാഷയുടെ നിർദ്ദേശമനുസരിച്ച് മിസ് വേൾഡ് സംഘാടകർ അതിന് സൗകര്യമൊരുക്കുകയും ഒടിവ് കണ്ടെത്തുകയും ചെയ്തു.

പരിപാടിയുടെ ഫോട്ടോഷൂട്ടിനിടെ വീണാണ് മെലാനിക്ക് പരിക്കേറ്റത്. രണ്ടാഴ്ച മുമ്പായിരുന്നു അത്. എന്നാൽ, പരിക്ക് കണ്ടെത്താൻ വൈകിയത് വേദന കലശലാക്കുകയും ചെയ്തു. പരിക്കേറ്റ ദിവസം തന്നെ ആശുപത്രിയിൽ പോയിരുന്നെങ്കിലും അവർക്കത് മനസ്സിലാക്കാൻ സാധിച്ചില്ലെന്ന് മെലാനി പറയുന്നു. ഒരാഴ്ചയ്ക്കുശേഷം ഒരുതവണ കൂടി വീഴുകയും അതേ കൈക്ക് വീണ്ടും പരിക്കേൽക്കുകയും ചെയ്തു. ഇതോടെയാണ് അടിയന്തരമായി ആരുടെയെങ്കിലും സേവനം തേടാൻ അവരെ പ്രേരിപ്പിച്ചത്.

ഭാഷ വളരെ മികച്ച ഡോക്ടറാണെന്നാണ് മെലാനിയുടെ പക്ഷം. താൻ സഹായമഭ്യർഥിച്ചപ്പോൾ തികഞ്ഞൊരു പ്രൊഫഷണലിനെപ്പോലെ അതിലിടപെടുകയും ശരിയായ ചികിത്സയും പരിഹാരവും കണ്ടെത്തുകയും ചെയ്തുവെന്നും അവർ പറയുന്നു. മെലാനിയുടെ കൈ ശരിയാക്കിയ മികവ് മിസ് വേൾഡ് മത്സരത്തിലും പുറത്തെടുക്കാനായാൽ, ഭാഷയിലൂടെ മറ്റൊരു കിരീടം ഇംഗ്ലണ്ടിലെത്തിയേക്കാം. അതിലൂടെ അഭിമാനിക്കാൻ ഇന്ത്യക്കും വകയുണ്ടാകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP