Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

സുന്ദരികൾക്കൊപ്പം ഉറങ്ങാൻ പ്രൈവറ്റ് യാച്ച്; സ്വിസ് മലനിരകളിൽ സ്‌കൈ ലോഡ്ജ്; ബെന്റ്‌ലി അടക്കം അനേകം ആഡംബര കാറുകൾ; യാത്ര സ്വകാര്യ ജെറ്റിൽ: കുട്ടി പീഡക കേസിൽ കുടുങ്ങിയ പ്രിൻസ് ആൻഡ്രൂവിന് ശതകോടികളുടെ കള്ളപ്പണവും

സുന്ദരികൾക്കൊപ്പം ഉറങ്ങാൻ പ്രൈവറ്റ് യാച്ച്; സ്വിസ് മലനിരകളിൽ സ്‌കൈ ലോഡ്ജ്; ബെന്റ്‌ലി അടക്കം അനേകം ആഡംബര കാറുകൾ; യാത്ര സ്വകാര്യ ജെറ്റിൽ: കുട്ടി പീഡക കേസിൽ കുടുങ്ങിയ പ്രിൻസ് ആൻഡ്രൂവിന് ശതകോടികളുടെ കള്ളപ്പണവും

സ്വന്തം ലേഖകൻ

ലണ്ടൻ: ആൻഡ്രൂ രാജകുമാരനെതിരായ ആരോപണങ്ങൾ വീണ്ടും ബ്രിട്ടീഷ് രാജകുടുംബത്തെ പിടിച്ചുലയ്ക്കുന്നു. ബ്രിട്ടന്റെ വ്യാപാര അംബാസഡർ എന്ന നിലയ്ക്കുള്ള പ്രവർത്തനത്തിലൂടെ തന്റെ സുഹൃത്തും ശതകോടീശ്വരനുമായ ഡേവിഡ് റൗലൻഡിനുവേണ്ടി വഴിവിട്ട പ്രവർത്തനങ്ങൾ രാജകുമാരൻ നടത്തിയിട്ടുണ്ടെന്നും വ്യക്തമായി. നികുതിദായകരുടെ പണമുപയോഗിച്ച് നടത്തിയ യാത്രകൾ സുഹൃത്തിന് ലാഭമുണ്ടാക്കാനായുള്ളതായിരുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ബ്രിട്ടന്റെ വാണിജ്യ ബന്ധങ്ങൾക്കുവേണ്ടി നടത്തിയ യാത്രയിലൂടെയാണ് ആൻഡ്രൂ സുഹൃത്തിനായി ഇടപെട്ടത്. റൗലൻഡിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള ലക്‌സംബർഗ് ആസ്ഥാനമായ ബാങ്കിന്റെ ഇടനിലക്കാരനെപ്പോലെയാണ് ആൻഡ്രൂ പെരുമാറിയതെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു.

ഔദ്യോഗിക യാത്രകൾ സുഹൃത്തിന്റെ ബാങ്കിനുവേണ്ടിയുള്ള പ്രചാരണ പരിപാടികൾക്കായി ഉപയോഗിച്ചതിന്റെ തെളിവുകളും പുറത്തുവന്നതോടെയാണ് ആൻഡ്രൂ രാജകുമാരനെതിരായ ആരോപണങ്ങൾ ശക്തിപ്രാപിച്ചത്. റൗലൻഡിലും മറ്റും കാണാൻ അവകാശമില്ലാത്ത സർക്കാർ രേഖകൾ ആൻഡ്രൂ രാജകുമാരൻ അവരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. റൗലൻഡിന് കരീബിയൻ ദ്വീപുകളിലുണ്ടായിരുന്ന പല ബിസിനസ് സംരംഭങ്ങളിലും രാജകുമാരനും പങ്കാളിയായിരുന്നുവെന്നും ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു. തന്റെ സുഹൃത്‌വലയത്തിലുള്ളവരെ നികുതിരഹിതമായ കരീബിയൻ രാജ്യത്ത് നിക്ഷേപിക്കാൻ ആൻഡ്രൂ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

അടുത്തിടെ ജയിലിൽവെച്ച് മരിച്ച എപ്സ്റ്റീൻ എന്ന ധനാഢ്യനുമായുള്ള ആൻഡ്രൂവിന്റെ ബന്ധവും ഒട്ടേറെ സംശയങ്ങൾ ഉളവാക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് തടവുശിക്ഷ അനുഭവിക്കെയാണ് എപ്സ്റ്റീൻ ജയിലിൽ മരിക്കുന്നത്. എപ്സ്റ്റീന്റെ ഇരകളിലൊരാളായ വിൻജീനിയ റോബർട്‌സിന്റെ അഭിമുഖം ബിബിസിയിൽ വരാനിരിക്കുകയാണ്. ഈ അഭിമുഖത്തിൽ ആൻഡ്രൂവിനെക്കുറിച്ച് പരാമർശങ്ങളുണ്ടെന്നാണ് സൂചന. അതുകൂടി വരുന്നതോടെ, ബ്രിട്ടീഷ ്‌രാജകുടുംബം വീണ്ടും ആരോപണങ്ങൾക്ക് വിധേയമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആൻഡ്രൂ രാജകുമാരന്റെ വാണിജ്യ ബന്ധങ്ങളെക്കുറിച്ച് പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന് ആൻഡ്രൂ വാണിജ്യപ്രതിനിധിയായിരുന്ന കാലത്ത് ഫോറിൻ ഓഫീസ് മന്ത്രിയായിരുന്ന ക്രിസ് ബ്രയന്റ് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ താത്പര്യത്തെക്കാൾ വ്യക്തിപരമായ കാര്യങ്ങൾക്കാണ് ആൻഡ്രൂ മുൻഗണന നൽകിയതെന്നും ക്രിസ് ബ്രയന്റ് പറ#്ഞു. വിദേശകാര്യ സമിതിയോ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയോ ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആൻഡ്രൂവിന്റെ രാജകീയ പദവികൾ പിൻവലിക്കണമെന്ന് മുൻ എംപി. നോർമൻ ബേക്കർ ആവശ്യപ്പെട്ടു.

റൗലൻഡുമായുള്ള സൗഹൃദം ആസ്വദിക്കുകയായിരുന്നു ആൻഡ്രുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ. പ്രൈവറ്റ് യാട്ടിൽ സുന്ദരിമാർക്കൊപ്പം ചെലവിടുന്നതിലും ആഡംബര കാറുകൾ സ്വന്തമാക്കുന്നതിലുമൊക്കെയാണ് ആൻഡ്രു ഹരം കണ്ടെത്തിയത്. റൗലൻഡുമായി ചേർന്നുള്ള വാണിജ്യ സംരംഭങ്ങൾ വഴി ശതകോടികൾ സ്വന്തമാക്കുകയും ചെയ്തു. ജോനാഥൻ റൗലൻഡിന്റെ പുറത്തായ ഇ-മെയിലുകളിൽനിന്നാണ് ആൻഡ്രുവിന്റെ വഴിവിട്ട ബന്ധങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വിവരം ലഭിക്കുന്നത്. ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിൽ റൗലൻഡിലും ആൻഡ്രുവിനുമുള്ള നിക്ഷേപങ്ങളാണ് ഇനി പുറത്തുവരാനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP