Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അവധിയാഘോഷിക്കാൻ തുർക്കിയിലേക്ക് പോയ യുവതി അടിച്ച് പൂസായി തുറക്കാൻ ശ്രമിച്ചത് വിമാനത്തിന്റെ എമർജൻസി ഡോർ; വൻതുക പിഴയും ആജീവനാന്ത വിലക്കും ഏർപ്പെടുത്തണമെന്ന് വിമാനക്കമ്പനി; കണ്ണീരണിഞ്ഞ് കോടതിയിൽ യുവതി

അവധിയാഘോഷിക്കാൻ തുർക്കിയിലേക്ക് പോയ യുവതി അടിച്ച് പൂസായി തുറക്കാൻ ശ്രമിച്ചത് വിമാനത്തിന്റെ എമർജൻസി ഡോർ; വൻതുക പിഴയും ആജീവനാന്ത വിലക്കും ഏർപ്പെടുത്തണമെന്ന് വിമാനക്കമ്പനി; കണ്ണീരണിഞ്ഞ് കോടതിയിൽ യുവതി

മറുനാടൻ മലയാളി ബ്യൂറോ

മദ്യലഹരിയിൽ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന യുവതിക്ക് കോടതി ജാമ്യം അനുവദിച്ചു. ബ്രിട്ടനിലെ ഒരു വിമാനത്താവളത്തിലും പ്രവേശിക്കരുതെന്ന നിബന്ധനയിലാണ് ജാമ്യം അനുവദിച്ചത്. കേസ് ഉന്നത കോടതിക്ക് കൈമാറിയിരിക്കുകയാണ്. കോളി ഹെയിൻസ് എന്ന 26കാരിയാണ് ജൂൺ 22ന് ജെറ്റ് 2 എയറിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്.

ലണ്ടനിൽ നിന്നും തുർക്കിയിലേക്ക് പോകുകയായിരുന്ന വിമാനത്തിൽ യുവതി മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. മദ്യലഹരിയിൽ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് തടഞ്ഞ കാബിൻക്രൂവിനെ ആക്രമിക്കുകയുമായിരുന്നു. തുടർന്ന് റോയൽ എയർഫോഴ്‌സിന്റെ രണ്ട് വിമാനങ്ങൾ തുർക്കിയിലെത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

രണ്ട് വ്യോമസേനാ വിമാനങ്ങൾ തുർക്കിയിലേക്ക് എത്തിയതിന്റെ ചെലവ് ഇനത്തിൽ 85,000 പൗണ്ട് നൽകണം എന്ന് കാട്ടി വിമാന കമ്പനി യുവതിക്ക് നേരത്തേ കത്ത് അയച്ചിരുന്നു. ഈ തുകയും വിമാനത്തിൽ നിന്ന ആജീവനാന്ത വിലക്കും യുവതിക്ക് ഏർപ്പെടുത്തണം എന്നാണ് വിമാന കമ്പനി ആവശ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP