Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൈദ്യുത വേലിയിൽ നിന്നും പരിക്കേറ്റ രണ്ട് ആനകളിൽ ഒന്നിനെ ഗ്രാമീണർ കൊന്നത് മഴുവും വെട്ടുകത്തിയും ഉപയോഗിച്ച് മൃഗീയമായി; ട്വിറ്ററിൽ പ്രചരിക്കുന്ന വീഡിയോയുടെ ഉറവിടം കണ്ടെത്തി കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ അധികൃതരും

വൈദ്യുത വേലിയിൽ നിന്നും പരിക്കേറ്റ രണ്ട് ആനകളിൽ ഒന്നിനെ ഗ്രാമീണർ കൊന്നത് മഴുവും വെട്ടുകത്തിയും ഉപയോഗിച്ച് മൃഗീയമായി; ട്വിറ്ററിൽ പ്രചരിക്കുന്ന വീഡിയോയുടെ ഉറവിടം കണ്ടെത്തി കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ അധികൃതരും

മറുനാടൻ ഡെസ്‌ക്‌

കെനിയയിൽ ഗ്രാമീണർ ആനയെ വെട്ടിയും കുത്തിയും കൊല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്‌ച്ച മുതൽ ട്വിറ്ററിലൂടെ പ്രചരിക്കുന്ന വീഡിയോ ആരുടെയും കണ്ണ് നനയിക്കുന്നതാണ്. കാലിൽ മുറിവേറ്റ് എഴുന്നേറ്റ് നിൽക്കാൻ പോലുമാകാത്ത ആനയെ ഗ്രമീണർ മഴുവും വടിവാളും ഉപയോഗിച്ച് കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്.

കെനിയൻ വൈൽഡ് ലൈഫ് സർവീസസ് പറയുന്നത് ഇത് കഴിഞ്ഞ വർഷം ജൂണിൽ നടന്ന സംഭവമാണെന്നാണ്. മെറു സിറ്റിക്ക് സമീപമുള്ള ഇമേനി വനത്തിലാണ് സംഭവം നടന്നതെന്നും അധികൃതർ പറയുന്നു. സമീപത്തുള്ള ളരു ഫാമിലെ വൈദ്യുത വേലിയിൽ നിന്നും രണ്ട് ആനകൾക്ക് പരിക്കേറ്റിരുന്നു എന്നും അതിൽ ഒന്നാണ് ഇതെന്നുമാണ് അധികൃതർ പറയുന്നത്.

വീഡിയോ പുറത്തു വന്ന സാഹചര്യത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ. കുറ്റക്കാരെ കണ്ടെത്തി കർശന ശിക്ഷ നൽകുമെന്നാണ് അധികൃതരുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP