Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

56 പോളർ കരടികൾ തെരുവിലിറങ്ങി; റഷ്യയിലെ ഒരു ഗ്രാമം ഭീതിയുടെ നിഴലിൽ; റബ്ബർ ബുള്ളറ്റുകളുമായി പൊലീസും റേഞ്ചർമാരും രംഗത്ത്; കുട്ടികൾക്ക് സ്‌കൂളിൽപോകാൻ പ്രത്യേക സംരക്ഷണം; പൊതു പരിപാടികൾ റദ്ദുചെയ്തു

56 പോളർ കരടികൾ തെരുവിലിറങ്ങി; റഷ്യയിലെ ഒരു ഗ്രാമം ഭീതിയുടെ നിഴലിൽ; റബ്ബർ ബുള്ളറ്റുകളുമായി പൊലീസും റേഞ്ചർമാരും രംഗത്ത്; കുട്ടികൾക്ക് സ്‌കൂളിൽപോകാൻ പ്രത്യേക സംരക്ഷണം; പൊതു പരിപാടികൾ റദ്ദുചെയ്തു

സ്വന്തം ലേഖകൻ

ക്രമണകാരികളായ 56 ധ്രുവക്കരടികൾ തെരുവിലിറങ്ങിയതോടെ റഷ്യയിലെ വിദൂര ഗ്രാമങ്ങളിലൊന്നിൽ ജനജീവിതം ഭീതിദമായ അവസ്ഥയിലായി. റിർകായ്പിയെന്ന സൈബീരിയൻ ഗ്രാമത്തിലാണ് ധ്രുവക്കരടികൾ ഭീതിപരത്തുന്നത്. ഗ്രാമത്തിലെ എല്ലാ പൊതുപരിപാടികളും റദ്ദാക്കുകയും സ്‌കൂളിൽ പോകുന്ന കുട്ടികൾക്ക് പ്രത്യേകം സംരക്ഷണമേർപ്പെടുത്തുകയും ചെയ്തു. കരടികൾ റെസിഡൻഷ്യൽ മേഖലയിൽ പ്രവേശിക്കുന്നത് തടയാൻ സൈന്യം പട്രോളിങ് നടത്തുന്നുണ്ട്.

റഷ്യയുടെ കിഴക്കേയറ്റത്തുള്ള ചുക്‌റ്റോക പ്രവിശ്യയിലാണ് റിർകായ്പി ഗ്രാമം. ഇവിടെ 766 കരടികൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. നിലവിൽ ഗ്രാമത്തിന് പുറത്താണ് കരടികളെ കണ്ടെത്തിയത്. മഞ്ഞുവീഴ്ചയുണ്ടായതിനെത്തുടർന്നാണ് കരടികൾ കൂട്ടംതെറ്റി ഗ്രാമത്തിലേക്ക് വന്നതെന്നാണ് കരുതുന്നത്. കരടികൾ ഗ്രാമത്തിലേക്ക് കടക്കുകയാണെങ്കിൽ അത് വലിയ അപകടമാകുമെന്ന് അധികൃതർ കരുതുന്നു.

Stories you may Like

റിർകായ്പിയിൽ ആയിരത്തിൽത്താഴെ ആളുകളാണ് താമസിക്കുന്നത്. ആളുകൾ സഞ്ചരിക്കുന്ന പ്രധാന വഴികളിൽ കരടികളെത്തുന്നുണ്ടോ എന്ന് നോക്കാൻ പ്രത്യേക സേനയെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞവർഷവും ഇതേ സമയത്ത് കരടികൾ ഗ്രാമത്തിൽ കടന്നിരുന്നു. എന്നാൽ, ഇത്തവണ എണ്ണത്തിൽ കൂടുതലുള്ളതാണ് ഗ്രാമവാസികളെ ആശങ്കയിലാഴ്‌ത്തുന്നത്.

കാലാവസ്ഥാ വ്യതിയാനമാണ് കരടികൾ നാട്ടിലേക്കിറങ്ങുന്നതിന് പ്രധാനകാരണമെന്ന് വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ട് വ്യക്തമാക്കി. മഞ്ഞുപാളികളും കടൽത്തീരവുമായുള്ള വ്യത്യാസം കുറഞ്ഞതോടെയാണ് കരടികൾ നാട്ടിലേക്കിറങ്ങാനിടയാക്കിയതെന്ന് ഡബ്ല്യു.ഡബ്ല്യു.എഫ് വ്യക്തമാക്കി. കരടികളുടെ ആക്രമണത്തിനിരയാകുന്നതിൽനിന്ന് മനുഷ്യരെ രക്ഷിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും തുറന്നിട്ടുണ്ട്. കരടികൾക്ക് ആവശ്യത്തിന് ഭക്ഷണം എത്തിച്ചുകൊടുത്ത് അവയെ ജനവാസ കേന്ദ്രങ്ങളിൽനിന്ന് അകറ്റുകയാണ് ചെയ്യുന്നത്.

ധ്രുവക്കരടികളെ വെടിവെക്കുന്നത് റഷ്യയിൽ നിരോധിച്ചിട്ടുണ്ട്. എന്നാൽ, ജനവാസ കേന്ദ്രങ്ങളിൽനിന്ന് അവയെ തുരത്തുന്നതിന് റേഞ്ചർമാർ റബ്ബർ ബുള്ളറ്റുകളുപയോഗിക്കുന്നുണ്ട്. സ്‌കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കും സമീപം പ്രത്യേക സേനയെ നിയോഗിച്ചിട്ടുണ്ട്. വർഷാവസാന പരിപാടികളും റിഹേഴ്‌സലുകളും പരിപാടികളുമൊക്കെ നിർത്തിവെക്കാൻ നിർദേശിച്ചിട്ടുണ്ട്.

സൈബീരിയൻ ഗ്രാമങ്ങളിൽ ധ്രുവക്കരടികൾ എത്താറുള്ളത് പതിവാണ്. ഭക്ഷണം തേടിയെത്തുന്ന ഇവയുമായുള്ള മനുഷ്യരുടെ സംഘർഷവും സ്ഥിരമാണ്. എന്നാൽ, ആർട്ടിക്കിലെ മഞ്ഞ് കൂടുതലായി ഉരുകാൻ തുടങ്ങിയതോടെ, കരടികൾ കൂട്ടമായി ഗ്രാമങ്ങളിലേക്കെത്തുന്നതിന്റെ ഇടവേള കുറഞ്ഞതായി അധികൃതർ പറയുന്നു. ഭക്ഷണക്ഷാമവും ഇവയെ ഗ്രാമങ്ങളിലേത്തെക്കിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP